HOME
DETAILS
MAL
അതിര്‍ത്തിയിലെ നിലവിലെ സ്ഥിതി ഏകപക്ഷീയമായി മാറ്റരുത്: ചൈനയോട് ഇന്ത്യ
backup
July 14 2021 | 19:07 PM
ദശന്ബെ(താജികിസ്ഥാന്‍): ഇന്ത്യ-ചൈന യഥാര്‍ഥ നിയന്ത്രണരേഖ സംബന്ധിച്ച് നിലവിലെ സ്ഥിതി ഏകപക്ഷീയമായി മാറ്റുന്നത് ഒരുതരത്തിലും സ്വീകാര്യമല്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്.
ഷാങ്ഹായ് വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടിക്കിടെ ചൈനയുടെ വാങ് യീയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം മെച്ചപ്പെടണമെങ്കില്‍ അതിര്‍ത്തിയില്‍ സമാധാനം പുലരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരുടെ കൂടിക്കാഴ്ച ഉടന്‍ നടത്താനും തീരുമാനമായി.
പാങ്ഗോങ് ഒഴികെയുള്ള പ്രദേശങ്ങളില്‍ ഇരു സേനകളും തമ്മിലെ പ്രശ്നങ്ങള്‍ ഇപ്പോഴും പരിഹരിക്കപ്പെടാതെ നില്‍ക്കുന്നതായും ജയ്ശങ്കര് ചൂണ്ടിക്കാട്ടി. കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടുനിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."