HOME
DETAILS
MAL
എ.കെ.ജി സെന്റര്‍ ആക്രമണം: ജിതിന് സ്കൂട്ടര്‍ എത്തിച്ചുനല്‍കിയത് വനിതാ നേതാവെന്ന് വിവരം; ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
backup
September 24 2022 | 06:09 AM
തിരുവനന്തപുരം: എ.കെ.ജി സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ കേസില്‍ അറസ്റ്റിലായ പ്രതി ആറ്റിപ്ര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മണ്‍വിള സ്വദേശി ജിതിന്റെ സുഹൃത്തായ പ്രാദേശിക വനിതാ നേതാവിനെ ചോദ്യം ചെയ്യും. പ്രതി ജിതിന് സ്കൂട്ടര്‍ എത്തിച്ച് നല്‍കിയത് വനിതാ നേതാവാണെന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു.
കേസില്‍ ക്രൈംബ്രാഞ്ചിന് തെളിവുകള്‍ ലഭിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ അറസ്റ്റ് ഉണ്ടായേക്കില്ല. ഗൂഢാലോചനയില്‍ രണ്ട് യൂത്ത് കോണ്‍്രസ് പ്രവര്‍ത്തകര്‍ക്ക് കൂടി പങ്കുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."