പ്ലസ്ടുക്കാര്‍ക്ക് സര്‍ക്കാര്‍ ജോലി; ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ വിജ്ഞാപനം വന്നു
സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്ന പ്ലസ്ടു യോഗ്യതയുള്ളവര്‍ കാത്തിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ വിജ്ഞാപനം വന്നു. സംസ്ഥാന സര്‍വീസില്‍ പ്ലസ്ടു യോഗ്യതയില്‍ മികച്ച ശമ്പളത്തോടെയുള്ള ജോലി ലഭിക്കാന്‍ ആഗ്രഹമുള്ളവര്‍ ഈ അവസരം ഉപയോഗിക്കുക. കേരള വനം വകുപ്പിന് കീഴിലുള്ള ഈ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതിനുള്ള വിവരങ്ങള്‍ താഴെ കൊടുക്കുന്നു.
തുടക്ക ശമ്പളം: 27900
മിനിമം യോഗ്യത: പ്ലസ്ടു
(യൂണിഫോം ജോബ് ആയ ഫോറസ്റ്റ് ഓഫിസര്‍ തസ്തിക ആയതിനാല്‍ ഈ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് മതിയായ ശാരീരിക ക്ഷമത ആവശ്യമാണ്).
പ്രായപരിധി: ഒബിസി വിഭാഗങ്ങള്‍ക്ക് 39 ഉം എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 41 ഉം വയസ്സ് വരെ അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട അവസാന തിയ്യതി: സെപ്റ്റംബര്‍ 20
സംവരണ ക്വാട്ടയിലേക്കാണ് നിയമനം. സവരണം ഇപ്രകാരമാണ്:
എസ്.ടി: കോഴിക്കോടും കണ്ണൂരും ഒരോ ഒഴിവ് വീതം.
ഒ.ബി.സി: കാസര്‍കോട്ട് ഒരു ഒഴിവ്.
എസ്.സി: കോഴിക്കോട്ടും തൃശൂരും ഒരോ ഒഴിവ് വീതം.
മുസ്ലിം: വയനാട് മൂന്ന് ഒഴിവും കണ്ണൂരില്‍ ഒരു ഒഴിവും.
വിശ്വകര്‍മ: പാലക്കാട് ഒരു ഒഴിവ്.
ധീവര: കണ്ണൂരില്‍ ഒരു ഒഴിവ്.
ഹിന്ദു നാടാര്‍: ഇടുക്കിയില്‍ ഒരു ഒഴിവ്.
എസ്.സി.സി.സി: കണ്ണൂരില്‍ ഒരു ഒഴിവ്.
എല്‍.സി/ എ.ഐ: തൃശൂരില്‍ ഒരു ഒഴിവ്.
എങ്ങിനെ അപേക്ഷിക്കാം എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ വീഡിയോ സഹിതം കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."