HOME
DETAILS

ചില്ലറയല്ല, എറിഞ്ഞുടച്ച ചില്ലുവില

  
backup
September 24 2022 | 03:09 AM

%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%b1%e0%b4%af%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%8e%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a

തിരുവനന്തപുരം • ഹർത്താൽ ദിനത്തിൽ വാഹനങ്ങൾക്കു നേരെ കല്ലേറ് പതിവുള്ളതാണ്. ഉന്നംതെറ്റാതെ കൊള്ളുന്ന ഓരോ കല്ലുകളും തകർക്കുന്നത് സാധാരണക്കാരന്റെ നെഞ്ചാണ്.
തകരുന്ന ചില്ലുകളും തല്ലിത്തകർക്കുന്ന വാഹനങ്ങളും നോക്കി പ്രതിഷേധത്തിന്റെ ശക്തിയും ഹർത്താലിന്റെ വിജയവും കണക്കാക്കുന്ന രീതി തുടങ്ങിയിട്ട് കാലം കുറേയായി.
സമരക്കാർ എറിഞ്ഞുടയ്ക്കുന്ന ചില്ലുകൾ (വിൻഡ് ഷീൽഡുകൾ) മാറ്റാൻ വലിയ തുകയാണ് കെ.എസ്.ആർ.ടി.സി മുടക്കേണ്ടി വരുന്നത്. സാധാരണ ബസുകളിൽ നിന്ന് വ്യത്യസ്തമായി നീളം കുറഞ്ഞ ഓർഡിനറി കട്ട് ചെയ്‌സ് ബസുകളുടെ ചില്ലിന് 11,000 രൂപയാണ് വില. ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ബസുകൾക്കാകട്ടെ ശരാശരി 13,000 രൂപ. ലോഫ്‌ളോർ,വോൾവോ തുടങ്ങി മൾട്ടി ആക്‌സിൽ ബസുകളുടെ ഗ്ലാസുകൾ തകർന്നാൽ 16,000 മുതൽ 18,000 രൂപ വരെയാകും. കേടുപാട് സംഭവിക്കുന്ന വാഹനത്തിന്റെ ബോഡി ഉൾപ്പെടെ ഭാഗങ്ങൾക്കുള്ള ചെലവുവേറെ.
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ നെട്ടോട്ടമോടുന്ന ഓട്ടോ-ടാക്‌സി തൊഴിലാളികളും അക്രമത്തിൽ വലയുന്നുണ്ട്. സമരക്കാർ തകർക്കുന്ന ഓട്ടോറിക്ഷയുടെ ചില്ലുകൾ മാറാൻ 4,000 രൂപ ചെലവാകും. സീലെന്റ്, മോൾഡിങ്ങ് എന്നിവ ഉൾപ്പെടെ 6,500 രൂപ വരെ വിലവരും കാർ ഗ്ലാസുകൾക്ക്. ടെമ്പോ ട്രാവലറുകളുടേതിനും മിനി ലോറികളുടേതിനും 6, 000 മുതൽ 8000 രൂപയാകും.
ഗ്ലാസുകൾ പൊട്ടിയാൽ ഇൻഷുറൻസ് കമ്പനിക്കാർ പണം നൽകില്ല. സ്വന്തം ചെലവിൽ മാറ്റണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago