HOME
DETAILS

സംതൃപ്ത ദാമ്പത്യത്തിന് മഹല്ലിൻ്റെ കൈത്താങ്ങ്

  
backup
July 24 2022 | 20:07 PM

956456231-2022-u-muhammed-shafi-haji

യു. മുഹമ്മദ് ശാഫി ഹാജി


കേരളീയ മുസ്‌ലിം സമാജത്തിന്റെ അടിസ്ഥാന ഏകകങ്ങളാണ് മ
ഹല്ലുകൾ.മുസ്‌ലിംകളുടെ സാമൂഹിക ഘടനയിൽ മഹല്ലുകൾക്ക് അതിപ്രാധാന്യമുണ്ട്. വിശുദ്ധ ഖുർആൻ വിഭാവനം ചെയ്യുന്ന ഉത്തമ സമൂഹത്തിന്റെ സൃഷ്ടിപ്പിൽ മഹല്ലുകൾക്ക് നിർണായക പങ്കാളിത്തം വഹിക്കാനാകുമെന്നും മഹല്ല് ശാക്തീകരണത്തിലൂടെ സാമുദായിക ശാക്തീകരണം സാധ്യമാകുമെന്നുമുള്ള തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് കീഴിൽ മഹല്ലുകളുടെ കൂട്ടായ്മയായി സുന്നി മഹല്ല് ഫെഡറേഷൻ രൂപംകൊള്ളുന്നത്. മഹല്ലുകളുടെ ജാഗരണത്തിനായി നിരവധി കാലികമായ പ്രവർത്തനങ്ങളും പദ്ധതികളും സംഘടന വിഭാവനം ചെയ്തു നടപ്പാക്കുന്നുണ്ട്. അവയിൽ ഏറ്റവും ജനകീയവും ശ്രദ്ധേയവുമായ പദ്ധതിയാണ് എസ്.എം.എഫ് ഇസ് ലാമിക് പ്രീ മാരിറ്റൽ സർട്ടിഫിക്കറ്റ് കോഴ്‌സ്.


കല്യാണ പ്രായമെത്തിയ യുവതീയുവാക്കൾക്ക് വിവാഹത്തെക്കുറിച്ചും വൈവാഹിക ജീവിതത്തെക്കുറിച്ചും ഫാമിലി മാനേജ്‌മെന്റിനെക്കുറിച്ചുമെല്ലാം കൃത്യമായ ബോധവും ബോധ്യവും പ്രദാനം ചെയ്ത് സന്തുഷ്ടവും സംതൃപ്തവുമായ കുടുംബ ജീവിതത്തിലേക്ക് അവരെ നയിക്കുകയാണ് കോഴ്‌സിന്റെ ലക്ഷ്യം. കുടുംബ പ്രശ്‌നങ്ങളും ദാമ്പത്യത്തകർച്ചകളും നിത്യസംഭവങ്ങളായി മാറുന്ന കാലത്ത് അതിനെതിരേയുള്ള പ്രതിരോധമാണ് ഈ കോഴ്‌സ്.
വിവാഹം സ്വർഗത്തിൽ നടക്കുന്നു എന്നാണ് പറയാറ്. എന്നാൽ പല വിവാഹ ബന്ധങ്ങളും പരാജയത്തിൽ കലാശിക്കുന്നു. ഇന്ത്യയിലേറ്റവും കൂടുതൽ വിവാഹമോചനങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളിലൊന്ന് നമ്മുടെ കേരളമാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പ് 'ടൈംസ് ഓഫ് ഇന്ത്യ' കേരളത്തെ വിശേഷിപ്പിച്ചത് 'ഇന്ത്യയിലെ വിവാഹമോചനങ്ങളുടെ തലസ്ഥാനം' (Divorce Capital of India) എന്നാണ്. പുതിയ കാലത്ത്, നമ്മുടെ മഹല്ലുകൾ നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്നും ഇതുതന്നെ. കുടുംബ പ്രശ്‌നങ്ങൾ നാടിന്റെ പ്രശ്‌നമായി വളരുന്നതും രണ്ടു മഹല്ലുകൾ തമ്മിലുള്ള വിഷയമായി മാറുന്നതുമൊക്കെ സാധാരണമായിത്തീർന്നിട്ടുണ്ട്.
വിവാഹം, ദാമ്പത്യ ജീവിതം, കുടുംബത്തിന്റെ മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളിൽ കൃത്യമായ ധാരണയില്ലാത്തതാണ് പലപ്പോഴും ദാമ്പത്യത്തകർച്ചയിലേക്കും കുടുംബ പ്രശ്‌നങ്ങളിലേക്കും നയിക്കുന്നത്. നിസാരമായ കാരണങ്ങളുടെ പേരിലാണ് ഏറ്റവും സുദൃഢമായ കരാറിലൂടെ ഒന്നായി മാറിയ പല ഇണകളും വഴിപിരിയുന്നത്. വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുതന്നെ ഈ വിഷയങ്ങളിൽ ബോധ്യമുണ്ടാക്കുകയാണ് ഒരു പരിധിവരെ ഇതിനുള്ള പരിഹാരം.


