HOME
DETAILS

വ്യാജന്‍മാരെ കുടുക്കാനായി കാനഡയുടെ പുതിയ തന്ത്രം; ഇനി മുതല്‍ സ്റ്റഡി പെര്‍മിറ്റ് അനുവദിക്കുന്നത് 'ടയര്‍ ടു മോഡലില്‍'; കൂടുതലറിയാം

  
backup
September 09 2023 | 03:09 AM

canada-implement-new-tyre-two-model-to-allow-study-permits

വ്യാജന്‍മാരെ കുടുക്കാനായി കാനഡയുടെ പുതിയ തന്ത്രം; ഇനി മുതല്‍ സ്റ്റഡി പെര്‍മിറ്റ് അനുവദിക്കുന്നത് 'ടയര്‍ ടു മോഡലില്‍'; കൂടുതലറിയാം

വിദേശ വിദ്യാഭ്യാസം സ്വപ്‌നം കാണുന്ന മലയാളികള്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുക്കുന്ന രാജ്യങ്ങളിലൊന്നാണ് കാനഡ. മെച്ചപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായവും ലോക പ്രശസ്തമായ യൂണിവേഴ്‌സിറ്റികളും കുറഞ്ഞ ജീവിതച്ചെലവുമാണ് കാനഡയെ ഇന്ത്യക്കാരുടെ സ്റ്റഡി ഹബ്ബാക്കി മാറ്റിയത്. കൂട്ടത്തില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി സാധ്യതകളും മറ്റൊരു കാരണമായി കണക്കാക്കാവുന്നതാണ്.

അതിനിടെ രാജ്യത്ത് ഉയര്‍ന്ന് വരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും വാടക വീടുകള്‍ കിട്ടാനില്ലാത്തതും കാനഡയിലേക്കുള്ള വിദേശ വിദ്യാര്‍ഥികളുടെ വരവിനെ നിയന്ത്രിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് പിന്നീട് ഔദ്യോഗിക ഉത്തരവുകളൊന്നും പുറത്തുവന്നതുമില്ല. വിദേശ കുടിയേറ്റം രാജ്യത്തെ സാമ്പത്തിക നില തകര്‍ത്തെന്നാണ് ഉയരുന്ന പ്രധാന ആരോപണം. വിദ്യാര്‍ഥികള്‍ വലിയ തോതില്‍ രാജ്യത്തെത്തിയതോടെ കാനഡയില്‍ ഇവര്‍ക്കായി വാടക വീടുകള്‍ കിട്ടാനില്ലാതായി. വലിയ രീതിയില്‍ വീട്ടുവാടക വര്‍ധിക്കുകയും ചെയ്തു. വിദേശീയരുടെ ഒഴുക്ക് കുറഞ്ഞ വേതനത്തില്‍ ലഭ്യമാവുന്ന തൊഴിലാളികളുടെ എണ്ണത്തിലും വര്‍ധനവുണ്ടാക്കി. ഇതോടെയാണ് സ്വദേശികള്‍ക്കിടയില്‍ വിദേശികളോട് പ്രശനങ്ങള്‍ ഉരുത്തിരിഞ്ഞുവന്നത്. വിവാദങ്ങള്‍ക്കിടെ ഈ വര്‍ഷം 9 ലക്ഷം അന്തര്‍ദേശീയ വിദ്യാര്‍ഥികളെ കൂടെ രാജ്യത്തെത്തിക്കുമെന്ന പ്രഖ്യാപനവുമായി കനേഡിയന്‍ സര്‍ക്കാര്‍ രംഗത്തെത്തിയത് മലയാളികള്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.

അതിനിടെ വ്യാജ അഡ്മിഷന്‍ തട്ടിപ്പുകള്‍ രാജ്യത്ത് വ്യപകമായിതായാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍. ഇത് തടയുന്നതിന്റെ ഭാഗമായി സ്റ്റഡി പെര്‍മിറ്റ് അനുവദിക്കുന്നതില്‍ 'ടയര്‍ ടു മോഡല്‍' നടപ്പാക്കാനാണ് ഇമിഗ്രേഷന്‍ റഫ്യൂജീസ് ആന്റ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐ.ആര്‍.സി.സി) തീരുമാനിച്ചിരിക്കുന്നത്. പുതിയ നിയമം സ്റ്റഡി പെര്‍മിറ്റുകള്‍ അടക്കമുള്ള കാര്യങ്ങളില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുമെന്നാണ് കണക്കാക്കുന്നത്.

