HOME
DETAILS

മന്ത്രിസഭാ അഴിച്ചുപണി ഉടൻ സ്പീക്കർ എം.ബി രാജേഷിനെ മന്ത്രിയാക്കാൻ സാധ്യത

  
Web Desk
August 29 2022 | 12:08 PM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%85%e0%b4%b4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%aa%e0%b4%a3%e0%b4%bf-%e0%b4%89%e0%b4%9f


പ്രത്യേക ലേഖകൻ
തിരുവനന്തപുരം • തദ്ദേശ മന്ത്രിയായ എം.വി ഗോവിന്ദൻ പർട്ടി സംസ്ഥാന സെക്രട്ടറിയായതോടെ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് കളമൊരുങ്ങി. സജി ചെറിയാൻ, എം.വി ഗോവിന്ദൻ എന്നിവർക്ക് പകരമായി രണ്ട് മന്ത്രിമാർ പുതിയതായി വന്നേക്കും. തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പിലേക്കും സാംസ്‌ക്കാരിക, ഫിഷറീസ് വകുപ്പിലേക്കുമാണ് പുതിയ മന്ത്രിമാരെത്തുക. വിഷയത്തിൽ തീരുമാനമെടുക്കാൻ സി.പി.എം 15 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്തി. ഓണത്തിനുമുമ്പ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കും.
രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ പ്രകടനം പോരായെന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളത്.


മന്ത്രിമാരായി പുതുമുഖങ്ങളെ കൊണ്ടുവരണോ, ഒന്നാം പിണറായി സർക്കാരിലെ ജനകീയമുഖങ്ങളെ കൊണ്ടുവരണോ എന്നത് അടുത്ത വെള്ളിയാഴ്ച ചേരുന്ന സെക്രട്ടേറിയറ്റാകും തീരുമാനിക്കുക. കെ.കെ ശൈലജയെ മന്ത്രിസഭയിലേക്ക് കൊണ്ടുവരുമെന്ന അഭ്യൂഹമുണ്ടെങ്കിലും സാധ്യത കുറവെന്നാണ് സൂചന. തുടർഭരണം ലഭിച്ചപ്പോൾ ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാർ തുടരേണ്ടെന്നായിരുന്നു പാർട്ടി തീരുമാനം.


ആരോഗ്യമന്ത്രിയായ വീണാ ജോർജിനെ സ്പീക്കറാക്കി എം.ബി രാജേഷിനെ തദ്ദേശ, എക്‌സൈസ് മന്ത്രിയാക്കാനും ആലോചനയുണ്ട്. കൂടാതെ പി.പി ചിത്തരഞ്ജൻ, എ.എൻ ഷംസീർ എന്നിവരെയും മന്ത്രിസഭയിലേക്ക് പരിഗണിച്ചേക്കും.
ഗോവിന്ദന് മാത്രം പകരക്കാരൻ മതിയെന്നാണ് തീരുമാനമെങ്കിൽ കണ്ണൂരിൽ നിന്നുള്ള ഷംസീർ മന്ത്രിസഭയിലെത്തിയേക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ

Cricket
  •  14 minutes ago
No Image

'എവിടെ കണ്ടാലും വെടിവെക്കുക' പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടിക്ക് ശൈഖ് ഹസീന ഉത്തരവിടുന്നതിന്റെ ഓഡിയോ പുറത്ത്

International
  •  18 minutes ago
No Image

"സഹേൽ" ആപ്പ് വഴി എക്സിറ്റ് പെർമിറ്റ്: വ്യാജ വാർത്തകളെ തള്ളി കുവൈത്ത് മാൻപവർ അതോറിറ്റി

Kuwait
  •  21 minutes ago
No Image

അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം

Football
  •  an hour ago
No Image

രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം

National
  •  an hour ago
No Image

ഗവൺമെന്റിന്റെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം; പുത്തൻ മാറ്റവുമായി യുഎഇ 

uae
  •  an hour ago
No Image

ലാറയുടെ 400 റൺസിന്റെ റെക്കോർഡ് തകർക്കാൻ ആ ഇന്ത്യൻ താരത്തിന് കഴിയുമായിരുന്നു: ബ്രോഡ്

Cricket
  •  an hour ago
No Image

ചില രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ അനുവദിച്ചെന്ന വാർത്തകൾ തെറ്റ്; പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങൾ പ്രചരിപ്പിച്ച റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ

uae
  •  an hour ago
No Image

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 hours ago
No Image

95 വർഷത്തെ ബ്രാഡ്മാന്റെ ലോക റെക്കോർഡ് തകർക്കാൻ ഗിൽ; വേണ്ടത് ഇത്ര മാത്രം

Cricket
  •  2 hours ago