മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠിയെക്കൊണ്ട് അടിപ്പിച്ച സംഭവം: 'തെറ്റു ചെയ്തു', മാപ്പപേക്ഷയുമായി അധ്യാപിക
'തെറ്റു ചെയ്തു', മാപ്പപേക്ഷയുമായി അധ്യാപിക
ലഖനൗ: ക്ലാസില്‍ വച്ച് മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠിയെക്കൊണ്ട് അടിപ്പിച്ച സംഭവത്തില്‍ മാപ്പ് അപേക്ഷിച്ച് അധ്യാപിക. താന്‍ തെറ്റ് ചെയ്തെന്നും വര്‍ഗീയത ലക്ഷ്യമിട്ടിരുന്നില്ലെന്നും തൃപ്ത ത്യാഗി വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.
കുട്ടി പഠിക്കണമെന്ന് മാത്രമായിരുന്നു ഉദ്ദേശ്യം. കസേരയില്‍ നിന്ന് എഴുന്നേല്ക്കാന് ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് കുട്ടികളോട് അടിക്കാന്‍ നിര്‍ദ്ദേശിച്ചത്. സംഭവത്തെ വര്‍ഗീയവത്കരിക്കരുതെന്നും അധ്യാപിക പറഞ്ഞു. അതേസമയം, സംഭവത്തെ തുടര്‍ന്ന് സ്കൂള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. വിദ്യാര്‍ഥികള്‍ക്ക് സമീപത്തുള്ള മറ്റ് സ്കൂളുകളില്‍ പ്രവേശനം നല്‍കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഇതിനിടെ ഒരു മണിക്കൂര്‍ നേരം മര്‍ദ്ദനമേറ്റെന്നുള്ള കുട്ടിയുടെ മൊഴി പുറത്ത് വന്നിരുന്നു. അഞ്ചിന്റെ ഗുണന പട്ടിക പഠിക്കാത്തതിനായിരുന്നു മര്‍ദ്ദനം. അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും കുട്ടിയുടെ മൊഴിയില്‍ പറയുന്നു. ഒരു മണിക്കൂര്‍ നേരം തന്നെ സഹപാഠികള്‍ മര്‍ദ്ദിച്ചു. താന്‍ അവശനായി. തന്റെ സഹോദരനാണ് വീഡിയോ പകര്‍ത്തിയത്. സഹോദരന് മറ്റൊരു ആവശ്യത്തിനായി സ്കൂളിലെത്തിയതായിരുന്നു. അപ്പോഴാണ് സഹപാഠികള്‍ മര്‍ദ്ദിക്കുന്നത് കണ്ടതെന്നും കുട്ടിയുടെ മൊഴിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."