HOME
DETAILS

ബാക്ക്-ടു-സ്‌കൂൾ: കുട്ടികളെ സ്‌കൂളിലയക്കാനും തിരിച്ചുകൊണ്ടുവരാനും രക്ഷിതാക്കൾക്ക് ജോലി സമയത്തിൽ ഇളവ് നൽകി യുഎഇ

  
backup
August 25 2023 | 05:08 AM

back-to-school-policy-flexible-office-time-for-parents

ബാക്ക്-ടു-സ്‌കൂൾ: കുട്ടികളെ സ്‌കൂളിലയക്കാനും തിരിച്ചുകൊണ്ടുവരാനും രക്ഷിതാക്കൾക്ക് ജോലി സമയത്തിൽ ഇളവ് നൽകി യുഎഇ

അബുദാബി: സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളായ ജീവനക്കാർക്ക് വേണ്ടി ജോലി സമയക്രമം പരിഷ്കരിച്ചു. ബാക്ക്-ടു-സ്‌കൂൾ എന്ന് പേരിട്ട് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് വ്യാഴാഴ്ച പ്രത്യേക സർക്കുലർ പുറത്തിറക്കി. സർക്കുലറിന് യുഎഇ കാബിനറ്റ് അംഗീകാരം നൽകി.

പോളിസി പ്രകാരം, ഫെഡറൽ ഗവൺമെന്റ് ജീവനക്കാരായ മാതാപിതാക്കൾക്ക് പുതിയ അധ്യയന വർഷത്തിന്റെ ആദ്യ ദിവസവും നഴ്സറികളിലും കിന്റർഗാർട്ടനുകളിലും കുട്ടികളുള്ളവർക്ക് ആദ്യ ആഴ്ചയിലും ജോലി സമയം മാറ്റി നൽകിയിട്ടുണ്ട്. ഫെഡറൽ ഗവൺമെന്റിന്റെ ഹ്യൂമൻ റിസോഴ്‌സ് നിയമത്തിന് അനുസൃതമായി സ്ഥാപനം നൽകുന്ന ജോലി പ്രക്രിയകളോ സേവനങ്ങളോ തടസ്സപ്പെടുത്താതെയാണ് പ്രത്യേക സമയം സജ്ജീകരിച്ചത്.

ജീവനക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ജോലി സംതൃപ്തിയും സന്തോഷവും വർധിപ്പിക്കുകയും ചെയ്യുകയാണ് ബാക്ക്-ടു-സ്‌കൂൾ പോളിസിയുടെ ലക്ഷ്യം.

ബാക്ക്-ടു-സ്കൂൾ നയത്തിലെ വ്യവസ്ഥകൾ ഇതാ:

ആദ്യ സ്കൂൾ ദിനം (പ്രാഥമിക തലത്തിലും അതിനു മുകളിലും):

ആദ്യ സ്കൂൾ ദിനത്തിൽ ജോലിക്ക് ഹാജരാകുന്നതിനും നേരത്തെ ഇറങ്ങുന്നതിനും ജീവനക്കാർക്ക് ഫ്ലെക്സിബിലിറ്റി അനുവദിച്ചിട്ടുണ്ട്. അതിനാൽ അവർക്ക് അവരുടെ കുട്ടികളെ അനുഗമിക്കാം. ആദ്യ സ്കൂൾ ദിനത്തിൽ ഫ്ലെക്സിബിലിറ്റി ദൈർഘ്യം മൊത്തം 3 മണിക്കൂറിൽ കൂടരുത്.

  • നഴ്സറിയിലും കിന്റർഗാർട്ടനിലും കുട്ടികളുള്ളവർക്ക് ആദ്യ ആഴ്ച:

കുട്ടികളെ നഴ്‌സറിയിലോ വീട്ടിലോ കൊണ്ടുപോകുന്നതിനും തിരികെ കൊണ്ടുവരുന്നതിനുമായി അധ്യയന വർഷത്തിന്റെ ആദ്യ ആഴ്ചയിൽ ജീവനക്കാർക്ക് ഫ്ലെക്സിബിലിറ്റി അനുവദിച്ചിട്ടുണ്ട്. കുട്ടികളെ പരിചരിക്കുന്നതിനായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്ന ദൈർഘ്യം പ്രതിദിനം 3 മണിക്കൂറിൽ കൂടരുത്.

