HOME
DETAILS

ജെൻഡർ ന്യൂട്രാലിറ്റി ഒളിയജണ്ടകൾ കരുതിയിരിക്കുക – എസ്.വൈ.എസ്

  
backup
August 21 2022 | 06:08 AM

%e0%b4%9c%e0%b5%86%e0%b5%bb%e0%b4%a1%e0%b5%bc-%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%92%e0%b4%b3%e0%b4%bf


കോഴിക്കോട് • ജെൻഡർ ന്യൂട്രാലിറ്റിയുടെ പേരിൽ ഗൂഢപദ്ധതികൾ ഒളിച്ചുകടത്താനുള്ള നീക്കം കരുതിയിരിക്കണമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു.
പുതിയ പാഠ്യപദ്ധതി ചട്ടക്കൂടിലൂടെ സമത്വമെന്ന പേരിൽ ലിബറലിസത്തിലേക്ക് സമൂഹത്തെ വഴിനടത്താനാണ് ശ്രമിക്കുന്നത്. ക്ലാസ്‌റൂമുകളിൽ ആൺ-പെൺ വ്യത്യാസമില്ലാത്ത സമത്വത്തോടെ പ്രവർത്തിക്കാൻ എന്തെല്ലാം ഒരുക്കേണ്ടതുണ്ടെന്ന കരടുരേഖയിലെ പരാമർശം അപകടകരമാണ്. കേരളീയ സമൂഹം പുലർത്തിപ്പോന്ന ധാർമികവും സാമൂഹികവുമായ ചുറ്റുപാടുകളെ തകർക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ലിംഗഭേദമില്ലാത്ത വസ്ത്രം അടിച്ചേൽപ്പിക്കുന്നതുവഴി സ്വന്തം ലിംഗത്വത്തെക്കുറിച്ച് കൃത്യമായ അവബോധമില്ലാത്ത തലമുറയെ സൃഷ്ടിച്ചെടുക്കും. ഇത് ജെൻഡർ ന്യൂട്രൽ യൂനിഫോം പരീക്ഷിച്ച യൂറോപ്യൻ രാജ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ജെൻഡർ ന്യൂട്രൽ സ്ഥാപിതമായ ഏതു രാജ്യത്താണ് സ്ത്രീ-പുരുഷ തുല്യത ഉണ്ടായതെന്ന് വ്യക്തമാക്കണം. അത്തരം രാജ്യങ്ങൾ വിദ്യാഭ്യാസരംഗത്ത് പിന്നാക്കം പോവുകയും ലൈംഗിക അരാജകത്വം വർധിക്കുകയും ചെയ്തു. ശാസ്ത്രീയ പഠനമോ സ്ഥിതിവിവരക്കണക്കുകളോ മുൻകാല മാതൃകകളോ ഇല്ലാതെ ഭാവിതലമുറയുടെ ജീവിതത്തെ പരീക്ഷണവസ്തുവാക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി അധ്യക്ഷനായി. വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് സ്വാഗതം പറഞ്ഞു. എ.എം പരീത്, കെ.എ റഹ്മാൻ ഫൈസി, കെ.കെ ഇബ്രാഹിം ഫൈസി പേരാൽ, സി.കെ.കെ മാണിയൂർ, കെ മോയിൻ കുട്ടി മാസ്റ്റർ, മുസ്തഫ മുണ്ടുപാറ, ടി.കെ മുഹമ്മദ് കുട്ടി ഫൈസി, കെ.കെ എസ് തങ്ങൾ വെട്ടിച്ചിറ, നാസർ ഫൈസി കൂടത്തായി, കാടാമ്പുഴ മൂസ ഹാജി, അബ്ദു റഹീം ചുഴലി, സി.എച്ച് ത്വയ്യിബ് ഫൈസി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, കെ.എ നാസർ മൗലവി, ഹംസ ഹാജി കാസർകോട്, അബ്ദുല്ല കുണ്ടറ, ഹാജി കെ.എ ശരീഫ് കുട്ടി, എം.വൈ അശ്റഫ് ഫൈസി കൊടക്, വി.പി മോയിൻ ഫൈസി നീലഗിരി, ഹസൻ ആലങ്കോട്, കെ. മുഹമ്മദ് കുട്ടി ഹസനി ചർച്ചയിൽ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago