HOME
DETAILS

പ്രതിവിധിയുടെ ലളിതവാക്യം

  
backup
August 29 2022 | 03:08 AM

chelakkad-muhammed-muliyar-2022

സൈനുൽ ആബിദ് സഫാരി


സാമൂഹിക, വൈയക്തിക ജീവിതത്തിൽ സൂക്ഷ്മത പുലർത്തിയ പണ്ഡിത പ്രതിഭയാണ് വിടപറഞ്ഞ ചേലക്കാട് മുഹമ്മദ് മുസ് ലിയാർ. കേരളത്തിലെ ഉന്നത പണ്ഡിതന്മാരിൽനിന്ന് ജ്ഞാനം കരസ്ഥമാക്കിയ അദ്ദേഹം പിന്നെ അറിവിന്റെ നീരൊഴുക്കായി മാറുകയായിരുന്നു. പ്രാർഥനകൾകൊണ്ട് ജീവിതപ്രതിസന്ധികളെ മാറ്റിനിർത്തിയ ചേലക്കാട് മുഹമ്മദ് മുസ് ലിയാരുമായി പറഞ്ഞറിയിക്കാനാകാത്തത്ര അടുപ്പമുണ്ടായിരുന്നു. അത്രമേൽ രൂഢമൂലമായിരുന്നു ആ ബന്ധം. ഭൗതികതയോട് ഭ്രമമില്ലാതെ, ആൾക്കൂട്ടങ്ങളിൽ നിന്നകന്ന്, തർക്കവിതർക്കങ്ങളിൽ നിന്നൊഴിഞ്ഞ് അദ്ദേഹം തനിയെ ജീവിച്ചു. പണ്ഡിതദൗത്യം കൃത്യമായി, ആരോപണങ്ങളില്ലാതെ വ്യക്തമായി നിർവഹിച്ചു.


എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം ഉസ്താദിന്റെ സാമീപ്യം തന്നെയായിരുന്നു. കുടുംബത്തിനും എല്ലാമായിരുന്നു. മാതാവ് പരലോകം പ്രാപിക്കുന്ന സമയത്ത് കൂടെനിന്നു. ആ സമയത്തു നൽകിയ ആത്മധൈര്യം ചെറുതൊന്നുമായിരുന്നില്ല. അവിടുത്തെ പ്രാർഥനകൾ ആത്മവിശ്വാസത്തിന്റെ വാതിലുകൾ തുറന്നുതന്നു. ബിസിനസ്, സാമൂഹ്യ പ്രവർത്തനമേഖലകളിലെ പല പ്രതിസന്ധികളും അയത്‌നലളിതമായി പരിഹരിച്ചു അദ്ദേഹം, നിർദേശങ്ങളിലൂടെയും ഉപദേശങ്ങളിലൂടെയും എന്നും കൂടെനിന്നു.


സാമൂഹ്യ-വൈയക്തിക പ്രശ്‌നങ്ങളിൽ പരിഹാരം കണ്ടെത്തുമ്പോൾ അദ്ദേഹം തികഞ്ഞ ജ്ഞാനിയായി. സാഹചര്യങ്ങൾക്കനുസൃതമായി സംസാരിച്ചു. ഇരുവിഭാഗങ്ങളെയും പ്രശ്‌നത്തിന്റെ മർമം കൃത്യമായി മനസിലാക്കികൊടുത്തു. ആർക്കും പരാതിയോ പരിഭവമോ ഇല്ലാത്തവിധം പ്രതിവിധിയുടെ ലളിതവാക്യങ്ങൾ ചൊല്ലി. അവിടെ തീരുകയായിരുന്നു ഓരോ പ്രശ്‌നവും. വേദനകളും വിഷമങ്ങളുമായി ഉസ്താദിന്റെ മജ്‌ലിസുകളിലെത്തി ഭക്തിനിർഭരമായ പ്രാർഥനകളിൽ പങ്കെടുത്താൽ തന്നെ പ്രശ്‌നങ്ങൾ മഞ്ഞുപോലെ ഉരുകിപ്പോയ അനുഭവങ്ങൾ നിരവധിയാണ്.
(സുപ്രഭാതം വൈസ് ചെയർമാനാണ് ലേഖകൻ )



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  2 months ago
No Image

പാലക്കാട് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കെന്ന് സരിന്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരുക്ക്

International
  •  2 months ago
No Image

ഉയര്‍ന്നുയര്‍ന്ന് പൊന്നും വില; പവന്  57,920 രൂപയായി

Economy
  •  2 months ago
No Image

എന്‍.ഒ.സി നല്‍കുന്നതില്‍ കാലതാമസം വന്നിട്ടില്ല; പെട്രോള്‍ പമ്പിന്റെ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ നവീന്‍ ബാബുവിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

'യഹ്‌യ സിന്‍വാറിന്റെ രക്തസാക്ഷിത്വം ചെറുത്തു നില്‍പിനെ ശക്തിപ്പെടുത്തും'  ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് ഇറാന്‍

International
  •  2 months ago
No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  2 months ago
No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  2 months ago