പുതുവർഷപ്പുലരിയിൽ വിശുദ്ധ കഅ്ബ പുതിയ കിസ്‌വയണിഞ്ഞു
മക്ക: വിശുദ്ധ കഅ്ബയുടെ ഉടയാടയായ കിസ്‌വ മാറ്റി പുതിയത് അണിയിച്ചു. പുതിയ ഹിജ്‌റ വർഷം തുടക്കമായ ശനിയാഴ്ച പുലർച്ചെയോടെയാണ് ഇരു ഹറം കാര്യാലയം വകുപ്പ് പഴയ കിസ്‌വ അഴിച്ചു മാറ്റി പുതിയ കിസ്‌വ അണിയിച്ചത്. വർഷത്തിൽ ഒരു തവണ മാറുന്ന ചടങ്ങ് സാധാരണ അറഫാ സംഗമ ദിനത്തിൽ ആണ് നടക്കാറുള്ളതെങ്കിലും പതിവിന് വിപരീതയി ഇത്തവണ മുഹറം ഒന്നിലേക്ക് മാറ്റുകയായിരുന്നു.
ആദ്യം നിലവിലെ കിസ്‌വ പൂർണ്ണമായും അഴിച്ചു മാറ്റിയ ശേഷമാണ് പുതിയത് അണിയിച്ചത്. ഹറം കാര്യാലയ മേധാവികളുടെ നേതൃത്വത്തിൽ കിസ്‌വ ഫാക്‌ടറി ഉദ്യോഗസ്ഥരും ഹരം കാര്യാലയ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് കിസ്‌വ അണിയിക്കൽ ചടങ്ങ് നടന്നത്.
കറുപ്പ് ചായം പൂശിയ ഏകദേശം 850 കിലോ അസംസ്‌കൃത പട്ട്, 120 കിലോ വെള്ളി, സ്വർണ നൂലുകളും ഉപയോഗിച്ചാണ് കിസ്‌വ നിർമിക്കുന്നത്. ഒരു കിസ്‌വ നിർമിക്കുന്നതിന് എട്ടു മുതൽ ഒമ്പതു മാസം വരെ എടുക്കും. നേരത്തെ മുൻ വര്ഷങ്ങളിലേത് പോലെ തന്നെ വിശുദ്ധ കഅ്ബയിലെ നിലവിലെ കിസ്‌വ ഹജ്ജ് സമയത്ത് ഉയർത്തി വെച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."