കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന: പ്രഖ്യാപനം ഉടന്‍
ന്യൂഡല്‍ഹി: ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയുടെ ആദ്യ പുനഃസംഘടന ഇന്നോ നാളെയോ ഉണ്ടായേക്കും. പട്ടികയിലുണ്ടാകുമെന്ന് കരുതുന്ന ജ്യോതിരാദിത്യ സിന്ധ്യയടക്കമുള്ള പലരും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. പുനഃസംഘടനയ്ക്ക് മുന്നോടിയായാണ് ഇന്നലത്തെ ഗവര്‍ണര്‍മാരുടെ സ്ഥാനചലനം. നിലവില്‍ മന്ത്രിസഭയിലുള്ള താവര്‍ചന്ദ് ഗെലോട്ടിനെ കര്‍ണാടക ഗവര്‍ണറായി നിയമിച്ചിട്ടുണ്ട്.
അസം മുന്‍ മുഖ്യമന്ത്രി സര്‍ബനന്ദ സാനോവാള്‍, പശ്ചിമബംഗാള്‍ എം.പിമാരായ ശാന്തനു ഠാക്കൂര്‍, നിസിത് പ്രമാണിക്, ജെ.ഡി.യു നേതാവ് ആര്‍.സി.പി സിങ്, ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെ എന്നിവര്‍ മന്ത്രിസ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. അനുപ്രിയ പട്ടേല്‍, പങ്കജ് ചൗധരി, റിത ബഹുഗുണ ജോഷി, റാംശങ്കര്‍ കഠാരിയ, വരുണ്‍ ഗാന്ധി, ലല്ലന്‍ സിങ്, സി.പി ജോഷി, രാഹുല്‍ കസ്വാന്‍ എന്നിവരും സാധ്യതാപട്ടികയിലുള്ളവരാണ്. ബിഹാറിലെ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ജെ.ഡി.യു കേന്ദ്രമന്ത്രിസഭയില്‍ നാലു സ്ഥാനങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ മന്ത്രിസഭയുടെ അംഗബലം 53 ആണ്. മന്ത്രിസഭയുടെ പരമാവധി അംഗബലം 81 ആണ്.
യു.പി തെരഞ്ഞെടുപ്പ് ആസന്നമായതിനാല്‍ സംസ്ഥാനത്തിന് പ്രത്യേക പ്രാതിനിധ്യം ലഭിക്കും. കൂടാതെ മഹാരാഷ്ട്ര, ബംഗാള്‍ സംസ്ഥാനങ്ങളില്‍നിന്നും പുതിയ മന്ത്രിമാര്‍ വരും. പ്രധാനമന്ത്രി നരേന്ദ്രമോദി മുതിര്‍ന്ന മന്ത്രിമാരുമായും ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുമായും ഇന്നലെ വൈകീട്ട് കൂടിക്കാഴ്ച നടത്തി പുനഃസംഘടന സംബന്ധിച്ച് അന്തിമധാരണയിലെത്തി. മോദിയും അമിത്ഷായും ജെ.പി നദ്ദയും രണ്ടാഴ്ചയിലേറെയായി ഡല്‍ഹി കേന്ദ്രീകരിച്ചു നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പുനഃസംഘടന.
രാം വിലാസ് പാസ്വാന്റെ മരണം മൂലം ഒഴിവുവന്ന മന്ത്രിസ്ഥാനം എല്‍.ജെ.പി വിമതനും പാസ്വാന്റെ സഹോദരനുമായ പശുപതി പരസിനു ലഭിക്കും. 'മന്ത്രിക്കുപ്പായം' തയ്ക്കാനായി ഇദ്ദേഹം വസ്ത്രക്കടയില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മന്ത്രിസഭയിലേക്ക് ക്ഷണം ലഭിച്ചോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് 'രഹസ്യം രഹസ്യമായിരിക്കട്ടെ' എന്നായിരുന്നു പരസിന്റെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."