HOME
DETAILS
MAL
പണിക്കര്‍ ദുബൈയിലെ നീറ്റിലിറങ്ങി
backup
August 31 2022 | 16:08 PM
ദുബൈ: പണിക്കരുടെ കപ്പല്‍ ദുബൈയിലെ കടലില്‍ ഇറങ്ങി.നാരായണന് മുരളീധര പണിക്കര്‍ (എന്‍.എം. പണിക്കര്‍) എന്ന പ്രവാസി വ്യവസായിയാണ് ദുബൈയില്‍ കപ്പല്‍ നീറ്റിലിറക്കിയത്. കൊല്ലം ചെമ്മക്കാട് സ്വദേശിയായ എന്‍.എം. പണിക്കരുടെ ഉടമസ്ഥതയിലുള്ള എക്സ്പെര്‍ട്ട് യുണൈറ്റഡ് മറൈന്‍ സര്‍വീസസ് (എ.യു.എം.എസ്.) എന്ന കമ്പനിയാണ് ദുബൈയില്‍ കപ്പല്‍ നിര്‍മ്മിച്ച് ചരിത്രം സൃഷ്ടിച്ചത്. 42 മീറ്റര്‍ നീളമുള്ള കപ്പല്‍ ഒരുവര്‍ഷംകൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കി കടലിലിറക്കിയത്. കപ്പലില്‍ 100 യാത്രക്കാര്‍ക്കും 11 ജീവനക്കാര്‍ക്കും സഞ്ചരിക്കാം. മണിക്കൂറില്‍ 23 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ കപ്പല്‍ സഞ്ചരിക്കും. കപ്പലിന് ഇട്ടിരിക്കുന്ന പേരും പണിക്കര്‍ എന്നു തന്നെ. അലൂമിനിയംകൊണ്ടാണ് ഇത് നിര്‍മിച്ചിട്ടുള്ളത്. ഏകദേശം നാലരദശലക്ഷം യു.എസ്. ഡോളറാണ് കപ്പല്‍നിര്‍മാണത്തിന് ചെലവായതെന്ന് എന്‍.എം. പണിക്കര്‍ പറഞ്ഞു. നൂതന സാങ്കേതികരീതിയിലാണ് നിര്‍മിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."