മലപ്പുറത്ത് ഇന്നും രണ്ടായിരം കടന്നു, ആറു ജില്ലകളില്‍ രോഗികള്‍ ആയിരത്തിനുമുകളില്‍,148 മരണം, ആകെ മരണം 14,108 ആയി
തിരുവനന്തപുരം: ഇന്നലെത്തേതിലും കൂടുതല്‍ കേസുകളുമായി കൊവിഡ് കുതിക്കുമ്പോള്‍ മലപ്പുറം ജില്ലയില്‍ ഇന്നും രണ്ടായിരത്തിനുമുകളില്‍ രോഗികള്‍. മലപ്പുറത്ത് 2052 പേര്‍ക്കാണിന്ന് രോഗമെങ്കില്‍ ആറു ജില്ലകളില്‍ ആയിരത്തിനുമുകളിലാണ്. കണ്ണൂര്‍ 962, ആലപ്പുഴ 863, കാസര്‍ഗോഡ് 786, കോട്ടയം 779, വയനാട് 453, പത്തനംതിട്ട 449, ഇടുക്കി 291 എന്നീ ജില്ലകളില്‍ മാത്രമാണ് ആയിരത്തില്‍ താഴെ രോഗികളുള്ളത്. ഇന്നു മാത്രം 2218 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനു താഴേക്ക് വരുന്നതേയില്ല. ഇന്നും 10.36 ശതമാനമാണ്. അതേ സമയം 148 മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചു. മരണ നിരക്ക് വീണ്ടും ഉയരുകയാണ്. ആകെ കൊവിഡ് മരണം 14,108 ആയി.
14,761 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 699 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം തന്നെ മുമ്പില്‍. 1992 പേര്, ആറു ജില്ലകളില്‍ ആയിരത്തിനുമുകളിലാണ് സമ്പര്‍ക്കരോഗികള്‍. കണ്ണൂര്‍ 889, ആലപ്പുഴ 848, കാസര്‍ഗോഡ് 766, കോട്ടയം 751, വയനാട് 438, പത്തനംതിട്ട 436, ഇടുക്കി 281 എന്നീ ജില്ലകളാണ് സമ്പര്‍ക്കത്തിലൂടെ ആയിരത്തില്‍ താഴെയുള്ളത്.
74 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. 11,629 പേര് രോഗമുക്തി നേടി. ഇതോടെ 1,07,925 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,89,186 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. വിവിധ ജില്ലകളിലായി 3,82,843 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."