അവർ മൂന്ന് പേരുമാണ് ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങൾ: റൊണാൾഡോ നസാരിയോ
ഫുട്ബോളിലെ ഏറ്റവും മികച്ച മൂന്ന് താരങ്ങളെ തെരഞ്ഞെടുത്ത് ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ നസാരിയോ. മുൻ ബ്രസീലിയൻ താരത്തിന്റെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയിൽ പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇടം നേടാൻ സാധിച്ചില്ല. അർജന്റൈൻ ഇതിഹാസ താരങ്ങളായ ലയണൽ മെസി, ഡീഗോ മറഡോണ ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങളിൽ ഒരാളായ പെലെയുമാണ് നസാരിയോയുടെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചത്. ഇഎസ്പിഎൻ എഫ്സിക്ക് നൽകിയ അഭിമുഖത്തിലാണ് ബ്രസീൽ ഇതിഹാസം ഇക്കാര്യം പറഞ്ഞത്.
പെലെക്ക് ഒന്നാം സ്ഥാനമാണ് റൊണാൾഡോ നസാരിയോ നൽകിയത്. മാത്രമല്ല ഇവർക്ക് പുറമെ ബ്രസീലിയൻ താരങ്ങളായ സീക്കോ. റൊണാൾഡീഞ്ഞോ, റിവാൽഡോ, റൊമാരിയോ എന്നിവരെയും നസാരിയോ ഇവർക്ക് ശേഷം മികച്ച താരങ്ങളായി പറഞ്ഞു. സിനദീൻ സിദാൻ, മാർക്കോ വാൻ ബാസ്റ്റൻ, ലൂയിസ് ഫിഗോ എന്നിവരെക്കുറിച്ചും ബ്രസീലിയൻ ഇതിഹാസം പറഞ്ഞു.
അതേസമയം അടുത്തിടെ താനാണ് ഫുട്ബോളിലെ ഏറ്റവും പൂർണമായ താരമെന്ന് റൊണാൾഡോ പറഞ്ഞിരുന്നു. മെസി, മറഡോണ, പെലെ എന്നിവരെക്കാൾ ഫുട്ബോളിൽ പൂർണ്ണനായ താരം താനാണെന്നാണ് റൊണാൾഡോ പറഞ്ഞത്. മാധ്യമപ്രവർത്തകനായ എഡു അഗ്യൂറുമായുള്ള അഭിമുഖത്തിലായിരുന്നു റൊണാൾഡോ ഇക്കാര്യം പറഞ്ഞത്.
'എനിക്ക് തോന്നുന്നു ഫുട്ബോളിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും പൂർണ്ണമായ ഫുട്ബോൾ താരം ഞാൻ ആണെന്ന്. ആളുകൾക്ക് മെസി, മറഡോണ അല്ലെങ്കിൽ പെലെ എന്നിവരെ ഇഷ്ടപ്പെടാം. ഞാൻ ഇതിനെ ബഹുമാനിക്കുന്നു. പക്ഷേ ഞാൻ ഏറ്റവും പൂർണ്ണനാണ്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് ഞാൻ. ഫുട്ബോൾ ചരിത്രത്തിൽ എന്നെക്കാൾ മികച്ച ഒരാളെ ഞാൻ കണ്ടിട്ടില്ല. എന്റെ ഹൃദയത്തിൽ നിന്നാണ് ഞാൻ ഇത് പറയുന്നത്,' റൊണാൾഡോ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."