എം.ബി രാജേഷ് ഇന്ന് രാജി സമര്‍പ്പിക്കും; മന്ത്രിയായി ചൊവ്വാഴ്ച്ച സത്യപ്രതിജ്ഞ
തിരുവനന്തപുരം: മന്ത്രി സ്ഥാനത്തേക്ക് മാറുന്ന എം.ബി രാജേഷ് ഇന്ന് സ്പീക്കര്‍ സ്ഥാനം രാജിവക്കും. പുതിയ സ്പീക്കര്‍ ചുമതലയേല്‍ക്കും വരെ സഭ നിയന്ത്രിക്കാനുള്ള അധികാരം ഡെപ്യൂട്ടി സ്പീക്കര്‍ക്കാവും. ചൊവ്വാഴ്ച്ച രാവിലെ 11 മണിക്കാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക.
സി.പി.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തതോടെ എം.വി ഗോവിന്ദന് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. എക്സൈസ്, തദ്ദേശവകുപ്പ് മന്ത്രിയായിരുന്നു എം.വി ഗോവിന്ദന്. രാജേഷിന് പകരം പുതിയ സ്പീക്കറായി എ.എന്‍ ഷംസീറിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
രണ്ടുതവണ എം പിയായ രാജേഷ് ആദ്യമായാണ് ഇക്കുറി നിയമസഭയിലെത്തുന്നത്. വി ടി ബല്‍റാം തുടര്‍ച്ചയായി രണ്ടുതവണ ജയിച്ച തൃത്താല മണ്ഡലത്തില്‍ അദ്ദേഹത്തെ തോല്‍പ്പിച്ചാണ് എം ബി രാജേഷ് സഭയിലെത്തിയത്. തലശ്ശേരിയില്‍നിന്ന് രണ്ടാം തവണയാണ് എ എന്‍ ഷംസീര്‍ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ സി.പി.എം സംസ്ഥാന സമിതി അംഗമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."