HOME
DETAILS

യൂട്യൂബ് 'ഷോര്‍ട്‌സിന്' കാഴ്ച്ചക്കാര്‍ കൂടുന്നു; എന്നിട്ടും ജീവനക്കാര്‍ക്ക് ആശങ്ക

  
backup
September 05, 2023 | 3:42 PM

youtube-employees-fear-youtube-shorts-rising-popularit

ടിക്ക്‌ടോക്കിന്റെ വരവോടെ ഇന്ത്യന്‍ വിപണിയില്‍ ജനപ്രീതിയാര്‍ജ്ജിച്ച റീല്‍സ് എന്നറിയപ്പെടുന്ന ഷോര്‍ട്ട് വീഡിയോകള്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും തരംഗമായിക്കൊണ്ടിരിക്കുകയാണ്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഷോര്‍ട്ട് വീഡിയോകളില്‍ സമയം ചെലവഴിക്കുന്ന ഉപഭോക്താക്കളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ചെറിയ സമയത്തിനുളളില്‍ തന്നെ ഉണ്ടായിട്ടുളളത്.

ഇന്‍സ്റ്റഗ്രാമില്‍ റീല്‍സിന് ഉണ്ടായ പ്രാധാന്യം മനസിലാക്കി യൂട്യൂബ് തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിച്ച യൂട്യൂബ് ഷോര്‍ട്ട്‌സിനും ഇപ്പോള്‍ കാഴ്ച്ചക്കാര്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. എന്നാല്‍ യൂട്യൂബ് ഷോര്‍ട്ട്‌സിനുണ്ടായ ജനപ്രീതിയില്‍ യൂട്യൂബില്‍ ജോലി ചെയ്യുന്ന പല ജീവനക്കാരും ആശങ്കയിലാണ് എന്ന റിപ്പോര്‍ട്ടുകളാണിപ്പോള്‍ പുറത്ത് വരുന്നത്.

യൂട്യൂബിന്റെ പ്രധാന വരുമാന മാര്‍ഗം ദൈര്‍ഘ്യമേറിയ വിഡിയോകള്‍ക്കിടയില്‍ വരുന്ന പരസ്യങ്ങളാണ്. ആളുകള്‍ കൂടുതലായി ഹ്രസ്വ വിഡിയോകളില്‍ മുഴുകുന്നത് തങ്ങളുടെ പരസ്യ വരുമാനത്തെ ബാധിക്കുമോ എന്നാണ് ജീവനക്കാര്‍ ആശങ്കപ്പെടുന്നത്.ഇത്തരത്തില്‍ വരുമാനം കുറയുന്നത് തങ്ങളുടെ ജോലി നഷ്ടപ്പെടാന്‍ ഇടയാക്കുമോ? എന്ന ആശങ്ക പല ജീവനക്കാരും കമ്പനിയുടെ ഉന്നത തലത്തിലുളളവരെ അറിയിച്ചിട്ടുണ്ട്.

ഇതിന് പരിഹാരമായി ഷോര്‍ട്ട്‌സ് വഴിയുളള വരുമാനം കൂട്ടാന്‍ പദ്ധതികള്‍ തയ്യാറാക്കുകയാണ് യൂട്യൂബ് എന്ന റിപ്പോര്‍ട്ടുകള്‍ പല കോണുകളില്‍ നിന്നും പുറത്ത് വന്നിട്ടുണ്ട്.

Content Highlights:youtube employees fear youtube shorts rising popularity



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അമ്മ' ജനറല്‍ ബോഡിയില്‍ വാക്കേറ്റം; ഭരണസമിതി രാജിവെച്ചു, അംഗത്വം രാജിവെച്ച് ശ്വേത മേനോന്‍

Kerala
  •  a month ago
No Image

ക്രിസ് ഗെയ്‌ലിന്റെ ‘യൂണിവേഴ്സൽ ബോസ്’ സിംഹാസനം തെറിച്ചു; ടി20 ക്രിക്കറ്റിൽ ഇനി പൊള്ളാർഡ് യുഗം!

Cricket
  •  a month ago
No Image

തമിഴ്‌നാട്ടിലെ കടല്‍വിഭവ കയറ്റുമതി യൂണിറ്റില്‍ അമോണിയ വാതക ചോര്‍ച്ച; 7 മരണം, 60 ലധികം പേര്‍ ആശുപത്രിയില്‍

National
  •  a month ago
No Image

ചരിത്രം കുറിക്കാൻ റോണോയ്ക്ക് ഇനി ഒരൊറ്റ ഗോൾ; ഐതിഹാസിക നേട്ടത്തിനരികെ CR7!

Football
  •  a month ago
No Image

12 വയസില്‍ താഴെ പ്രായമുള്ള കുട്ടി ഓടിച്ചത് കോടികള്‍ വിലവരുന്ന സ്‌പോര്‍ട്‌സ് കാര്‍; വൈറല്‍ വീഡിയോയ്ക്ക് പിന്നാലെ പിതാവിനെതിരെ കേസ്

National
  •  a month ago
No Image

'ഈ പരിപാടി നിര്‍ത്തണം, തുടര്‍ന്നാല്‍ ഞങ്ങള്‍ പിടിക്കും'; ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി

Kerala
  •  a month ago
No Image

കരിപ്പൂരിൽ ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ മിശ്രിതം പിടികൂടി

Kerala
  •  a month ago
No Image

ഒറ്റ മത്സരത്തില്‍ 1000,100 തികച്ച് ഫുട്ബോൾ ചരിത്രത്തിൽ 'സാമുറായ് ബ്ലൂ' വിസ്മയം

Football
  •  a month ago
No Image

വെറും 11 പന്തിൽ ഇതിഹാസ ചരിത്രം; വൈഭവ് ഇനി ലോകത്തിൽ ഒന്നാമൻ!

Cricket
  •  a month ago
No Image

വോട്ടര്‍ ഐടി തട്ടിപ്പ് കേസ്; പ്രകാശ് രാജിനെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

National
  •  a month ago