ലഹരിമരുന്ന് ഉപഭോഗത്തിൽ കേരളം ഒന്നാമത് ഹൃദ്രോഗ മരണവും കൂടുന്നു
സ്വന്തം ലേഖകൻ
കോഴിക്കോട് • ലഹരിമരുന്ന് ഉപഭോഗത്തിൽ കേരളം ഒന്നാമതെന്ന് നാഷനൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ റിപ്പോർട്ട്.
ആകെ റിപ്പോർട്ട് ചെയ്തതിൽ 14.3 ശതമാനവും കേരളത്തിലാണ്. അരുണാചൽ പ്രദേശ് (14.2), പഞ്ചാബ് (13.8), ഉത്തരാഖണ്ഡ് എന്നിവയാണ് തൊട്ടുപിന്നിൽ.
ലഹരി ഉപയോഗത്തിനെതിരേ സർക്കാർ കടുത്ത നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചിരിക്കെയാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
ഹൃദ്രോഗം മൂലമുള്ള മരണവും സംസ്ഥാനത്ത് കുതിച്ചുയരുകയാണ്.
ഇക്കാര്യത്തിൽ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞവർഷം 3,872 പേരാണ് കേരളത്തിൽ ഹൃദയാഘാതം മൂലം മരിച്ചത്. 2020ൽ ഇത് 3,465 ആയിരുന്നു. ഒന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ 10,489 പേരാണ് 2021ൽ ഹൃദ്രോഗം മൂലം മരിച്ചത്. ഹൃദയാരോഗ്യത്തിൽ തമിഴ്‌നാട് (1,274), കർണാടക (1,754) എന്നീ സംസ്ഥാനങ്ങൾ കേരളത്തിനു മുകളിലാണ്.ആത്മഹത്യ, റോഡപകടങ്ങൾ എന്നിവയും സംസ്ഥാനത്ത് കൂടിവരികയാണ്. റോഡപകടങ്ങൾ 2020ൽ 27,998 ആയിരുന്നത് കഴിഞ്ഞവർഷം 33,051 ആയി ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."