  • സ്‌കൂളിലെ പരിപാടികൾക്ക് ലഭിക്കുന്ന മറ്റു ഇളവുകൾ

താഴെപ്പറയുന്ന കാര്യങ്ങൾക്കായി 3 മണിക്കൂറിൽ കൂടാത്ത കാലയളവിലേക്ക് ജോലി സമയം ക്രമീകരിക്കാൻ ജീവനക്കാർക്ക് അവസരമുണ്ട്:

കുട്ടികളുടെ സ്കൂളുകളിൽ രക്ഷാകർതൃ-അധ്യാപക മീറ്റിംഗുകളിൽ പങ്കെടുക്കാൻ മൂന്ന് മണിക്കൂർ സമയം അനുവദിക്കും.

കുട്ടികളുമായി ബന്ധപ്പെട്ട ബിരുദദാന പരിപാടികളിലും അവസരങ്ങളിലും പ്രവർത്തനങ്ങളിലും പങ്കെടുക്കാനും സമയം അനുവദിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയം നഴ്‌സിങ് കോളജിലെ റാഗിങ്: കോളജ് അധികൃതരുടെ മൊഴിയെടുത്ത് പൊലിസ്

Kerala
  •  18 days ago
No Image

ചേര്‍ത്തലയിലെ സജിയുടെ മരണം; തലയ്ക്ക് പിന്നില്‍ ക്ഷതം, തലയോട്ടിയില്‍ പൊട്ടലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്

Kerala
  •  18 days ago
No Image

റൊണാൾഡോയില്ല, പ്രിയപ്പെട്ട അഞ്ച് താരങ്ങൾ ഇവർ; തെരഞ്ഞെടുപ്പുമായി ബെർബെറ്റോവ്

Football
  •  18 days ago
No Image

ഇന്നും നാളെയും ചൂട് കൂടും; സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Kerala
  •  18 days ago
No Image

ബെംഗളൂരു മെട്രോ നിരക്ക് വർദ്ധനവിനെതിരെ യാത്ര മുടക്കി പ്രതിഷേധിച്ച് ജനങ്ങൾ; ഇടപെട്ട് സർക്കാർ, വർധന പിൻവലിക്കാൻ നിർദ്ദേശം

National
  •  18 days ago
No Image

ഇനിയും കാത്തിരിക്കണം റഹീമിന് നാടണയാൻ; മോചനം വൈകും, എട്ടാം തവണയും കേസ് മാറ്റിവച്ചു

Saudi-arabia
  •  18 days ago
No Image

കാറോടിക്കുന്നതിനിടെ ലാപ്‌ടോപ്പില്‍ ജോലി ചെയ്ത് യുവതി; വര്‍ക്ക് ഫ്രം കാര്‍ വേണ്ടെന്ന് പൊലിസ്, ഐ.ടി ജീവനക്കാരിക്ക് പിഴ

National
  •  18 days ago
No Image

ഹൈദരാബാദിലെ ക്ഷേത്രത്തിനുള്ളില്‍ മാംസക്കഷ്ണം, ഏറ്റുപിടിച്ച് വര്‍ഗീയ പ്രചാരണവുമായി ഹിന്ദുത്വ സംഘം; ഒടുവില്‍ 'സിസിടിവി' പ്രതിയെ പിടിച്ചു..ഒരു പൂച്ച 

National
  •  18 days ago
No Image

ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ എക്സ് ഫാക്ടർ അവനായിരിക്കും: ഗംഭീർ

Cricket
  •  18 days ago
No Image

 എന്റെ പൊന്നു പൊന്നേ...; കുതിച്ചുയരുന്ന സ്വർണവിലയും പിന്നിലെ കാരണങ്ങളുമറിയാം

Business
  •  18 days ago