യദുകൃഷ്ണന്റെ ഹൃദയം തുടിക്കുന്നു നഫീസയില്‍
ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ നഫീസ പൂര്‍ണ ആരോഗ്യവതിയായി പുതുജീവിതത്തിലേക്ക്
കോഴിക്കോട്: യദുകൃഷ്ണന്റെ ഹൃദയം നഫീസയില്‍ തുടിച്ചു തുടങ്ങി. തെറ്റാത്ത താളത്തോടെ. അങ്ങിനെ നഫീസ ഇസ്മാഈല്‍ പുതു ജീവിതത്തിലേക്ക്. പുതുജീവതത്തിലേക്ക് അവളെ കൈപിടിച്ചു നടത്താന്‍ യദുവിന്റെ അച്ഛനും അമ്മയും കുടുംബാംഗങ്ങളുമെല്ലാം അ എത്തിയിരുന്നു.
കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററില്‍ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയായ നഫീസ ഇസ്മയില്‍ പൂര്‍ണ ആരോഗ്യവതിയായി ആശുപത്രി വിട്ടു. കഴിഞ്ഞ ജൂലൈ 14 ന് ആണ് ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. വളരെ പെട്ടെന്ന് തന്നെ നഫീസ പൂര്‍ണ ആരോഗ്യാവസ്ഥയിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.
അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌കമരണം സംഭവിച്ച എലത്തൂര്‍ സ്വദേശി യദുകൃഷ്ണന്റെ ഹൃദയമാണ് നഫീസ ഇസ്മയിലിന് തുന്നിച്ചേര്‍ത്തത്. ട്രാന്‍സ്പ്ലാന്റ് സര്‍ജനായ പ്രൊഫസര്‍ ഡോക്ടര്‍ വി. നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ഈ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.
ശ വീട്ടിലേക്ക് മടങ്ങുന്ന നഫീസക്ക് ഹോസ്പിറ്റല്‍ മാനേജ്‌മെന്റും ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ചേര്‍ന്ന് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തു. ചടങ്ങില്‍ പ്രശസ്ത പിന്നണി ഗായിക ശ്രീമതി കെ. എസ് ചിത്ര മുഖ്യാതിഥി ആയിരുന്നു. ചെയര്‍മാന്‍ ഡോക്ടര്‍ പി. പി മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. പ്രൊഫസര്‍ ഡോ. വി നന്ദകുമാര്‍, ഡോ പി വി ഗിരീഷ് , ഡോ. അശോക് ജയരാജ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.നഫീസക്ക് ഹൃദയം നല്‍കിയ യദുകൃഷ്ണന്റെ അച്ഛനും സഹോദരങ്ങളും മറ്റു കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."