'രാഹുലിന്റേയും പ്രിയങ്കയുടേയും ബന്ധം സഹോദരി സഹോദരന്‍മാരുടേത് പോലെ അല്ല' അധിക്ഷേപവുമായി ബി.ജെ.പി
'രാഹുലിന്റേയും പ്രിയങ്കയുടേയും ബന്ധം സഹോദരി സഹോദരന്‍മാരുടേത് പോലെ അല്ല' അധിക്ഷേപവുമായി ബി.ജെ.പി
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും തമ്മിലുള്ള ബന്ധത്തെ അധിക്ഷേപിച്ച് ബി.ജെ.പിയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ വീഡിയോ. രാഹുല്‍ ഗാന്ധി പ്രിയങ്കയുടെ കൈ പിടിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ ചുവന്ന വളയമിട്ട് പ്രത്യേകം കാണിക്കുന്നുണ്ട്. രാഹുല്‍ പ്രിയങ്കയുടെ കവിളില്‍ ഉമ്മ വെക്കുന്നതിന്റെയും തലയില്‍ ഐസ് എറിയുന്നതിന്റെയും ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
'രാഹുല്‍ ഗാന്ധിയും പ്രിയങ്കയും തമ്മിലുള്ള ബന്ധം ഒരു സാധാരണ സഹോദരനെയും സഹോദരിയെയും പോലെയല്ല.
പ്രിയങ്ക രാഹുലിനേക്കാള്‍ വേഗതയുള്ളവളാണ്, എന്നാല്‍ പാര്‍ട്ടി രാഹുലിന്റെ നിര്‍ദ്ദേശപ്രകാരം നൃത്തം ചെയ്യുന്നു. സോണിയ ഗാന്ധിയും പൂര്‍ണ്ണമായും രാഹുലിനൊപ്പമാണ്. 'ധിക്കാര കൂട്ടുകെട്ടി'ന്റെ യോഗത്തില്‍ നിന്ന് പ്രിയങ്കയുടെ തിരോധാനം മാത്രമല്ല!
സഹോദരിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മാത്രം ഉപയോഗിക്കുന്നതെങ്ങനെയെന്ന് വീഡിയോയില്‍ കാണാം' ബി.ജെ.പി പോസ്റ്റില്‍ പറയുന്നു.
एक आम भाई-बहन जैसा नहीं है राहुल गांधी और प्रियंका का रिश्ता।
— BJP (@BJP4India) September 3, 2023
प्रियंका राहुल से तेज है पर राहुल के इशारे पर ही पार्टी नाच रही है, सोनिया गांधी भी पूरी तरह राहुल के साथ हैं! घमंडिया गठबंधन की मीटिंग से प्रियंका का ग़ायब होना यूँ ही नहीं है!
वीडियो में देखिये, कैसे बहन का… pic.twitter.com/6OeumZ5aOy
രാഹുല്‍ ഗാന്ധിയുടെ പ്രിയങ്കയും തമ്മില്‍ അകല്‍ച്ചയിലാണെന്ന് ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ കഴിഞ്ഞ ആഴ്ച ആരോപിച്ചിരുന്നു. ഇതിനെതിരെ ശക്തമായ ഭാഷയിലാണ് പ്രിയങ്ക പ്രതികരിച്ചത്. താനും സഹോദരനും തമ്മില്‍ വിശ്വാസവും സ്‌നേഹവും ബഹുമാനവും മാത്രമാണ് ഉള്ളതെന്ന് പ്രിയങ്ക പറഞ്ഞു. രാജ്യത്തെ കോടിക്കണക്കിന് സഹോദരി സഹോദരന്‍മാരുടെ പിന്തുണയോടെ നിങ്ങളുടെ കളവും കൊള്ളയും അവസാനിപ്പിക്കുമെന്നും പ്രിയങ്ക വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."