എന്താണ് ടയര്‍ ടു മോഡല്‍
വ്യാജ അഡ്മിഷന്‍ നടപടികള്‍ ഇല്ലാതാക്കുന്നതിനും വിദ്യാഭ്യാസ മേഖലയെ സുസ്ഥിരപ്പെടുത്തുന്നതിനുമായാണ് ടയര്‍ ടു മോഡല്‍ നടപ്പിലാക്കുന്നത്. കാനഡയിലേക്ക് വിദേശ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിന് പ്രവിശ്യാ, പ്രാദേശിക ഗവണ്‍മെന്റുകള്‍ ചില കോളജുകള്‍, സര്‍വ്വകലാശാലകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവയെ ഡി.എല്‍.ഐകള്‍ എന്നാണ് പറയുന്നത്. പുതിയ ടയര്‍ ടു മോഡലിലൂടെ ഡി.എല്‍.ഐകളില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങള്‍ക്ക് വിദേശ വിദ്യാര്‍ഥികളെ സ്വീകരിക്കുന്നതിനും സ്റ്റഡി പെര്‍മിറ്റ് അനുവദിക്കുന്നതിലുള്ള കാലതാമസം ഇല്ലാതാക്കാന്‍ സാധിക്കും. മാത്രമല്ല സുതാര്യമായ പ്രവേശന നടപടികള്‍, അര്‍ഹതയുള്ള വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കല്‍, വിദ്യാര്‍ഥികളുടെ പഠന നിലവാരത്തെക്കുറിച്ച് നിരീക്ഷിക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യല്‍, രാജ്യാന്തര വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നീ കാര്യങ്ങളില്‍ ഡി.എല്‍.ഐകളില്‍ ഐ.ആര്‍.സി.സിയുടെ നേരിട്ടുള്ള പരിശോധന ഉണ്ടായിരിക്കും.

മാത്രമല്ല വിശ്വസിനീയമായ സ്ഥാപനമെന്ന നിലയിലുള്ള പരിഗണന ലഭിക്കാനായി ഡി.എല്‍.ഐകള്‍ ഐ.ആര്‍.സി.സിയിലേക്ക് ചില വിവരങ്ങള്‍ കൈമാറണമെന്നാണ് നിര്‍ദേശം.

റിടെന്‍ഷന്‍ റെയ്റ്റ്
ആദ്യ വര്‍ഷത്തിന് ശേഷവും പഠിക്കുന്ന കോഴ്‌സുകളില്‍ തന്നെ തുടരുന്ന മള്‍ട്ടിഇയര്‍ സ്റ്റഡി പ്രോഗ്രാമിലെ അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളുടെ ശതമാനം.

ഓണ്‍ടൈം പ്രോഗ്രാം പൂര്‍ത്തീകരണ നിരക്ക്
പഠന കാലയളവിനുള്ളില്‍ തന്നെ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്ന അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളുടെ ശതമാനം

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള ട്യൂഷന്‍ വരുമാനത്തിന്റെ ശതമാനം

വികസിത രാജ്യങ്ങളില്‍ നിന്നുള്ള അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍: യുഎന്‍ ഏറ്റവും കുറഞ്ഞ വികസിത രാജ്യങ്ങളുടെ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന മൊത്തം സ്‌കോളര്‍ഷിപ്പുകളുടെയും ഗ്രാന്റുകളുടെയും മൂല്യവും ശതമാനവും

അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥി പിന്തുണയ്ക്കുള്ള ധനസഹായം

മാനസികാരോഗ്യ സേവനങ്ങള്‍, തൊഴില്‍, തൊഴില്‍ കൗണ്‍സിലിംഗ്, ഇമിഗ്രേഷന്‍ കൗണ്‍സിലിംഗ് എന്നിവ ഹാജരാക്കി പുന പരിശോധന നടത്തിയാണ് ഡി.എല്‍.ഐകള്‍ക്ക് അംഗീകാരം നല്‍കുക. കൂടാതെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായി ഡി.എല്‍.ഐ നിയന്ത്രിത ഭവനത്തിന്റെ ലഭ്യത കൃത്യമായി അവലോകനം ചെയ്യുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കീഴിലുള്ള വീടുകളുടെ ആകെ എണ്ണവും ശതമാനം, അന്തര്‍ദേശീയ വിദ്യാര്‍ത്ഥികളുടെ ഏറ്റവും ഉയര്‍ന്ന സംഖ്യാ എന്റോള്‍മെന്റുള്ള 10 കോഴ്‌സുകളുടെ ശരാശരി അധ്യാപകവിദ്യാര്‍ത്ഥി അനുപാതം എന്നിവയും ഐ.ആര്‍.സി.സിക്ക് കൈമാറേണ്ടി വരും. ഇതിലൂടെ കൂടുതല്‍ സുരക്ഷിതവും സുതാര്യവുമായ പ്രവേശന നടപടികള്‍ സാധ്യമാകുമെന്നാണ് കനേഡിയന്‍ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago