HOME
DETAILS

കോഴിക്കോട്: യുവ ദന്ത ഡോക്ടർ ലഹരിമരുന്നുമായി അറസ്റ്റിൽ

  
February 28, 2025 | 3:33 PM

Kozhikode Young dentist arrested with drugs

കോഴിക്കോട്: പാലക്കാട് സ്വദേശി യുവ ദന്ത ഡോക്ടർ ലഹരിമരുന്നുമായി പൊലീസ് പിടിയിലായി. ഓമശ്ശേരി, കൊടുവള്ളി പ്രദേശത്തെ ഫ്ലാറ്റിൽ നിന്നാണ് 15 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. കരിമ്പ, കളിയോട്, കണ്ണൻകുളങ്ങര സ്വദേശിയായ വിഷ്ണുരാജ് (29) ആണ് പൊലീസ് റെയ്ഡിൽ അറസ്റ്റിലായത്.

മലപ്പുറം: ഓട്ടോ ഡ്രൈവർ എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം പൊന്നാനിയിൽ, ഓട്ടോ ഡ്രൈവർ ലഹരിമരുന്നുമായി അറസ്റ്റിലായി. വെളിയങ്കോട് സ്വദേശി സുഫൈൽ ആണ് മൂന്ന് ഗ്രാം എംഡിഎംഎ യുമായി പിടിയിലായത്. ചെറിയ പാക്കറ്റുകളാക്കി കൈവശം വെച്ച്, ഓട്ടോറിക്ഷയിൽ ചുറ്റിക്കറങ്ങി വിൽക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പ്രതിയുടെ ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബാംഗ്ലൂരിൽ നിന്നാണ് ലഹരിമരുന്ന് ഇയാൾ എത്തിച്ചതെന്നാണ് പ്രാഥമിക വിവരം.

പാലക്കാട്: പട്ടാമ്പിയിൽ 21.50 ഗ്രാം എംഡിഎംഎ പിടികൂടി

പട്ടാമ്പി പൊലീസ് റെയ്ഡിൽ, 21.50 ഗ്രാം എംഡിഎംഎ പിടികൂടി. കൊണ്ടോക്കര സ്വദേശി മുസ്തഫ ആണ് അറസ്റ്റിലായത്. പ്രതിക്ക് ലഹരിമരുന്ന് എത്തിച്ച ശൃംഖല സംബന്ധിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് പട്ടാമ്പി പൊലീസ് അറിയിച്ചു. അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം.ടിയെ തേജോവധം ചെയ്യുന്നു; വിവാദ പുസ്തകം പിൻവലിക്കണമെന്ന് മക്കൾ; നിയമനടപടിയെന്ന് മുന്നറിയിപ്പ്

Kerala
  •  a day ago
No Image

മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ലോണ്‍ ആപ്പില്‍ നിന്ന് ഭീഷണി; പാലക്കാട് യുവാവ് ജീവനൊടുക്കി

Kerala
  •  a day ago
No Image

​ഗണേഷ് കുമാറിന് കോൺഗ്രസിന്റെ മുന്നറിയിപ്പ്; ഉമ്മൻ ചാണ്ടിയെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് നേതൃത്വം

Kerala
  •  a day ago
No Image

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ; അതിവേഗ റെയിൽ പദ്ധതി പ്രഖ്യാപിച്ചേക്കും

Kerala
  •  a day ago
No Image

റിയാദില്‍ മതില്‍ ഇടിഞ്ഞുവീണ് രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ മരിച്ചു

Saudi-arabia
  •  a day ago
No Image

ഗസ്സ സമാധാന സമിതി യാഥാർഥ്യമായി; വിവിധ രാജ്യങ്ങൾ ഒപ്പുവച്ചു 

International
  •  a day ago
No Image

ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ നിര്‍ണ്ണായക നീക്കം; ചരിത്രത്തിലാദ്യമായി റഷ്യയും ഉക്രെയ്‌നും അമേരിക്കയും ഇന്ന് നേരിട്ടുള്ള ചര്‍ച്ച; മധ്യസ്ഥരായി യു.എ.ഇ

uae
  •  a day ago
No Image

കൈകൂപ്പി അപേക്ഷിച്ചിട്ടും ചെവിക്കൊണ്ടില്ല; മണിപ്പൂരിൽ മെയ്തി യുവാവിനെ തട്ടിക്കൊണ്ടുപോയി വെടിവച്ചുകൊന്നു

National
  •  a day ago
No Image

'കണക്ട് ടു വർക്ക്': ആദ്യ ദിനത്തിൽ സംസ്ഥാനത്ത് സ്കോളർഷിപ്പ് ലഭിച്ചത് 9861 പേർക്ക്; ആർക്കൊക്കെ അപേക്ഷിക്കാം?

Kerala
  •  a day ago
No Image

ഒഡിഷയില്‍ പാസ്റ്ററെ ആക്രമിച്ച് ചാണകം പുരട്ടുകയും ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്ത കേസില്‍ 9 പേര്‍ കസ്റ്റഡിയില്‍

National
  •  a day ago