HOME
DETAILS

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; ഓണം, പെരുന്നാള്‍ ആഘോഷം ചെലവേറും

  
backup
August 24, 2016 | 7:35 PM

%e0%b4%a8%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97-%e0%b4%b8%e0%b4%be%e0%b4%a7%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f-4



കുന്നുംകൈ: പലവ്യഞ്ജനങ്ങളടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുന്നതുകാരണം സാധാരണക്കാരന്റെ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്നു.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സാധനങ്ങള്‍ക്ക് പത്തുമുതല്‍ 30 രൂപയുടെ വിലക്കയറ്റമാണ് ഉണ്ടായിട്ടുള്ളത്. അതിനാല്‍ ഇക്കുറി ഓണവും പെരുന്നാളും ആഘോഷിക്കുന്നവരുടെ നടുവൊടിയും. വിലക്കയറ്റം മൂലം 1300 മുതല്‍ 1500 രൂപയോളം വരെ മാസംതോറും അധിക ബാധ്യതയാണുണ്ടാകന്നത്.
 വിലക്കയറ്റം കടിഞ്ഞാണില്ലാതെ തുടരുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്നും ശക്തമായ നടപടികള്‍ ഉണ്ടാകാത്തതാണ് ജനജീവിതം ദുരിതപൂര്‍ണമാകുന്നത്. പച്ചക്കറികളുടെ വില മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും പലവ്യഞ്ജനങ്ങളായ അരി, കടല, ഉഴുന്ന്, ചെറുപയര്‍, വന്‍പയര്‍, പരിപ്പ് തുടങ്ങിയിവ അവശ്യസാധനങ്ങളുടെയെല്ലാം വില മുന്നോട്ട് തന്നെയാണ്. ഓണം അടുക്കുമ്പോള്‍ പച്ചക്കറികളുടെ വില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.
നേന്ത്രപ്പഴത്തിനും ചെറിയ പഴങ്ങള്‍ക്കും പൊള്ളുന്ന വിലയാണ്. റേഷന്‍  കടകളിലൂടെ അരിയുള്‍പ്പടെയുള്ള സാധനങ്ങള്‍ വിതരണം ചെയ്യുമെന്ന് പറയുമ്പോഴും സപ്ലൈകോ നിശ്ചയിക്കുന്ന അളവിലുള്ള സാധനങ്ങള്‍ സാധാരണക്കാരന് ലഭിക്കാത്തത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  2 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  2 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  2 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  2 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  2 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  2 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  2 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  2 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  2 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  2 days ago