HOME
DETAILS

സ്വാതന്ത്ര്യസമരവും കമ്യൂണിസ്റ്റുകളും

  
backup
August 13 2022 | 19:08 PM

communist-party-and-independence-2022-august-14


'ആരാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ശത്രുക്കൾ? എന്തായാലും ബ്രിട്ടിഷ് സാമ്രാജ്യമല്ല. ബ്രിട്ടിഷ് സാമ്രാജ്യത്തെ പിന്തുണക്കുന്ന ബൂർഷ്വാ-ഭൂപ്രഭു വർഗവുമല്ല. പിന്നെയാര്? ക്വിറ്റ് ഇന്ത്യാ സമരത്തിലേർപ്പെട്ടിരുന്ന സ്വാതന്ത്ര്യസമരക്കാർ, അല്ലാതാര്. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭകാരികളെ അന്നു കമ്യൂണിസ്റ്റുകാർ പൊലിസിനും ഭരണകൂടത്തിനും ഒറ്റുകൊടുത്തിരുന്നെന്നു പറയുന്നതിൽ എന്തെങ്കിലും സംശയിക്കാനുണ്ടോ?'


(ഇ.എം.എസ് നമ്പൂതിരിപ്പാട്, ഒരു ഇന്ത്യൻ കമ്യൂണിസ്റ്റിന്റെ ഓർമക്കുറിപ്പുകൾ)
ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണം മുതൽ അതിനൊരിക്കലും ദേശീയകാഴ്ചപ്പാടോ സ്വാതന്ത്ര്യ സമരത്തോട് ആഭിമുഖ്യമോ ഉണ്ടായിരുന്നില്ലെന്ന് ചരിത്രം പരിശോധിച്ചാൽ കാണാൻ സാധിക്കും. കമ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിന് കാരണമായത് ഒരിക്കലും ദേശീയ സ്വാതന്ത്ര്യസമരമായിരുന്നില്ല. പൗരസ്ത്യ ദേശങ്ങളിൽ മാർക്‌സിയൻ സിദ്ധാന്തത്തിൽ അധിഷ്ഠിതമായ വർഗ സമരത്തിനും വിപ്ലവത്തിനും വേണ്ടിയുള്ള സോവിയറ്റ് യൂനിയന്റെ നിർദേശമനുസരിച്ചായിരുന്നു എന്ന് ഇ.എം.എസ് നമ്പൂതിരിപ്പാട് സമ്മതിച്ചിട്ടുള്ളതാണ്. 'ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം 1920-1998' എന്ന തന്റെ പുസ്തകത്തിൽ പത്തൊൻപതാം പേജിൽ ഇ.എം.എസ് ഇങ്ങനെ എഴുതിയിരിക്കുന്നു: 'അതായത് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് രൂപംനൽകിയത് ഇന്റർനാഷനലാണ്; അങ്ങനെ ഇന്റർനാഷനലിന്റെ നിർദേശമനുസരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നിർദേശമനുസരിച്ചാണ് കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി നിലവിൽവന്നത്'.


റഷ്യൻ വിപ്ലവത്തിന്റെ മാതൃകയിലുള്ള കമ്യൂണിസ്റ്റ് വിപ്ലവം ഇന്ത്യയിൽ സംഘടിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം ദേശീയപ്രസ്ഥാനമായ കോൺഗ്രസിൽ കടന്നുകൂടുകയാണെന്ന വ്യക്തമായ ബോധ്യം സോവിയറ്റ് യൂനിയനും 1934 ലെ ഏഴാം കമ്യൂണിസ്റ്റ് ഇന്റർനാഷനലിനും ഉണ്ടായിരുന്നു. ഈ ഗൂഢലക്ഷ്യത്തിനുള്ള ഉപകരണമായിരുന്നു ഇ.എം.എസ് ഉൾപ്പെടെയുള്ളവർ മുൻകൈയെടുത്തു രൂപീകരിച്ച കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി. ഇ.എം.എസ് ഇങ്ങനെ എഴുതിയിരിക്കുന്നു; 'ഏഴാം ലോക കോൺഗ്രസിന്റെ ഈ നിർദേശം പ്രാവർത്തികമാക്കുന്നതിന് 1936ൽ ബ്രിട്ടിഷ് കമ്യൂണിസ്റ്റ് നേതാക്കളായിരുന്ന രജനി പാംദത്തും ബെൻ ബ്രാഡ്‌ലിയും ചേർന്ന് ഒരു ലേഖനമെഴുതി. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ കമ്യൂണിസ്റ്റുകാർ കോൺഗ്രസ് അംഗത്വം നേടിയത്'(ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം 1920-1998, പേജ് 30).


ഏഴാം കമ്യൂണിസ്റ്റ് ഇൻ്റർനാഷനലിന്റെ നിർദേശപ്രകാരം കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ കോൺഗ്രസിനകത്ത് നുഴഞ്ഞുകയറിയ ഇ.എം.എസ് ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റുകാർ തുടർന്ന് രണ്ടാം ലോകമഹായുദ്ധകാലത്തെ സാഹചര്യങ്ങൾ മുതലെടുത്തുകൊണ്ട് ഇന്ത്യയിൽ സായുധവിപ്ലവം സംഘടിപ്പിക്കുന്നതിന് തങ്ങൾ കമ്യൂണിസ്റ്റുകാരാണെന്ന് തുറന്നു പ്രഖ്യാപിക്കുകയാണുണ്ടായത്. ഇതോടെയാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ ചരിത്രം ആരംഭിക്കുന്നത്. ഇതിന് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരവുമായി യാതൊരു ബന്ധവുമില്ല. കമ്യൂണിസ്റ്റ് ഇൻ്റർനാഷനലിന്റെ നിർദേശപ്രകാരം സായുധ വിപ്ലവത്തിന് സജ്ജമാകുന്നതിനായി കോൺഗ്രസിൽ പരകായപ്രവേശനം നടത്തുന്ന കമ്യൂണിസ്റ്റുകാർ തങ്ങൾക്ക് ആവശ്യമായ സംഘടനാരൂപം കൈവരിച്ച് വിപ്ലവ സജ്ജരായി പുറത്തുവരുന്നതിന്റെ ചിത്രം എൻ.ഇ ബാലറാം 'കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒന്നാം ഭാഗം ആദ്യനാളുകളിലൂടെ' എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.


