മാറാക്കര ഗ്ലോബൽ കെഎംസിസിക്ക് പുതിയ നേതൃത്വം
ജിദ്ദ: മാറാക്കര പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റ് ബക്കർ ഹാജിയുടെ അധ്യക്ഷതയിൽ സൂം ഓൺലൈൻ പ്ലാറ്റുഫോമിൽ നടന്ന കൗൺസിൽ യോഗത്തിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്. കൗൺസിൽ യോഗം ചെയർമാൻ കെ. പി ബീരാൻ കുട്ടി കരേക്കാട് ഉദ്ഘാടനം ചെയ്തു. കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി നാസർ ഹാജി കാടാമ്പുഴയും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ അബൂബക്കർ രണ്ടത്താണിയും യോഗത്തിൽ അവതരിപ്പിച്ചു.പ്രതിസന്ധി ഘട്ടത്തിലും ഗ്ലോബൽ കെഎംസിസി ചെയ്ത ജീവ കാരുണ്യ പ്രവർത്തനങ്ങൾ മഹത്തരമാണെന്ന് യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു. ഭാരവാഹികളുടെ തെരെഞ്ഞെടുപ്പിന് ഹംസക്കുട്ടി ഹാജി, ഒ. കെ കുഞ്ഞിപ്പ എന്നിവർ നേതൃത്വം നൽകി.
പുതുതായി തെരെഞ്ഞെടുക്കപ്പെട്ട മാറാക്കര ഗ്ലോബൽ കെഎംസിസി ഭാരവാഹികളുടെ പ്രഖ്യാപനം മാറാക്കര സി. എച്ച് സെന്റർ ഹാളിൽ വെച്ച് നടന്ന പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രവർത്തക സമിതിയിൽ വെച്ച് പ്രസിഡന്റ് കാടാമ്പുഴ മൂസ ഹാജി നിർവഹിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി അബൂബക്കർ തുറക്കൽ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ. കെ സുബൈർ, പഞ്ചായത്ത് യു ഡി എഫ് കൺവീനർ എ. പി മൊയ്‌ദീൻ കുട്ടി മാസ്റ്റർ, മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ കാലൊടി അബു ഹാജി, ഒ. കെ കുഞ്ഞിപ്പ, എ. പി അബ്ദു, ഇബ്റാഹീം പൂവഞ്ചിന, മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. പി സജ്‌ന ടീച്ചർ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ. പി കുഞ്ഞി മുഹമ്മദ്, വിദ്യാഭ്യാസ - ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പാമ്പാലത്ത് നജ്മത്ത്, പഞ്ചായത്ത് ബോർഡ് അംഗങ്ങളായ എ. പി ജാഫറലി, കുട്ടൻ, ഷംല ബഷീർ, മുബഷിറ അമീർ, കെഎംസിസി നേതാക്കളായ ബക്കർ ഹാജി മണ്ണാർ തൊടി, ഹംസ ഹാജി മാറാക്കര, നാസർ ഹാജി കല്ലൻ, റഷീദ് മാറാക്കര, കുഞ്ഞി മുഹമ്മദ് കൊളമ്പൻ, മാനു അലുങ്ങൽ തുടങ്ങിയവർ പുതിയ കമ്മിറ്റിക്ക് ആശംസ നേർന്ന് സംസാരിച്ചു.
ഗ്ലോബൽ കെഎംസിസി പുതിയ ഭാരവാഹികൾ: പ്രസിഡന്റ്: ബഷീർ കുഞ്ഞു കാടാമ്പുഴ (റാസൽ ഖൈമ ), വർക്കിംഗ് പ്രസിഡന്റ് : ശരീഫ് പുതുവള്ളി ( ദുബായ് ), ജനറൽ സെക്രട്ടറി : അബൂബക്കർ തയ്യിൽ ( ഖത്തർ ), ഓർഗനൈസിംഗ് സെക്രട്ടറി : അഷ്‌റഫലി പുതുക്കുടി ( അബുദാബി ), ട്രഷറർ : മുഹമ്മദ് കല്ലിങ്ങൽ ( ജിദ്ദ ),
വൈസ് പ്രസിഡന്റുമാർ : പി. ടി അബൂബക്കർ ( മസ്കറ്റ് ), മുഹമ്മദ് പൂവഞ്ചിന ( അൽ ഐൻ ), ഹുസൈൻ പനമ്പുലാക്കൽ ( കുവൈറ്റ് ), ഷൌക്കത്തലി കരേക്കാട് ( ദുബായ് ), നാസർ കാടാമ്പുഴ ( മക്ക ), സെക്രട്ടറിമാർ: പി. കെ മുസ്തഫ ( ലണ്ടൻ ), ഉസ്മാൻ കരിപ്പായി ( ബഹ്‌റൈൻ ), ഫൈസൽ ചെരട ( ഖത്തർ ), സൈനു കുണ്ടുവായിൽ ( ഫുജൈറ ), ബഷീർ നെയ്യത്തൂർ ( അൽ ഹസ്സ )
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."