HOME
DETAILS
MAL
ഗതാഗത നിയമലംഘനം: കടുത്ത നടപടികളുമായി അബൂദബി പൊലിസ്
backup
September 15 2022 | 07:09 AM
ദുബൈ:ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരേ കടുത്ത നടപടികളുമായി അബൂദബി പൊലിസ്.സ്കൂള്‍ ബസുകളിലെ സ്റ്റോപ്പ് ചിഹ്നങ്ങള്‍ അവഗണിച്ചാല്‍ ഡ്രൈവര്‍മാര്‍ക്ക് 1000 ദിര്‍ഹം പിഴ ലഭിക്കും. 10 ബ്ലാക്ക് പോയിന്റുകളും ചുമത്തും. സീബ്ര ക്രോസിങ്ങുകളില്‍ കാല്‍നടയാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കിയില്ലെങ്കില്‍ 500 ദിര്‍ഹമാണ് പിഴ.
സ്കൂള്‍ ബസുകള്‍ വിദ്യാര്‍ഥികളെ ഇറക്കുന്നതിന് സ്റ്റോപ്പ് സിഗ്നല്‍ കാണിക്കുമ്പോള്‍ മാറ്റ് വാഹനങ്ങള്‍ സ്കൂള്‍ ബസിനെ മറികടക്കരുതെന്നാണ് യു.എ.ഇയിലെ നിയമം. മറ്റു വാഹനങ്ങള്‍ സ്കൂള്‍ ബസുമായി കുറഞ്ഞത് അഞ്ചു മീറ്റര്‍ അകലം പാലിക്കണം. ഒറ്റ വരി മാത്രമുള്ള റോഡുകളില്‍ സ്കൂള്‍ ബസുകള്‍ നിര്‍ത്തുമ്പോള്‍ രണ്ട് ദിശയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ അഞ്ച് മീറ്റര്‍ അകലം പാലിച്ച് നിര്‍ത്തണം.
രണ്ട് വരികളോ അതില്‍ കൂടുതലോ ഉള്ള റോഡുകളില്‍ സ്കൂള്‍ ബസുകള്‍ നിര്‍ത്തുമ്പോള്‍ അതേ ദിശയില്‍ വരുന്ന വാഹനങ്ങളാണ് അഞ്ച് മീറ്റര്‍ അകലം പാലിച്ച് നിര്‍ത്തേണ്ടത്. നിയമ ലംഘകരെ കണ്ടെത്താന്‍ എമിറേറ്റിലെ സ്കൂള്‍ ബസ്സുകളില്‍ റഡാറുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. സീബ്ര ലൈനുകളില്‍ കാല്‍നടയാത്രക്കാര്‍ റോഡ് പൂര്‍ണമായി മറികടന്ന ശേഷം മാത്രമേ വാഹനങ്ങള്‍ മുന്നോട്ട് പോകാവൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."