റാഗിങ്ങിന് വിധേയനായ വിദ്യാര്‍ഥിക്കു ശസ്ത്രക്രിയ നടത്തി
എടപ്പാള്‍: റാഗിങ്ങിനു വിധേയനായതിനെത്തുടര്ന്നു തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിയെ ശസ്ത്രക്രിയക്കു വിധേയനാക്കി. ആലങ്കോട് കൊടായില് സുബ്രഹ്മണ്യന്റെ മകന് സന്ദീപിന്റെ(19) കൈക്കാണു ശസ്ത്രക്രിയ നടത്തിയത്. നടുവട്ടത്തെ സ്വകാര്യ ഐടിഐയില്‍ സിവില്‍ എന്‍ജിനീയറിങ്ങ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ സന്ദീപിനെ അഞ്ചംഗ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചെന്നാണു പരാതി. തിങ്കളാഴ്ച കൈ ഉപയോഗിച്ച് കക്കൂസ് വൃത്തിയാക്കാന്‍ ആവശ്യപ്പെടുകയും അതു നിഷേധിച്ചതോടെ സന്ദീപിനെ സംഘം മര്‍ദ്ദിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഓടി രക്ഷപെട്ട സന്ദീപിനെ ചൊവ്വാഴ്ചയും സംഘം മര്‍ദ്ദിച്ചു. മര്‍ദ്ദത്തില്‍ നിന്നും രക്ഷപെട്ടു കോളജിന് പുറത്തെത്തിയ സന്ദീപിനെ അവിടെ വെച്ചും സംഘം മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്നു പരുക്കേറ്റ സന്ദീപിനെ നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരാതിപ്രകാരം ചങ്ങരംകുളം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."