കെ.എസ്.ആര്.ടി.സി സ്കൂട്ടറിലിടിച്ച് മദ്റസ അധ്യാപകനും മകനും മരിച്ചു
പനമരം: കെ.എസ്.ആര്.ടി.സി ബസ് സ്കൂട്ടറിലിടിച്ച് മദ്റസ അധ്യാപകനും മകനും മരിച്ചു. കല്‍പ്പറ്റ പെരുന്തട്ട സ്വദേശിയും ആറാംമൈല്‍ മാനാഞ്ചിറയില്‍ താമസക്കാരനുമായ മുണ്ടോടന്‍ സുബൈര്‍ സഖാഫി(42), മകന് മിദ്ലാജ്(12) എന്നിവരാണ് മരിച്ചത്.
വൈകിട്ട് 5.30ഓടെ പനമരം കാപ്പുംചാലിലെ പഴയ വില്ലേജ് ഓഫിസ് പരിസരത്താണ് അപകടമുണ്ടായത്. പനമരത്ത് നിന്നും മാനാഞ്ചിറയിലേക്ക് പോകുകയായിരുന്ന ഇവരുടെ സ്കൂട്ടറില്‍ മാനന്തവാടിയില്‍ നിന്നും കോഴിക്കോടേക്ക് പോയ കെ.എസ്.ആര്.ടി.സി ബസ് ഇടിക്കുകയായിരുന്നു.
പരുക്കേറ്റ ഇരുവരെയും ഉടന്‍തന്നെ വയനാട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇരുവരുടെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
തുടര്‍നടപടികള്‍ക്ക് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പേരാമ്പ്ര എരവട്ടൂര്‍ മദ്റസയില്‍ സേവനമനുഷ്ടിച്ച് വരികയായിരുന്നു സുബൈര്‍ സഖാഫി. കല്‍പ്പറ്റ പെരുന്തട്ടയിലെ മുണ്ടോടന്‍ മൊയ്തീന്, ഫാത്തിമക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: ഹാജറ. മകള്‍: മിന്‍ഹ ഫാത്തിമ. സഹോദരങ്ങള്‍. മുസ്ഥഫ, റഫീഖ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."