സ്വാതന്ത്ര്യസമരത്തെ ഒറ്റിയവർ


ബ്രിട്ടനോട് കോഴ വാങ്ങി അവർക്ക് കമ്യൂണിസ്റ്റുകൾ പാദപൂജ ചെയ്യുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്. ഒളിവിൽ കഴിയുന്ന കോൺഗ്രസുകാരെ ബ്രിട്ടിഷുകാർക്ക് ഒറ്റുകൊടുക്കുകയായിരുന്നു അന്നത്തെ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാന പരിപാടികളിൽ ഒന്ന്. ഇതിനു പ്രതിഫലമായി കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ 'പീപ്പിൾസ് വാർ' എന്ന പത്രത്തിന്റെ സകല ചെലവും ബ്രിട്ടിഷുകാരാണ് വഹിച്ചത്. ഇത്തരം തീർത്തും പ്രതികൂല സാഹചര്യങ്ങളിലാണ് സ്വാതന്ത്ര്യസമരത്തെ ശക്തിപ്പെടുത്താൻ ക്വിറ്റ് ഇന്ത്യ സമര പ്രഖ്യാപനം കോൺഗ്രസ് നടത്തിയത്. 1942 ഓഗസ്റ്റ് എട്ടാം തീയതി ബോംബെയിൽ ചേർന്ന എ.ഐ.സി.സി സമ്മേളനം ക്വിറ്റ് ഇന്ത്യാ പ്രമേയം ചർച്ച ചെയ്തപ്പോൾ അംഗങ്ങളായിരുന്ന ഡോ. അഷ്‌റഫ് ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് നേതാക്കന്മാർ പ്രമേയത്തെ ശക്തമായി എതിർത്തിരുന്നു. പ്രമേയത്തെ അനുകൂലിച്ചുകൊണ്ട് ഭൂരിപക്ഷം പ്രതിനിധികൾ വോട്ട് ചെയ്തപ്പോൾ പ്രമേയത്തെ എതിർത്ത കമ്യൂണിസ്റ്റുകൾക്ക് അനുകൂലമായി ലഭിച്ചത് വെറും 13 വോട്ടുകൾ മാത്രമാണ്. കമ്യൂണിസ്റ്റുകളുടെ എതിർപ്പോടുകൂടി തന്നെയാണ് ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കപ്പെട്ടത്. 'ഒരു മുൻ മുഖ്യമന്ത്രിയുടെ ഓർമക്കുറിപ്പുകൾ' എന്ന പുസ്തകത്തിൽ ഇ.എം.എസ് പറയുന്നു; 'മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ക്വിറ്റ് ഇന്ത്യാ സമരം, സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട ഐ.എൻ.എ പ്രസ്ഥാനം എന്നിവയ്‌ക്കെതിരേ ജനങ്ങളെ അണിനിരത്താനുള്ള ജോലിയിൽ കമ്യൂണിസ്റ്റുകാർ വ്യാപൃതരായി'(പേജ് 52).
കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏഴാം പാർട്ടി കോൺഗ്രസ് 1964 ഡിസംബറിൽ ബോംബെയിൽ സമ്മേളിച്ചപ്പോൾ ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്തത് തെറ്റായിപ്പോയെന്ന് പരസ്യമായി സമ്മതിച്ചിട്ടുണ്ട്. 'കോൺഗ്രസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ക്വിറ്റിന്ത്യ സമരത്തോട് കമ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ച തെറ്റും നിഷേധാത്മകവുമായ നിലപാട് കാരണം നാം ദേശീയ പ്രസ്ഥാനത്തിൽ നിന്ന് വിനാശകരമായ രീതിയിൽ ഒറ്റപ്പെടുകയും കമ്യൂണിസ്റ്റുകാർ ദേശീയവിരോധികളാണെന്ന ധാരണ ജനങ്ങൾക്കിടയിൽ പരക്കാൻ ഇടയാക്കുകയും ചെയ്തു'- പാർട്ടി കോൺഗ്രസ് അംഗീകരിച്ച രേഖ പറയുന്നു.


ക്വിറ്റിന്ത്യ സമരത്തെ ഒറ്റുകൊടുത്തത് തെറ്റായിപ്പോയെന്ന് ഇ.എം.എസും തുറന്നുസമ്മതിച്ചിട്ടുണ്ട്. ഇ.എം.എസ് പറയുന്നു; '1942ലെ ക്വിറ്റിന്ത്യാ സമരം ഒരു വലിയ വിപ്ലവ കൊടുങ്കാറ്റ് നാട്ടിലാകെ അടിപ്പിച്ചു. അനേകായിരം ചെറുപ്പക്കാർ സമരകാഹളം കേട്ട് ആവേശത്തോടെ മുന്നോട്ടുവന്നു. പൊലിസിന്റെയും പട്ടാളത്തിന്റെയും മർദനം, നാട്ടുകാരുടെ ചെറുത്തുനിൽപ്പ്, ബോംബും മറ്റും ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന പുതിയ സമരമാർഗങ്ങൾ. ഇതെല്ലാം അവരെ ഇളക്കിത്തീർത്തു. അവർ വിപ്ലവ സമരത്തിൽ പങ്കെടുക്കാൻ മുന്നോട്ടുവന്നു. ഇതിൽ അവരെ പ്രോത്സാഹിപ്പിക്കുകയോ നയിക്കുകയോ ചെയ്യുന്നതിനുപകരം ഈ സമരത്തെ തന്നെ എതിർക്കുകയാണ് കമ്യൂണിസ്റ്റ് പാർട്ടി ചെയ്യുന്നതെന്ന് അവർ കണ്ടു'. (കേരളം മലയാളികളുടെ മാതൃഭൂമി, പേജ് 450).


