വാര്‍ത്തയില്‍ തെറ്റ് പറ്റിയാല്‍ ഖേദം പ്രകടിപ്പിക്കാനുള്ള സ്വഭാവം കേരളത്തിലെ മാധ്യമങ്ങള്‍ക്ക് കൈമോശം വന്നു,നശീകരണ വാസനയോടെ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ സര്‍ക്കാര്‍ വകവെക്കില്ലെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: മാധ്യമ രംഗത്തുണ്ടായ അപചയം തിരുത്താന്‍ മാധ്യമ പ്രവര്‍ത്തകര്‍ തന്നെ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യധാരാ മാധ്യമങ്ങള്‍ക്കടക്കം മനുഷത്വപരമല്ലാത്ത നിഷ്പക്ഷതയുണ്ടാവുന്നു. നശീകരണ വാസനയോടെ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ സര്‍ക്കാര്‍ വകവെക്കില്ല. അത് നമ്മുടെ നാട്ടില്‍ ഉണ്ടോയെന്ന് മാധ്യമങ്ങള്‍ സ്വയം പരിശോധിക്കണമെന്നും. കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് അതിന്റെ ക്രെഡിറ്റെടുക്കാനാണ് മാധ്യമങ്ങള്‍ മത്സരിക്കുന്നത്. ഇത്രയധികം വിമര്‍ശനങ്ങള്‍ മാധ്യമങ്ങള്‍ ഏല്‍ക്കേണ്ടി വന്ന ഘട്ടം ഉണ്ടായിട്ടില്ലെന്നും കെ.യു.ഡബ്ല്യു.ജെ സംസ്ഥാനസമ്മേളനത്തില്‍ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
'' തെറ്റ് പറ്റിയാല്‍ മാപ്പ് പറയാനുള്ള മാന്യത എത്രത്തോളം കാണിക്കുണ്ട്? നേരത്തെ വാര്‍ത്തയില്‍ തെറ്റ് പറ്റിയാല്‍ ഖേദം പ്രകടിപ്പിക്കുമായിരുന്നു. ആ സ്വഭാവം കേരളത്തിലെ മാധ്യമങ്ങള്‍ക്ക് കൈമോശം വന്നു. മുഖ്യധാര മാധ്യമങ്ങള്‍ക്കടക്കം മനുഷത്വപരമല്ലാത്ത 'നിഷ്പക്ഷത' ഉണ്ടാവുന്നു. ഇത് എപ്പോഴും ജനങ്ങള്‍ സഹിക്കില്ല'' അദ്ദേഹം വ്യക്തമാക്കി.
വസ്തുതയുമായി ബന്ധമില്ലാത്ത സാങ്കല്‍പ്പിക വാര്‍ത്തകള്‍ വരുന്നെങ്കില്‍ ഇങ്ങനെ തുടരാമോ എന്ന സ്വയം വിലയിരുത്തണം. സമ്മര്‍ദങ്ങള്‍ക്ക് മുന്നില്‍ സ്വയം ഒടുങ്ങി പോകുന്നവരാകരുത് മാധ്യമ പ്രവര്‍ത്തകര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."