കണ്ണൂരിലെ ലഹരി മാഫിയ: പ്രത്യേക പരിശോധന ആരംഭിച്ചതായി എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍
കണ്ണൂര്‍: കണ്ണൂരിലെ ലഹരി മാഫിയയെ കണ്ടെത്താന്‍ എക്‌സൈസിന് നിര്‍ദ്ദേശം നല്‍കി. പ്രത്യേക പരിശോധന ആരംഭിച്ചതായി ആരംഭിച്ചതായി കണ്ണൂര്‍ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ രാകേഷ് അറിയിച്ചു.
കണ്ണൂരില്‍ നിന്നുള്ള ഒന്‍പതാം ക്ലാസുകാരിയുടെ വെളിപെടുത്തലോടെയാണ് മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടികളെ പീഢിപ്പിക്കുന്ന സംഘം ജില്ലയില്‍ സജീവമാണെന്ന വിവരം പുറത്തറിയുന്നത്. പത്തിലേറെ വിദ്യാര്‍ത്ഥിനികള്‍ ഇത്തരത്തില്‍ പീഢനത്തിനിരയായതായാണ് പെണ്‍കുട്ടിയുടെ വെളിപെടുത്തല്‍.
സഹപാഠി തന്നെ ലഹരിക്കടിമയാക്കി പീഡിപ്പിച്ചുവെന്നും കുട്ടി പറയുന്നു. സമാന രീതിയില്‍ കെണിയിലായ 11 ഓളം പെണ്‍കുട്ടികളെ അറിയാമെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞതായി ചാനലുകള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ ആത്മഹത്യ ഭീഷണി മുഴക്കിയതോടെയാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. ലഹരി മാഫിയ ഭീഷണിപ്പെടുത്തുന്നതായി പെണ്‍കുട്ടിയുടെ പിതാവും ചാനലിനോട് പറഞ്ഞു.
നാലുമാസമായി ലഹരിക്ക് അടിമയെന്നാണ് കണ്ണൂര്‍ നഗരത്തിലെ ഒരു പ്രമുഖ സ്‌കൂളില്‍ പഠിക്കുന്ന കുട്ടി പറയുന്നത്. കഞ്ചാവ് തന്നത് സഹപാഠിയായ ആണ്‍സുഹൃത്താണെന്നും ലഹരി എത്തിക്കുന്നത് കക്കാട് പ്രദേശത്തു നിന്നാണെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.
ലൈംഗിക പീഡനത്തിന് ഇരയായെന്നും ലഹരി തന്ന ആണ്‍കുട്ടി തന്നെ മര്‍ദിച്ചെന്നും പെണ്‍കുട്ടി പറഞ്ഞു. 11 പെണ്‍കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. സൃഹൃത്ത് സ്റ്റാമ്പും മറ്റു ലഹരി മരുന്നുകളും ഉപയോഗിക്കാറുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."