വീഥികളെ അമ്പാടിയാക്കി ശോഭാ യാത്രകള്‍
വണ്ടൂര്‍: വിവിധ ക്ഷേത്രങ്ങളുടേയും ബാലഗോകുലങ്ങളുടേയും സംയുക്താഭിമുഖ്യത്തില്‍ ശോഭായാത്ര നടത്തി. കൃഷ്ണ കീര്‍ത്തനങ്ങളുമാലപിച്ച് ഗ്രാമങ്ങളില്‍ നിന്നും ഘോഷയാത്രയായെത്തി അങ്ങാടികളില്‍ മഹാശോഭയാത്രയായി സംഗമിച്ചു. വണ്ടൂര്‍ ശിവക്ഷേത്രം, തണ്ടുപാറക്കല്‍, കാപ്പിച്ചാല്‍, മുത്തശ്ശികുന്ന് എന്നിവടങ്ങളില്‍ നിന്നെത്തിയ ശോഭയാത്രകള്‍ വണ്ടൂരില്‍ മഹാശോഭയാത്രയായി സംഗമിച്ചു. ശിവക്ഷേത്രത്തിലെ ആഘോഷത്തിനു ചെട്ടിമുറ്റത്ത് വേലായുധന്‍, പ്രസാദ്, സുരേന്ദ്രന്‍, പകിടീരി മനോജ് എന്നിവരും, കാപ്പിച്ചാലിലെ ശോഭയാത്രക്ക് ടി.മുരളി, സുകേന്ദ്ര പ്രസാദ്, ടി.അറുമുഖന്‍, കെ.ടി ചന്ദ്രന്‍, പി.ജിതിന്‍ദാസ്, തണ്ടുപാറക്കലിലേതിനു എലമ്പ്ര ശശികുമാര്‍, എലമ്പ്ര സുധാകരന്‍, കെ.സുകുമാരന്‍, കെ.പ്രജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
വണ്ടൂര്‍: വാണിയമ്പലം ശിവജിനഗര്‍, പോരൂര്‍, പൂത്രക്കോവ്, അത്താണിക്കല്‍ എന്നിവടങ്ങളില്‍ നിന്നുള്ള ശോഭയാത്രകള്‍ വാണിയമ്പലത്ത് മഹാശോഭയാത്രയായി സംഗമിച്ചു. തുടര്‍ന്ന് അങ്ങാടി ചുറ്റി ത്രിപുരാന്തക ദേവീക്ഷേത്രത്തില്‍ സമാപിച്ചു. കെ.മോഹന്‍ദാസ് പ്രഭാഷണംനടത്തി. പി.പ്രണവ്, പി.സുധീഷ്, ഒ.സുഭാഷ്, ഒ.മനോജ്, ധനേഷ്, പി.പ്രദീപ് എന്നിവര്‍ ശിവജി നഗറിലും, പി.ബബീഷ്, കെ.ഷിബു, രജീഷ്, സുകേശ്, സി.ഷൈജു എന്നിവര്‍ പോരൂരിലും, വിപിന്‍, പി.സുനില്‍കുമാര്‍, ബി.സുരേന്ദ്രന്‍, കെ.അനില്‍കുമാര്‍ എന്നിവര്‍ പൂത്രക്കോവിലും, പി.വിഷ്ണു, സി.ഷാജു, സന്ദീപ്, കെ.ഷിജു എന്നിവര്‍ അത്താണിക്കലിലും നേതൃത്വം നല്‍കി.
വണ്ടൂര്‍: ബാലഗോകുലം വെള്ളാമ്പുറം ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ ശോഭയാത്രക്ക് വി.പിസുഗേഷ്, ശരത്ത് അരിമ്പ്ര, ടി.ഗിരീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
കാരാട്: ശ്രീധര്‍മശാസ്ത്രാ ക്ഷേത്രത്തില്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭ യാത്ര നടന്നു. പ്രിസിഡന്റ് കെ.ശ്രീനിവാസന്‍, ആഘോഷ പ്രമുഖ് വിനു അമ്പാടി, പി.രാമന്‍, സജിത്ത്, സി.ഗോപി, പി.ഗോപാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
തിരുവാലി: വിവിധയിടങ്ങളില്‍ നിന്നെത്തിയ ശോഭയാത്രകള്‍ തിരുവാലിയില്‍ സംഗമിച്ച് മഹാശോഭയാത്രയായി നഗരം ചുറ്റി. തിരുവാലി കൈലാസ ക്ഷേത്രം, ആല്‍പേറ്റില്‍ ശ്രീ നരസിംഹമര്‍ത്തി ക്ഷേത്രം, കാര്‍ങ്ങല്ലൂര്‍ നരസിംഹ മൂര്‍ത്തി ക്ഷേത്രം, മണ്ണൂര്‍കര നരസിംഹ വരാഹ ക്ഷേത്രം, വിഷ്ണുപുരം മഹാവിഷ്ണു ക്ഷേത്രം, വട്ടപറമ്പ് ത്രിപുരാന്തക ക്ഷേത്രം, തൃക്കൈപറ്റ ശിവക്ഷേത്രം എന്നിവടങ്ങളില്‍ നിന്നും പ്ലോട്ടുകളുടേയും, ശിങ്കാരി മേളത്തിന്റേയുമെല്ലാം അകമ്പടിയോടെയെത്തിയ ശോഭ യാത്രയില്‍ കുട്ടികളും സത്രീകളുമടക്കമുള്ള നൂറുകണക്കിനാളുകള്‍ പങ്കാളികളായി.
പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്ത് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. വൈകീട്ട് അഞ്ചരയോടെ ചെട്ടിപ്പാടം, ചേലോട്, അയ്യപ്പന്‍കുളം, വട്ടപ്പാടം, ഉപ്പുവള്ളി, ചുള്ളിയോട്, വേങ്ങാപതര ഭാഗങ്ങളില്‍ നിന്നും എത്തിയ ശോഭായാത്രകള്‍ ഹൈസ്‌കൂള്‍ ജങ്ഷനില്‍ സംഗമിച്ച് മഹാശോഭയാത്രായായി പൂക്കോട്ടുംപാടം അങ്ങാടി ചുറ്റി വില്ലത്ത് ക്ഷേത്രത്തില്‍ സമാപിച്ചു.ശ്രീകൃഷ്ണ ബാലലീലകള്‍ തെയ്യം തുടങ്ങിയവ ശോഭയാത്രയ്ക്ക് മിഴിവേകി. ശോഭായാത്ര പ്രമുഖ് വിജീഷ് കുവക്കുന്നന്‍, സി.പി അരവിന്ദന്‍, വി.പി വിജയന്‍, സുരേഷ് കൊളക്കാടന്‍, എന്‍.പി അനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വില്ല്വത്ത് ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം മേല്‍ ശാന്തി വി.എ ശിവപ്രസാദ് എമ്പ്രാന്തിരി കാര്‍മികത്വം നല്‍കി. ഭാഗവതപാരായണവും പ്രസാദ ഊട്ടും ദീപാരാധനക്കും ശേഷം വണ്ടൂര്‍ മണിയും സംഘവും അവതരിപ്പിച്ച തായമ്പകയും എഴുള്ളത്തും നടന്നു. ക്ഷേത്രംഭാരവാഹികളായ കേമ്പില്‍ രവി, കെ.പി സുബ്രഹ്മണ്യന്‍, മറ്റത്തില്‍ രാധാകൃഷ്ണന്‍, കെ.എസ് ചന്ദ്രശേഖരന്‍, കളരിക്കല്‍ സതീശന്‍, ചക്കനാത്ത് ശശി കുമാര്‍ കരിമ്പില്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
അമരമ്പലം സൗത്ത് ശിവക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ക്ക് പുറമെ വൈകീട്ട് നാലിന് ഘോഷയാത്ര ശിവക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് കോവിലകം, കുരുത്തിപൊയില്‍, ഘോഷയാത്രയുമായി സംഗമിച്ചു അമരമ്പലം വിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും. പ്രസാദ വിതരണവും ഉണ്ടാകും
ചെറായി പുതിയകളം പുതിയകോട്, മാമ്പൊയില്‍, ഭാഗങ്ങളില്‍ നിന്നുള്ള ശോഭയാത്രകള്‍ അഞ്ചാംമൈല്‍ അങ്ങാടിയില്‍ സംഗമിച്ച് പുതിയക്കോട് ക്ഷേത്രത്തില്‍ സമാപിചു. തേള്‍പാറ, ടി.കെ കോളനി ഭാഗങ്ങളില്‍ നിന്നുള്ള ശോഭയാത്രകള്‍ തേള്‍പാറ അയ്യപ്പ ക്ഷേത്രത്തില്‍ സമാപിച്ചു. തുടര്‍ന്ന് പ്രസാദവിതരണവും നടന്നു.
കരുളായി: മണ്ഡലം ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ മഹാശോഭയാത്ര നടത്തി. വിവിധ ബാലഗോകുലങ്ങളില്‍ നിന്നെത്തിയ ശോഭയാത്രകള്‍ കിണറ്റിങ്ങളില്‍ സംഗമിച്ച് മഹാശോഭയാത്രയായി ചെമ്മന്തിട്ട ഭഗവതി ക്ഷേത്രത്തില്‍ സമാപിച്ചു. നിശ്ചല ദൃശ്യങ്ങളും, ശ്രീകൃഷ്ണന്റെയും രാധയുടെയും വേഷമണിഞ്ഞ ബാലികാ ബാലന്‍മാരും ശോഭയാത്രകളുടെ മാറ്റുകൂട്ടി. എ.പി അശോകന്‍, പി.രാമകൃഷണന്‍, പി.മണികഠന്‍, ഇ.ടി വിദ്യാധരന്‍, കെ.പി സുഭാഷ്, സി സിജു, കെ.വേലായുധന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
നിലമ്പൂര്‍: ദ്വാപരയുഗ സ്മൃതിയില്‍ നാടും നഗരവും അമ്പാടിയായി. അമ്പാടിക്കണ്ണന്റെ കാല്‍ത്തള കിലുക്കത്തിന് കാതോര്‍ത്തിരുന്നവര്‍ക്ക് മയില്‍പ്പീലി ചൂടി അണിഞ്ഞൊരുങ്ങിവന്ന നൂറുകണക്കിന് കണ്ണന്‍മാരും ഗോപികമാരും കണ്ണിന് അമൃതായി. ദൃശ്യാവിഷ്‌കാരങ്ങള്‍ ഘോഷയാത്രക്ക് അഴകേകി. മുതുകാട്, തെക്കുംപാടം, ചക്കാലക്കുത്ത്, വീട്ടിക്കുത്ത്, മണലൊടി എന്നീ ഭാഗങ്ങളില്‍ നിന്നും വന്ന ശോഭായാത്ര നടുവിലക്കളം സുബ്രഹ്മണ്യക്ഷേത്രത്തില്‍ എത്തി മഹാശോഭയാത്രയായി പുറപ്പെട്ട് നഗരം ചുറ്റി കോവിലകം റോഡിലെ വീരാഡൂര്‍ ക്ഷേത്രപരിസരത്ത് സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."