വൈവാഹിക ബലാത്സംഗം കുറ്റകരമോ? സുപ്രിംകോടതി നോട്ടിസയച്ചു
ന്യൂഡൽഹി • വൈവാഹിക ജീവിതത്തിൽ പങ്കാളിയുടെ സമ്മതമില്ലാതെ ലൈംഗികബന്ധത്തിലേർപ്പെടുന്നത് കുറ്റകരമാണോ എന്ന വിഷയത്തിൽ സുപ്രിംകോടതി കേന്ദ്ര സർക്കാരിനും ബന്ധപ്പെട്ട മറ്റു കക്ഷികൾക്കും നോട്ടിസയച്ചു. വിഷയത്തിൽ ഡൽഹി ഹൈക്കോടതി രണ്ടംഗ ബെഞ്ച് വ്യത്യസ്ത വിധി പുറപ്പെടുവിച്ച സാഹചര്യത്തിലാണ് കേസ് സുപ്രിംകോടതിയിലെത്തിയത്. ജസ്റ്റിസുമാരായ അജസ് രസ്‌തോഗി, ബി.വി നാഗരത്‌ന എന്നിവരുടെ ബെഞ്ചാണ് വാദംകേൾക്കുക.
ജസ്റ്റിസുമാരായ രാജീവ് ശക്ധർ, സി ഹരിശങ്കർ എന്നിവരടങ്ങിയ ഡൽഹി ഹൈക്കോടതി ബെഞ്ച് മെയ് 11നാണ് വ്യത്യസ്ത വിധി പുറപ്പെടുവിച്ചത്. ഭർത്താവ് സമ്മതമില്ലാതെ ഭാര്യയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് നിയമപരിരക്ഷ നൽകുന്ന 375, 376 വകുപ്പുകളിലെ ഉപവകുപ്പുകൾ ഭരണഘടനാ ലംഘനമാണെന്നും അത് റദ്ദാക്കുന്നുവെന്നുമായിരുന്നു രാജീവ് ശക്ധറിന്റെ വിധി. എന്നാൽ ഹരിശങ്കൾ ഈ വകുപ്പുകൾ ഭരണഘടന ലംഘിക്കുന്നതല്ലെന്നും വിധിച്ചു.
ആർ.ഐ.ടി ഫൗണ്ടേഷൻ, ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷൻ എന്നിവരാണ് ഹൈക്കോടതിയിലെ ഹരജിക്കാർ.
സുപ്രിംകോടതിയിൽ ഇതോടൊപ്പം വേറെയും ഹരജികളെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."