HOME
DETAILS

'കോൺഗ്രസിൽ രണ്ടാം തലമുറ സജ്ജം, സമയമായാൽ വഴിമാറും'

  
backup
September 17 2022 | 20:09 PM

vd-satheeshan-interview-2022


? കേരളത്തിലെ ഭരണം തിരിച്ചുപിടിക്കാനുള്ള പുതിയ രാഷ്ട്രീയ തന്ത്രങ്ങൾ എന്തൊക്കെ


കോൺഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടാണ്. നിയമസഭയിൽ 41 അംഗങ്ങളാണ് യു.ഡി.എഫിനുള്ളത്. ഈ അംഗങ്ങൾ പാർട്ടി നോക്കാതെ ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്. സംഘടനാപരമായി നിരവധി ദൗർബല്യങ്ങളുള്ള പാർട്ടിയാണ് കോൺഗ്രസ്. അവ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാനാണ് ശ്രമിക്കുന്നത്. അതിനുവേണ്ടിയാണ് കെ.പി.സി.സി പ്രസിഡന്റ് അടക്കമുള്ള നേതാക്കൾ ചേർന്ന് ചിന്തൻ ശിബിരം പോലുള്ള പരിപാടികൾ സംഘടിപ്പിച്ചത്. പ്രതിപക്ഷ പ്രവർത്തനത്തിന് പുതിയ മാനങ്ങൾ നൽകാനും പാർട്ടി ശ്രമിക്കുന്നുണ്ട്. ഭരിക്കുന്ന പാർട്ടിയെ എതിർക്കുകയെന്നത് മാത്രമല്ല പ്രതിപക്ഷത്തിന്റെ ദൗത്യം. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളുടെ പ്രശ്‌നങ്ങൾ സഭയിലും പുറത്തും കൊണ്ടുവന്ന് പരിഹാരം കണ്ടെത്തുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഭരണം കിട്ടിയത് ഒരിക്കലും അവരുടെ മികവുകൊണ്ടല്ല. ഭരണം മാറുമെന്ന കോൺഗ്രസിനുണ്ടായിരുന്ന അമിത ആത്മവിശ്വാസത്തിൽ വേണ്ട മുന്നൊരുക്കങ്ങൾ നടത്താതിരുന്നതാണ് പരാജയത്തിന് കാരണമായത്.


?പാർട്ടിയിൽ ഗ്രൂപ്പിസത്തിന്റെ അതിപ്രസരം കുറയുന്നുണ്ടോ, ഗ്രൂപ്പിനതീതമായ നേതൃനിര വരുമോ


ഞാനും കെ.പി.സി.സി പ്രസിഡൻ്റും മാത്രമല്ല എല്ലാ നേതാക്കളും തമ്മിൽ നല്ല യോജിപ്പിലാണ് പോവുന്നത്. നിരന്തരം കൂടിയാലോചനകൾ നടത്തുക, വാദപ്രതിവാദങ്ങൾ നടത്തി തർക്കിക്കുക, അതിൽനിന്ന് തീരുമാനത്തിലേക്കെത്തുക, തീരുമാനം ഒറ്റക്കെട്ടായി പ്രാവർത്തികമാക്കുക എന്നതാണ് പാർട്ടി ഇപ്പോൾ നടപ്പാക്കുന്ന രീതി. അതിനുവേണ്ടി കോൺഗ്രസിനകത്ത് മികച്ച രണ്ടാം നിരയെ സജ്ജമാക്കുന്നുണ്ട്. കൂടാതെ, മൂന്നാംനിരയും നാലാംനിരയുമടക്കം പതിയെ കയറിവരാൻ കഴിയുന്ന രീതിയാണുള്ളത്. അടുത്ത തലമുറക്ക് സമയമാവുമ്പോൾ നമ്മൾ വഴിമാറിക്കൊടുക്കണം. അതേസമയം, മുതിർന്ന നേതാക്കളുമായി കൂടിയാലോചന നടക്കണം. പരിഭവങ്ങളും പിണക്കങ്ങളും ഉണ്ടാവും. അതോടുകൂടി എല്ലാ തീർന്നു, അവർ പിരിഞ്ഞുപോട്ടെ എന്നല്ല. അവരുമായി സംസാരിക്കും, ഉന്നയിക്കുന്ന കാര്യങ്ങൾ ഗൗരവത്തോടെ പരിശോധിക്കും.ഗ്രൂപ്പിസത്തിന്റെ അതിപ്രസരമൊക്കെ മാറ്റിനിർത്തി ഒന്നിച്ചു മുന്നോട്ടുപോകണമെന്ന തോന്നൽ ഉണ്ടാക്കിയെടുക്കാനും സാധിച്ചിട്ടുണ്ട്.


