HOME
DETAILS

കൊവിഡും സമ്മർദവും ആരോഗ്യം കെടുത്തി ജീവനക്കാർക്ക് വൈദ്യപരിശോധനയുമായി കെ.എസ്.ഇ.ബി ജോലിക്കിടയിലെ അപകടങ്ങൾ സമ്മർദം കൂടിയിട്ടെന്ന് വിലയിരുത്തൽ

  
backup
September 02 2022 | 03:09 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%81%e0%b4%82-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%bc%e0%b4%a6%e0%b4%b5%e0%b5%81%e0%b4%82-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af


ബാസിത് ഹസൻ
തൊടുപുഴ • കൊവിഡും സമ്മർദവും ആരോഗ്യം കെടുത്തിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് വൈദ്യപരിശോധനയുമായി കെ.എസ്.ഇ.ബി. 14 ജില്ലകളിലെയും ജീവനക്കാർക്കും ചെറുകിട കോൺട്രാക്ടർമാർക്കുമായി പ്രത്യേകം വൈദ്യപരിശോധനാ ക്യാംപുകൾ സംഘടിപ്പിക്കാനാണ് പദ്ധതി.
കൊവിഡിനുശേഷം വിവിധ ആരോഗ്യപ്രശ്‌നങ്ങളും സമ്മർദവും മൂലം ജോലിസമയത്തെ അപകടങ്ങൾ വർധിച്ചുവരികയാണ്.
2022 ജനുവരി ഒന്നു മുതൽ ജൂലൈ 31 വരെ മാത്രം 74 അപകടങ്ങൾ ഉണ്ടാകുകയും 8 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വൈദ്യപരിശോധന നടത്തി ആരോഗ്യപ്രശ്‌നങ്ങളുള്ളവരെ കണ്ടെത്താൻ ബോർഡ് തീരുമാനിച്ചത്.
കെ.എസ്.ഇ.ബി ഡയരക്ടർ (റിന്യൂവബിൾ എനർജി ആൻഡ് എനർജി സേവിങ്‌സ്) ആർ. സുകുവിനാണ് പദ്ധതിയുടെ മേൽനോട്ടച്ചുമതല. ആസൂത്രണ ചുമതല ചീഫ് പേഴ്‌സണൽ ഓഫിസർക്കാണ്.
ആദ്യപടിയായി തിരുവനന്തപുരത്തെ വൈദ്യുതി ഭവനിലും പത്തനംതിട്ട, പാലക്കാട്, കണ്ണൂർ ജില്ലാ ആസ്ഥാനങ്ങളിലുമാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തോ പാലക്കാട്ടോ നടത്താനാണ് തീരുമാനം.
പിന്നീട് ഡിവിഷൻതലത്തിലും സെക്ഷൻതലത്തിലും ക്യാംപ് സംഘടിപ്പിക്കും. പരിശോധനയ്ക്ക് വിധേയമാകാൻ താൽപര്യമുള്ളവർ മാത്രമേ ക്യാംപിൽ പങ്കെടുക്കേണ്ടതുള്ളൂ. ആരെയും നിർബന്ധപൂർവം പങ്കെടുപ്പിക്കില്ല.
സംസ്ഥാന ആരോഗ്യവകുപ്പിന്റെയും റീജ്യണൽ കാൻസർ സെന്ററിന്റെയും സഹകരണത്തോടെയാണ് മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിക്കുന്നത്.
200 ജീവനക്കാരെ വീതമാണ് ഓരോ ക്യാംപിലും പങ്കെടുപ്പിക്കുക. പദ്ധതി തുടർവർഷങ്ങളിൽ മുടങ്ങാതെ നടത്തണമെന്നും നിർദേശമുണ്ട്.
വൈദ്യുതി ബോർഡ് ജീവനക്കാർക്കുള്ള ക്ഷേമപദ്ധതികളിൽപ്പെടുത്തിയാണ് വൈദ്യപരിശോധന സംഘടിപ്പിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago