അനധികൃത മത്സ്യബന്ധനം പിടികൂടി
ഫറോക്ക്: ബേപ്പൂരില്‍ അനധികൃത മത്സ്യബന്ധനത്തിനിടെ ഇതരസംസ്ഥാന തൊഴിലാളികള്‍ വള്ളവുമായി പിടിയില്‍. മറൈന്‍ എന്‍ഫോഴ്സ്മെന്റ് എസ്.ഐ സുജിത്തിന്റെ നേതൃത്വത്തിലുളള സംഘമാണ് രേഖകളില്ലാതെ മീന്പിടുത്തത്തിനിറങ്ങിയ വലിയ ഫൈബര്‍ വള്ളവുമായി നാല് തൊഴിലാളികളെ ഇന്നലെ ഉച്ചയോടെ കസ്റ്റഡിയിലെടുത്തത്. ആഴക്കടല്‍ മത്സ്യബന്ധനത്തിനായി ബേപ്പൂരില്‍ നിന്നും പുറപ്പെടുമ്പോള്‍ കടലില്‍ വച്ചാണ് വള്ളം പിടികൂടിയത്. കന്യകുമാരി ജില്ലയിലെ നീരോടി കോണ്‍വന്റ് വിളകം ഫ്ളാങ്ക്ളിന് എന്നയാളുടെ ഉടമസ്ഥതയിലുളള ആരോഗ്യമാത എന്ന വള്ളത്തിന് കേരള തീരത്ത് മീന്പിടുത്തത്തിലേര്പ്പെടുന്നതിനുളള ഒരു രേഖയുമുണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണനിയമം ലംഘിച്ചതിന് വള്ളം കസ്റ്റഡിയിലെടുത്ത് കേസെടുത്തത്. വള്ളവും വലയും എഞ്ചിനും മറ്റു ഉപകരണങ്ങളും ഫിഷറിസ് അസിസറ്റന്റ് ഡയറക്ടര്‍ അബ്ദുല്‍ മജീദിന് കൈമാറി. ഇവ ഫിഷറീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. രേഖകളില്ലാതെ അനധികൃത മത്സ്യബന്ധനം നടത്തുന്നതിനെതിരേ കരയിലും കടലിലും പട്രോളിങ്ങ് ശക്തമാക്കുമെന്ന് മറൈന്‍ എന്‍ഫോഴ്സ്മെന്റ് എസ്.ഐ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."