HOME
DETAILS
MAL
പുതിയ അധ്യയന വര്‍ഷത്തിന് നാളെ തുടക്കം
backup
August 28 2022 | 12:08 PM
ദുബൈ: യു.എ.ഇയിലെ വിദ്യാലയങ്ങള്‍ വേനല്‍ അവധിക്ക് ശേഷം നാളെ (തിങ്കളാഴ്ച) തുറക്കും. യു.എ.ഇ പാഠ്യപദ്ധതിക്ക് കീഴിലുള്ള വിദ്യാലയങ്ങളിലും ഏഷ്യന്‍ ഇതര പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിലുമാണ് നാളെ പുതിയ അധ്യയന വര്‍ഷത്തിന്റെ ആരംഭം. ആദ്യദിനം സ്‌കൂളിലെത്തുമ്പോള്‍ 96 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് പി.സി.ആര്‍ ഫലം ഹാജരാക്കണം. എന്നാല്‍ ദുബൈയിലെ സ്‌കൂളുകള്‍ ഈ നിബന്ധന ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പരിശോധന നടത്താനുള്ള സൗകര്യങ്ങള്‍ രാജ്യത്ത് ഒരുക്കിയിട്ടുണ്ട്. സ്‌കൂളില്‍ അടച്ചിട്ട മുറികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ചെറിയ കുട്ടികള്‍ക്കും കലാ കായിക ഇനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും മാസ്‌ക് ധരിക്കുന്നതില്‍ ഇളവുണ്ട്. തുടര്‍ച്ചയായ കൊവിഡ് പരിശോധന, സ്‌കൂളില്‍ പ്രവേശിക്കുമ്പോഴുള്ള ശാരീരിക ഊഷ്മാവ് പരിശോധന തുടങ്ങിയ മുന്‍കരുതല്‍ നടപടികളും ഒഴിവാക്കിയിട്ടുണ്ട്. കൊവിഡിനെ തുടര്‍ന്നുള്ള യാത്രാ നിയന്ത്രണങ്ങള്‍ പൂര്‍ണമായി എടുത്തു കളഞ്ഞതോടെ നല്ലൊരു ശതമാനം കുടുംബങ്ങളും ഈ വര്‍ഷം അവധിക്ക് നാട്ടില്‍ പോയവരാണ്. അവധിക്കാലത്തിനുശേഷം കേരളത്തില്‍ നിന്നും യു.എ.ഇയിലേക്ക് വിമാന കമ്പനികള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുകയാണ്.ഇത് പലരെയും ഏറെ പ്രയാസത്തിലാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."