പാർട്ടി ഓഫിസുകൾ ജനങ്ങളുടെ അഭയകേന്ദ്രങ്ങളാവണം: സാദിഖലി തങ്ങൾ
യൂത്ത് ലീഗ് ജനസഹായി കേന്ദ്രങ്ങൾക്ക് തുടക്കം
കോഴിക്കോട് • ജനങ്ങളുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും പരിഹരിക്കപ്പെടുന്ന അഭയകേന്ദ്രങ്ങളായി മാറുമ്പോഴാണ് പാർട്ടി ഓഫിസുകളുടെ ഉത്തരവാദിത്വം നിറവേറ്റപ്പെടുകയുള്ളൂവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.
മുസ്‌ലിം ലീഗ് ഓഫിസുകൾ ജനസേവന കേന്ദ്രങ്ങളാക്കുന്ന യൂത്ത് ലീഗ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 50 ജനസഹായി കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങൾ.
പാവപ്പെട്ടവരുടെ കണ്ണീരൊപ്പുകയും അവർക്ക് സഹായങ്ങൾ നൽകലും മുസ്‌ലിം ലീഗും അതിന്റെ ഓഫിസുകളും നിർവഹിച്ചു പോരുന്ന സേവനമാണ്. പാർട്ടി പ്രവർത്തനങ്ങളോടൊപ്പം ജനങ്ങളുടെ ക്ഷേമവും കൂടി കൈകാര്യം ചെയ്യുമ്പോഴാണ് രാഷ്ട്രീയ പ്രവർത്തനം സാർഥകമാവുന്നതെന്നും തങ്ങൾ പറഞ്ഞു.
മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ലോഗോ പ്രകാശനം നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ് പി.എം.എ സലാം സോഫ്റ്റ വെയർ ലോഞ്ചിങ് നിർവഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, സി.കെ സുബൈർ, പി. ഇസ്മായിൽ, ഗഫൂർ കോൽക്കളത്തിൽ, മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, അഷ്‌റഫ് എടനീർ, കെ.എ മാഹിൻ, സി.കെ മുഹമ്മദലി, ടി.പി.എം ജിഷാൻ, ടി.പി അഷ്‌റഫലി, ഷിബു മീരാൻ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."