സ്വതന്ത്ര ഇന്ത്യക്കെതിരേ
സായുധ വിപ്ലവം


സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുക്കുക മാത്രമല്ല ചെയ്തത്, രാജ്യം സ്വാതന്ത്ര്യം നേടുന്ന സമയത്ത് പുതിയ രാജ്യത്തെ ദുർബലപ്പെടുത്താനുള്ള എല്ലാ മാർഗങ്ങളും അന്ന് കമ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ചിരുന്നു. മുസ്‌ലിം ലീഗിനെ പിന്തുണച്ചുകൊണ്ട് ഇന്ത്യ -പാകിസ്താൻ വിഭജനത്തിന് അനുകൂലമായ നിലപാടായിരുന്നു അന്ന് കമ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ചത്. 'ഇന്ത്യ ഒന്നാണെന്നുള്ള ബോധത്തെ തകർക്കുകയും പ്രാദേശികവാദം ഉയർത്തിപ്പിടിച്ച് ജനങ്ങളിൽ പ്രാദേശിക ചിന്തകൾ വളർത്തി അധികാരം പിടിച്ചെടുക്കുകയാണ് ചെയ്യേണ്ടത്' എന്നായിരുന്നു അന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട്. 'ജനങ്ങളുടെ സ്വയം നിർണയാവകാശം എന്ന മുദ്രാവാക്യത്തിന്റെ മറവിലാണ് ഇന്ത്യൻ കമ്യൂണിസ്റ്റുകൾ മുസ്‌ലിം ലീഗിന്റെ പാകിസ്താൻ വാദത്തെ അനുകൂലിച്ചത് ' എന്ന് ഇ.എം.എസ് പിന്നീട് പറഞ്ഞിട്ടുണ്ട്.


കൂടാതെ, സ്വാതന്ത്ര്യം നേടിയ രാജ്യത്തിനെതിരേ 1948 ഫെബ്രുവരിയിൽ നടന്ന രണ്ടാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച 'കൽക്കത്താ തീസിസി'ലൂടെ സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്യുകയാണ് കമ്യൂണിസ്റ്റ് പാർട്ടി ചെയ്തത്. 'ഇന്ത്യയുടെ സ്വാതന്ത്ര്യം ഒരു മിഥ്യയാണെന്നും സ്വാതന്ത്ര്യമെന്നു ദേശീയ നേതൃത്വം പറയുന്നത് ബ്രിട്ടിഷ് സാമ്രാജ്യത്വവും ഇന്ത്യൻ ബൂർഷ്വാസിയും തമ്മിൽ ഏർപ്പെട്ടിട്ടുള്ള ഒരു ഗൂഢവേഴ്ച മാത്രമാണെന്നും സായുധ വിപ്ലവത്തിലൂടെ ഗവൺമെന്റിനെ അട്ടിമറിച്ച് യഥാർഥ ജനകീയ ജനാധിപത്യ ഗവൺമെൻ്റ് സ്ഥാപിക്കാനുള്ള നേതൃത്വം നൽകുകയാണ് കമ്യൂണിസ്റ്റ് പാർട്ടി ചെയ്യേണ്ടതെന്നും' ആണ് പാർട്ടി സെക്രട്ടറിയായിരുന്ന ബി.ടി രണദിവെ അവതരിപ്പിച്ച കൽക്കത്താ തീസിസ് പ്രഖ്യാപിച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യം ഒരു യാഥാർഥ്യമാണെന്ന് അംഗീകരിക്കാൻ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളായിരുന്ന എസ്.എ ഡാങ്കെ, രാജേശ്വര റാവു, ബസവ പുന്നയ്യ, അജയ് ഘോഷ് എന്നിവർക്ക് 1951ൽ മോസ്‌കോയിൽ പോയി ജോസഫ് സ്റ്റാലിനുമായി രഹസ്യ ചർച്ച നടത്തേണ്ടിവന്നു എന്നതാണ് യാഥാർഥ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  6 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  6 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  6 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  6 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  6 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  6 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  6 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  6 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  6 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  6 days ago