?'പൊളിറ്റിക്കൽ കറക്ടനസ്' പഠിപ്പിക്കാനൊരുങ്ങുകയാണോ


'പൊളിറ്റിക്കൽ കറക്ട്നസ്സിന്റെ കാര്യത്തിൽ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ജീവിച്ചുവന്ന സാഹചര്യത്തിലെ ഓരോ ആശയവും വാക്കുകളും നമ്മിൽ വന്നുചേർന്നിട്ടുണ്ടാവും. എന്നാൽ ഇതു വേറെ കാലമാണ്. ഇത്തരം വാക്കുകൾ വന്നാൽ പിൻവലിച്ചു ക്ഷമ ചോദിക്കുകയെന്ന തീരുമാനം ഞങ്ങൾ എടത്തുകഴിഞ്ഞു. നിയമസഭക്കകത്തും പൊതുവേദികളിലിൽ അടക്കം പൊളിറ്റിക്കൽ കറക്ട്നസ് കൊണ്ടുവരാൻ കഴിഞ്ഞു. തീരുമാനം പൊളിറ്റിക്കലാവുക എന്നതാണ്. സെക്യുലറാവുക, പരിസ്ഥിതി സൗഹൃദ സമീപനങ്ങൾ എടുക്കുക, ജൻഡർ ജസ്റ്റിസിനു വേണ്ടി നിലകൊള്ളുക - ഇതാണ് ഞങ്ങളുടെ നിലപാട്.


?സർക്കാർ പദ്ധതികളെല്ലാം എതിർക്കുകയാണോ പ്രതിപക്ഷ സമീപനം


ഭരണപക്ഷം കൊണ്ടുവരുന്ന വികസന പ്രവർത്തനങ്ങളെയെല്ലാം പ്രതിപക്ഷം എതിർക്കുന്നില്ല. വികസന കാഴ്ചപ്പാടിൽ മാറ്റം വരണം. അതു കാലാവസ്ഥാവ്യതിയാനങ്ങളുടെ പശ്ചാത്തലത്തിൽ പുനർനിർവചിക്കണമെന്നാണ് അഭിപ്രായപ്പെടുന്നത്. കെ റെയിലിന്റെ കാര്യത്തിൽ എതിർത്തതും അതുകൊണ്ടാണ്. കെ റെയിൽ പാരിസ്ഥിതിക ദുരന്തമായിരിക്കും സൃഷ്ടിക്കുക. കൂടാതെ ആ പദ്ധതി നടപ്പിലാക്കുന്നതോടെ കേരളം മറ്റൊരു ശ്രീലങ്കയായി മാറും. വിഴിഞ്ഞം തുറമുഖ പദ്ധതിയെയല്ല കോൺഗ്രസ് എതിർത്തത്. അതു നടപ്പാക്കുക തന്നെ വേണം. എന്നാൽ പാരിസ്ഥിതിക അഭയാർഥികളെ സൃഷ്ടിച്ചുകൊണ്ടാകരുത്. ചോദ്യം ചെയ്യുന്നവരെയും സമരം ചെയ്യുന്നവരെയും ദേശദ്രോഹി, വികസന വിരോധി, മാവോയിസ്റ്റ്, അർബൻ നക്‌സലേറ്റ് തുടങ്ങിയ പേരുകൾ ചാർത്തിക്കൊടുക്കാനാണ് മോദിയും പിണറായിയും ശ്രമിക്കുന്നത്.


?തുടർഭരണം പ്രതിഷേധങ്ങളെ അവഗണിച്ചു മുന്നോട്ടുപോവാനുള്ള ആത്മവിശ്വാസം പിണറായി വിജയന് നൽകിയെന്ന് കരുതുന്നുണ്ടോ


കാര്യങ്ങൾ വ്യക്തമായി നടപ്പാക്കുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങൾ രണ്ടാമതും എൽ.ഡി.എഫ് സർക്കാരിനെ അധികാരത്തിലെത്തിച്ചത്. എന്നാൽ അവർ അതിനെ എന്തും ചെയ്യാനുള്ള ലൈസൻസായാണ് കണ്ടിരിക്കുന്നത്.


? മുന്നണി വിപുലീകരണ സാധ്യതകൾ


യു.ഡി.എഫിന്റെ ജനകീയാടിത്തറ വിപുലപ്പെടുത്തണമെന്ന ആശയമാണ് ചിന്തൻശിബിരത്തിൽ കോൺഗ്രസ് പങ്കുവച്ചത്. യു.ഡി.എഫിൽനിന്ന് വിട്ടുപോയവർ ഉൾപ്പെടെയുള്ളവർക്ക് വരാനായി വാതിൽ തുറക്കും. എന്നാൽ അതിന് ഇനിയും ചർച്ചകൾ ആവശ്യമാണ്. പക്ഷേ യു.ഡി.എഫിന്റെ ജനകീയാടിത്തറ വിപുലപ്പെടുക തന്നെ ചെയ്യും. അതിന്റെ വിശദാംശങ്ങൾ പറയാവുന്ന ഘട്ടത്തിലല്ല. യു.ഡി.എഫിലെ എല്ലാ കക്ഷികളെയും വിശ്വാസത്തിലെടുത്തുകൊണ്ട് മാത്രമേ മുന്നണി വിപുലീകരണവും ജനകീയാടിത്തറ വിപുലപ്പെടുത്തലും നടപ്പാക്കൂ. വലുപ്പ ചെറുപ്പം നേക്കി ഒരു രാഷ്ട്രീയ കക്ഷിയെയും ഒറ്റപ്പെടുത്തില്ല.


?കേരളത്തിലെ കോൺഗ്രസ് മാതൃക ദേശീയ രാഷ്ട്രീയത്തിൽ പ്രയോഗിച്ചുകൂടേ


വളരെ ബഹുമാനത്തോടെയും അത്ഭുതത്തോടെയുമാണ് ദേശീയ നേതൃത്വം കേരളത്തിലെ കോൺഗ്രസിനെ കാണുന്നത്. ഇവിടെ കോൺഗ്രസ് പിന്തുടരുന്ന രീതി ദേശീയതലത്തിലേക്കും പടർത്താൻ ശ്രമിക്കുന്നുമുണ്ട്.കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ദേശീയ നേതൃത്വത്തിൽ സ്വാ
ധീനം ചെലുത്താൻ കഴിവുണ്ട്. അവരും മു
തിർന്ന നേതാക്കളുമൊക്കെ ചേർന്ന് കോൺഗ്രസിനെ വലിയ ഒരു ശക്തിയായി തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അതിൽ നമ്മളും പങ്കാളികളാകും. അതിന്റെ ഭാഗമായി നടത്തുന്ന ഭാരത് ജോഡോ യാത്ര,
വർഗീയതക്കെതിരേ മതേതര, ജനാധിപത്യ നിലപാടുകൾ ഉയർത്തി എല്ലാവരുടെയും
ചുവടുകൾ ഒന്നാവാനും രാജ്യം ഒന്നാവാ
നും നടത്തുന്ന പോരാട്ടമാണ്. കേരളത്തിലും ദേശീയതലത്തിലും ആ യാത്ര
കാര്യമായ മാറ്റമുണ്ടാക്കുമെന്നാണ് വിശ്വാസം.


?വിഷയങ്ങൾ പഠിക്കുന്നതിലെയും അവതരിപ്പിക്കുന്നതിലെയും രീതികൾ


യാത്രയിലും മറ്റുമാണ് വായിക്കുന്നത്. ഒരു പുസ്തകം എടുത്താൽ അത് എത്ര ദിവസം കൊണ്ട് വായിക്കണമെന്നു തീരുമാനിച്ച് പേജുകൾ ഡിവൈഡ് ചെയ്യും. അന്നത്തെ പേജുകൾ വായിച്ചുതീർന്ന ശേഷമേ കിടക്കാറുള്ളൂ. പരമാവധി സമയങ്ങളിൽ വായിക്കാനും പുതിയ അറിവുകൾ കണ്ടെത്താനും ശ്രമിക്കാറുണ്ട്. നമ്മൾക്ക് കൃത്യമായി അറിയാത്ത കാര്യത്തെക്കുറിച്ച് പഠിക്കുക തന്നെ വേണം. നോളജ് അപ്‌ഡേറ്റ് ചെയ്യണം. അറിവില്ലാത്ത കാര്യം പറയാറില്ല. അറിവില്ലായ്മ കാരണമാണ് കൂടുതൽ പഠിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  4 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  4 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  4 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  4 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  4 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  4 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  4 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  4 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  4 days ago