യു.ജി.സിയും എതിര് നിയമനത്തിനുള്ള സ്റ്റേ നീട്ടി ഹൈക്കോടതി
പ്രിയ വർഗീസിൻ്റെ ഗവേഷണകാലം അധ്യാപന പരിചയമായി പരിഗണിക്കാനാകില്ലെന്ന് യു.ജി.സി
കൊച്ചി • കണ്ണൂർ സർവകലാശാലയിൽ അസോ. പ്രൊഫസർ നിയമനത്തിന് അർഹത നേടിയ പ്രിയ വർഗീസിന് മാനദണ്ഡമനുസരിച്ചുള്ള അധ്യാപന പരിചയമില്ലെന്ന് യു.ജി.സി ഹൈക്കോടതിയിൽ. ഗവേഷണകാലം അധ്യാപന പരിചയമായി പരിഗണിക്കാനാകില്ലെന്നും വ്യക്തമാക്കി. തുടർന്ന് നിയമനത്തിന് നൽകിയ ഇടക്കാല സ്റ്റേ ഹൈക്കോടതി ഒരു മാസം കൂടി നീട്ടി.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെഅസോ. പ്രൊഫസർ തസ്തികയിൽ നിയമിക്കുന്നതിനെതിരേ ചങ്ങനാശേരി എസ്.ബി കോളജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്‌കറിയ നൽകിയ ഹരജിയിലാണ് യു.ജി.സി വിശദീകരണം.
അസോ. പ്രൊഫസർ നിയമനത്തിന് എട്ടു വർഷമെങ്കിലും അധ്യാപന പരിചയം വേണമെന്നാണ് യു.ജി.സി വ്യവസ്ഥ. പ്രിയ അവധിയെടുത്ത കാലയളവു കൂടി അധ്യാപന പരിചയമായി കണക്കാക്കിയാണ് നിയമനത്തിനു പരിഗണിച്ചതെന്ന് യു.ജി.സിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹരജി സെപ്റ്റംബർ 30 ലേക്ക് മാറ്റി. അതുവരെ നിയമനം നടത്തരുതെന്നും ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."