HOME
DETAILS

ബഹ്‌റൈന്‍ കെ.എം.സി.സി 12-ാമത് രക്തദാന ക്യാമ്പ് വെള്ളിയാഴ്ച

  
backup
August 24, 2016 | 5:02 PM

%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%82-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf-12-%e0%b4%be%e0%b4%ae%e0%b4%a4%e0%b5%8d

മനാമ: ബഹ്‌റൈനില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ഥം കെ.എം.സി.സി സംഘടിപ്പിക്കുന്ന 12-ാമത് സമൂഹ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച രാവിലെ 8 മണിമുതല്‍ ഉച്ചക്ക് 2 മണി വരെ മനാമ സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍അറിയിച്ചു.

'രക്തം നമ്മെ ഒന്നിപ്പിക്കുന്നു' എന്ന ആഗോള തലത്തിലുള്ള രക്തദാന മുദ്രാവാക്യമാണ് ക്യാമ്പിന് സ്വീകരിച്ചിരിക്കുന്നത്. കൂടാതെ ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് മലബാര്‍ ഗോള്‍ഡിന്റെ സഹായത്തോടെയാണ് ഇത്തവണത്തെ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികള്‍ വിശദീകരിച്ചു.

ക്യാമ്പിന്റെ വിജയത്തിനായി 41 അംഗ പ്രത്യേക ടീമും വിവിധ സബ് കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നുണ്ട്. ബഹ്‌റൈന്റെവിവിധ ഏരിയകളില്‍ നിന്നായി സ്ത്രീകള്‍ അടക്കമുള്ള നിരവധി പേര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞതായും അവര്‍ അറിയിച്ചു.

ബഹ്‌റൈന്‍ ദേശീയ ദിനത്തിലും ശിഹാബ് തങ്ങള്‍ അനുസ്മരണ ദിനത്തിലും മറ്റ് അടിയന്തിര ഘട്ടങ്ങളിലും രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ബഹ്‌റൈന്‍ ആരോഗ്യവകുപ്പിന്റെ മികച്ച രക്തദാനത്തിനുള്ള അവാര്‍ഡും ബഹ്‌റൈന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ റോയല്‍ മെഡിക്കല്‍ സര്‍വീസ് പുരസ്‌കാരവും കെ.എം.സി.സിക്ക് ലഭിച്ചിട്ടുണ്ട്.

ബഹ്‌റൈന്‍ ദേശീയ ദിനത്തിലും ശിഹാബ് തങ്ങള്‍ അനുസ്മരണ ദിനത്തിലും മറ്റ് അടിയന്തിര ഘട്ടങ്ങളിലും രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ബഹ്‌റൈന്‍ ആരോഗ്യ വകുപ്പ് അധികൃതരുടേയും ഇന്ത്യന്‍ എംബസിയുടേയും പ്രശംസ നേടാന്‍ കെ.എം.സി.സിക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളികളോടൊപ്പം ഇന്ത്യയിലെ ഇതര സംസ്ഥാന പ്രവാസികളും പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യക്കാരും സ്വദേശികളും രക്തദാതാക്കളായി എത്താറുണ്ട്.

രക്തദാനത്തിന് മാത്രമായുള്ള ബ്ലഡ് ബുക്ക് എന്ന പേരിലുള്ള ആപ്ലിക്കേഷന്‍ അടുത്ത മാസം പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. അത്യാവശ്യഘട്ടങ്ങളില്‍ രക്തദാനം നടത്തുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രക്തദാന ഡയറക്ടറിയും വെബ്‌സൈറ്റും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കൂടാതെ കെ.എം.സി.സി ബ്ലഡ് ഗ്രൂപ്പ് എന്ന് ടൈപ്പ് ചെയ്ത് 39841984, 39881099 എന്നീ നമ്പറുകളിലേക്ക് എസ്.എം.എസ് അയച്ചാലും തല്‍സമയ രക്തദാന സേവനം നടത്തി വരുന്നുണ്ട്.

ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 39841984, 33161984, 39881099, 33880369 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും ഭാരവാഹികള്‍ അറിയിച്ചു.

പത്രസമ്മേളനത്തില്‍  റസാഖ്മൂഴിക്കല്‍, എ.പി.ഫൈസല്‍, ഫൈസല്‍കോട്ടപ്പള്ളി, ടി അന്തുമാന്‍, ഷംസുദ്ദീന്‍ വെള്ളികുളങ്ങര, അഷ്‌റഫ് തോടന്നൂര്‍, സലാം മമ്പാട്ട്മൂല,മൂഹമ്മദ് റഫീഖ് , മുഹമ്മദ് ഇസ്ഹാഖ് എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തവനൂരിലേക്കില്ല; സിറ്റിംഗ് സീറ്റ് വിട്ട് കെ.ടി ജലീൽ പൊന്നാനിയിൽ മത്സരിക്കാൻ സാധ്യത

Kerala
  •  2 minutes ago
No Image

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അനുമതിയില്ലാതെ നഗരത്തിൽ ഫ്ലെക്സും കൊടികളും; ബിജെപിക്ക് 20 ലക്ഷം പിഴയിട്ട് ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷൻ 

Kerala
  •  39 minutes ago
No Image

സൂര്യൻ ഉദിച്ചപ്പോൾ കോഹ്‌ലി വീണു; ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ നായകൻ

Cricket
  •  40 minutes ago
No Image

കുരങ്ങന്‍ കിണറ്റിലെറിഞ്ഞ നവജാതശിശുവിന് 'ഡയപ്പര്‍' രക്ഷയായി; ഛത്തീസ്ഗഢില്‍ കുഞ്ഞിന് പുനര്‍ജന്മം

National
  •  an hour ago
No Image

ജില്ലാ കലക്ടറുടെ കാറപകടം: അലക്ഷ്യമായി വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  an hour ago
No Image

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലെത്തിക്കാൻ സഹായം തേടി മകൾ 

National
  •  an hour ago
No Image

യു.എ.ഇയിലെ സമസ്ത പൊതുപരീക്ഷ ഇന്ന് സമാപിക്കും; എഴുതിയത് 1500ലധികം വിദ്യാര്‍ഥികള്‍

uae
  •  an hour ago
No Image

ആദ്യഘട്ട സ്ഥാനാർഥികളുമായി കോൺഗ്രസ്; വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക് മുൻപ് പ്രഖ്യാപനം

Kerala
  •  an hour ago
No Image

വിഴിഞ്ഞം രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം; ചരിത്ര കുതിപ്പിന്റെ ഉദ്‌ഘാനം മുഖ്യമന്ത്രി നിർവഹിക്കും

Kerala
  •  2 hours ago
No Image

കഴക്കൂട്ടത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: കൊല്ലം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

Kerala
  •  2 hours ago