കരിപ്പൂർ സ്ഥലമേറ്റെടുപ്പ് ; പ്രതിഷേധവുമായി കുടിയൊഴിപ്പിക്കൽ പ്രതിരോധ സമിതി
മലപ്പുറം • കരിപ്പൂർ വിമാനത്താവളത്തിനായുള്ള സ്ഥലമേറ്റെടുപ്പ് ശക്തമായി പ്രതിരോധിക്കുമെന്ന് കരിപ്പൂർ വിമാനത്താവള കുടിയൊഴിപ്പിക്കൽ പ്രതിരോധ സമിതി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 1
4.5 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനായി 75 കുടുംബങ്ങളെയാണ് കുടിയൊഴിപ്പിക്കാൻ പോകുന്നത്. ഇരകളാകുന്നവരെ ശത്രുപക്ഷത്ത് നിർത്തി ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ ശ്രമം കാടത്തമാണ്. ഭൂമി നഷ്ടപ്പെടുന്നവരുമായോ സമര സമിതിയുമായോ ചർച്ച നടത്താതെ ഏകപക്ഷീയമായി ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള ശ്രമങ്ങൾക്കിടെ ഭൂമി ഏറ്റെടുക്കൽ നടത്തുന്നത് സ്വകാര്യ മുതലാളിമാരെ പ്രീതിപ്പെടുത്താനാണ്. 2001 മുതൽ 2015 വരെ വലിയ വിമാനങ്ങളടക്കം കരിപ്പൂരിൽ സർവിസ് നടത്തിയതാണ്. എന്നാൽ നിസാര കാര്യങ്ങൾ പറഞ്ഞ് ഇവ നിർത്തലാക്കി. റൺവേ എൻഡ് സേഫ്റ്റി ഏരിയ(റസ) വികസിപ്പിക്കാനാണ് സ്ഥലമേറ്റെടുപ്പ് നടത്തുന്നത്.
വിമാനങ്ങൾ റൺവേയിൽ തെന്നിമാറുന്നുണ്ടോയെന്ന് പരിശോധിക്കാൻ നൂതന സാങ്കേതിക വിദ്യയായ ഇൗമാസ് കരിപ്പൂരിൽ സ്ഥാപിക്കുകയാണ് വേണ്ടത്.
പാരിസ്ഥിതിക പഠനങ്ങൾ നടത്താതെയാണ് ഭൂമി ഏറ്റെടുക്കലെന്നും അക്വസിഷൻ നടപടികളുമായി മുന്നോട്ടുപോയാൽ ശക്തമായ പ്രതിഷേധമുണ്ടാവുമെന്നും ഭാരവാഹികൾ പറഞ്ഞു. പ്രതിരോധ സമിതി ചെയർമാൻ ചുക്കാൻ ബിച്ചു, കൺവീനർ സി ജാസിർ, നൗഷാദ് ചുള്ളിയൻ, കെ.പി ശമീർ, ടി.സുനിൽ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."