ചക്രവാതച്ചുഴി ന്യൂനമര്ദ്ദമാവും; സംസ്ഥാനത്ത് വ്യാഴാഴ്ച്ച വരെ ശക്തമായ മഴക്ക് സാധ്യത; പുതുക്കിയ യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
ചക്രവാതച്ചുഴി ന്യൂനമര്ദ്ദമാവും; സംസ്ഥാനത്ത് വ്യാഴാഴ്ച്ച വരെ ശക്തമായ മഴക്ക് സാധ്യത; പുതുക്കിയ യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത ദിവസം ന്യൂനമര്‍ദ്ദമായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ സ്വാധീന ഫലമായി വരുന്ന അഞ്ച് ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ തുടരാനാണ് സാധ്യത. അതേസമയം തീവ്ര മഴ സാധ്യത മുന്നില്‍ കണ്ട് ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു.
അതേസമയം തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ തുടരും.
അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചന പ്രകാരം വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
03.09.2023 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
04.09.2023 : ആലപ്പുഴ, എറണാകുളം
05.09.2023 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി
06.09.2023 : എറണാകുളം, ഇടുക്കി
07.09.2023 : ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."