വർധിച്ചുവരുന്ന കുടുംബ പ്രശ്‌നങ്ങളെ പ്രതിരോധിക്കാൻ പ്രീ മാരിറ്റൽ കൗൺസിലിങ്ങുകളും കോഴ്‌സുകളും നിർബന്ധമാക്കണമെന്ന് കേരള സംസ്ഥാന വനിതാ കമ്മിഷൻ ശുപാർശ ചെയ്തത് ഏതാനും മാസങ്ങൾക്ക് മുമ്പാണ്. സർക്കാർ ഏജൻസികൾ ആ വഴിക്ക് ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാൽ, സുന്നി മഹല്ല് ഫെഡറേഷൻ വർഷങ്ങളായി പ്രീ മാരിറ്റൽ കോഴ്‌സ് നടത്തിവരുന്നുണ്ട്. പതിനായിരക്കണക്കിന് യുവതീയുവാക്കൾ ഇതിനോടകം കോഴ്‌സിന്റെ ഗുണഭോക്താക്കളായിട്ടുണ്ട്. വിവാഹത്തെക്കുറിച്ചും വൈവാഹിക ജീവിതത്തെക്കുറിച്ചും ഇസ്‌ലാമികവും മനഃശാസ്ത്രപരവുമായ അറിവുകൾ കോർത്തിണക്കി തയാറാക്കിയ ശാസ്ത്രീയമായ പാഠ്യപദ്ധതി അനുസരിച്ചാണ് കോഴ്‌സ് നടത്തുന്നത്. നിരന്തര പരിശീലനം ലഭിച്ച ആർ.പിമാരുടെ നേതൃത്വത്തിലാണ് മഹല്ലുകൾ കേന്ദ്രീകരിച്ച് കോഴ്‌സ് സംഘടിപ്പിക്കുന്നത്.
പ്രസ്തുത കോഴ്‌സ് കൂടുതൽ ജനകീയമാക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്ന് എസ്.എം.എഫ് തിരിച്ചറിയുന്നു. അതിന്റെ ഭാഗമായി ത്രിതല സംവിധാനത്തിലേക്ക് കോഴ്‌സ് മാറുകയാണ്. മഹല്ലുകൾ കേന്ദ്രീകരിച്ചുള്ള ഓഫ്‌ലൈൻ ക്ലാസുകൾക്ക് പുറമേ പ്രവാസികൾക്കും മറ്റും ഉപയോഗപ്പെടുത്താവുന്ന രീതിയിൽ ഓൺലൈൻ ക്ലാസുകളും ഇനി സജീവമാകും. ഒപ്പം, കോഴ്‌സിനായി സംവിധാനിച്ചിട്ടുള്ള വെബ് ആപ്പിന്റെ സംസ്ഥാനതല ലോഞ്ചിങ് ഇന്ന് വൈകിട്ട് വയനാട് ജില്ലയിലെ കൽപറ്റയിൽവച്ച് നടക്കുകയാണ്. കോഴ്‌സ് പൂർത്തിയാക്കിയ പഠിതാക്കൾക്ക് അവരുടെ ദാമ്പത്യ ജീവിതത്തിലുടനീളം ഉപകാരപ്പെടുന്ന രീതിയിൽ തയാറാക്കപ്പെട്ടിട്ടുള്ള 'ലൈറ്റ് ഓഫ് ലൈഫ്' പ്രീ മാരിറ്റൽ ഗൈഡിന്റെ പ്രകാശനവും നടക്കും.


നമ്മുടെ മഹല്ലുകളിൽ വൈവാഹിക ജീവിതത്തിലേക്ക് കടക്കുന്ന എല്ലാവർക്കും ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെയാണ് വിപുലമായ സംവിധാനങ്ങളോടെ ഈ കോഴ്‌സ് സജീവമാക്കുന്നത്. വിവാഹത്തിന്റെ മുന്നൊരുക്കങ്ങൾ മുതൽ ദാമ്പത്യ ജീവിതത്തിലുടനീളം ഫലപ്രദമാകുന്ന വിഷയങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയിട്ടുള്ള 40 മിനുട്ട് ദൈർഘ്യമുള്ള 4 റെക്കോർഡഡ് സെഷനുകളാണ് ഇന്ന് ലോഞ്ച് ചെയ്യപ്പെടുന്ന വെബ് ആപ്പിൽ ലഭ്യമാവുക. ഇതിനുപുറമെ, ഓഫ് ലൈൻ, ഓൺലൈൻ ക്ലാസുകൾ കൂടി സജ്ജമാകുന്നതോടെ മഹല്ലുകളിൽ നികാഹ് ചെയ്ത് നൽകപ്പെടുന്ന എല്ലാവരും ഈ കോഴ്‌സിന്റെ ഭാഗമാകണമെന്ന നിർബന്ധ ബുദ്ധിയിലേക്കെത്താൻ മഹല്ല് ഭാരവാഹികൾക്ക് കഴിയും.
ഈ കോഴ്‌സിനോടൊപ്പം തന്നെ, പ്രീ മാരിറ്റൽ - പോസ്റ്റ് മാരിറ്റൽ കൗൺസിലിങ്ങുകൾ, ഫാമിലി കൗൺസിലിങ് തുടങ്ങിയ പദ്ധതികളും എസ്.എം.എഫ് വിഭാവനം ചെയ്യുന്നുണ്ട്. ഈ പദ്ധതികളുടെയെല്ലാം നോഡൽ സെന്ററായി മാറേണ്ട എസ്.എം.എഫ് കമ്യൂണിറ്റി സെന്ററുകൾ യാഥാർഥ്യമാകുന്നതോടെ മഹല്ലുകളിൽ വലിയ മാറ്റങ്ങൾ സാധ്യമാകും. എസ്.എം.എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ പ്രഗത്ഭരായ അക്കാദമീഷ്യൻമാരും മനഃശാസ്ത്ര പണ്ഡിതരും വിദ്യാഭ്യാസ പ്രവർത്തകരുമെല്ലാം അടങ്ങുന്ന 'അക്കാദമിക് വിങ്ങാ'ണ് ഈ പദ്ധതികൾക്ക് ചുക്കാൻ പിടിക്കുന്നത്.
നമ്മുടെ മഹല്ലുകൾ മാറണം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആശയാദർശങ്ങളിലും പാരമ്പര്യവഴികളിലും അടിയുറച്ചുനിന്നുകൊണ്ട് തന്നെ കാലികമായ മഹല്ലുകളെ പരിവർത്തിപ്പിക്കാനും നവജാഗരണം സാധ്യമാക്കാനുമുള്ള നിരവധി പദ്ധതികളും പ്രവർത്തനങ്ങളുമായി എസ്.എം.എഫ് മുന്നോട്ടുപോവുകയാണ്. ഈ പ്രയാണത്തിലെ നിർണായക നാഴികക്കല്ലാവുന്ന ചടങ്ങാണ് ഇന്ന് കൽപറ്റയിൽ നടക്കുന്നത്. അതോടൊപ്പം, 'ഇത്തിഹാദ് 2.0' എന്ന പേരിൽ ഇന്നും നാളെയുമായി വയനാട് വച്ച് തന്നെ നടക്കുന്ന എസ്.എം.എഫ് ജംഇയ്യത്തുൽ ഖുത്വബാ സംസ്ഥാന നേതൃസംഗമവും ഈ മുന്നേറ്റത്തിന് കൂടുതൽ ഗതിവേഗം പകരും.

(എസ്.എം.എഫ് സ്റ്റേറ്റ് കമ്മിറ്റി ജനറൽ സെക്രട്ടറിയാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാം ലോകമഹായുദ്ധത്തിന് ശ്രമിക്കുന്നോ; വൈറ്റ് ഹൗസ് ചർച്ചയിൽ സെലൻസ്കിക്ക് തിരിച്ചടി

International
  •  13 days ago
No Image

രാത്രി 11 മണിയോടെ കടൽ തീരത്തടിഞ്ഞ് രണ്ട് ബാഗുകൾ; സുരക്ഷാ ഏജൻസികൾ പരിശോധന നടത്തി, കപ്പലിൽ നിന്ന് വീണതെന്ന് നിഗമനം

Kerala
  •  13 days ago
No Image

എറണാകുളം കുണ്ടന്നൂരിൽ ഹോട്ടലിൽ തീപിടുത്തം; വലിയ അപകടം ഒഴിവാക്കി അഗ്നിരക്ഷാ സേന

Kerala
  •  13 days ago
No Image

കറന്റ് അഫയേഴ്സ്-28-02-2025

latest
  •  13 days ago
No Image

വാട്സ്ആപ്പ് ആഗോളതലത്തിൽ പണിമുടക്കി; മെസേജുകൾ അയക്കാൻ കഴിയാതെ ഉപയോക്താക്കൾ

International
  •  13 days ago
No Image

ദമ്മാം, അൽഖോബാർ, ബുറൈദ എന്നിവിടങ്ങളിൽ പാര്‍ക്കിംഗ് സൗജന്യമാക്കി

Saudi-arabia
  •  13 days ago
No Image

അവർ മൂന്ന് പേരുമാണ് ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങൾ: റൊണാൾഡോ നസാരിയോ

Football
  •  13 days ago
No Image

തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലായിരുന്ന 2 മാസം പ്രായമായ ആൺകുഞ്ഞ് പനി ബാധിച്ച് മരിച്ചു

Kerala
  •  13 days ago
No Image

ഇനി ജാതി വിവേചനം ഉണ്ടാകരുത്; IIM, IIT കളിലെ ജാതി വിവേചനത്തിനെതിരേ യു.ജി.സിക്ക് നിര്‍ദേശവുമായി സുപ്രിംകോടതി 

National
  •  13 days ago
No Image

കേരളത്തെ എറിഞ്ഞിട്ട് രഞ്ജിയിൽ ഒന്നാമനായി; ചരിത്രം സൃഷ്ടിച്ച് വിദർഭ താരം

Cricket
  •  13 days ago