HOME
DETAILS

കാലടി ഉത്തരക്കടലാസ് വിവാദം: നടപടികള്‍ ഏകപക്ഷീയമെന്ന്

  
backup
July 19 2021 | 03:07 AM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%9f%e0%b4%bf-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be


ടി.എസ് നന്ദു


കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയിലെ സംസ്‌കൃതം സാഹിത്യ വിഭാഗം മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തിലെ സിന്‍ഡിക്കേറ്റ് നടപടികള്‍ക്കെതിരേ പ്രതിഷേധം കനക്കുന്നു. ഒരുപറ്റം വിദ്യാര്‍ഥികളുടെ ഭാവി തുലാസിലാക്കുന്ന ഗുരുതര സംഭവത്തില്‍ മൂല്യനിര്‍ണയത്തിന്റെ ചുമതലയുള്ള ഡോ. കെ.എ സംഗമേശനെ ബലിയാടാക്കി മുഖം രക്ഷിക്കാനുള്ള ശ്രമമാണ് വി.സി അടക്കമുള്ളവര്‍ നടത്തുന്നതെന്നാണ് ആക്ഷേപം.
സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ ആവശ്യപ്രകാരം സംഗമേശന്‍ നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് അധ്യക്ഷ ഡോ. കെ.ആര്‍ അംബികയ്‌ക്കെതിരേ നടപടി സ്വീകരിക്കാത്തതില്‍ അധ്യാപകര്‍ക്കിടയിലും പ്രതിഷേധമുണ്ട്.
കഴിഞ്ഞ ജനുവരിയില്‍ നടന്ന പരീക്ഷയുടെ 276 ഉത്തരക്കടലാസുകള്‍ കാണാതായതിനെ തുടര്‍ന്ന് സിന്‍ഡിക്കേറ്റ് ഉപസമിതി സംഗമേശനോട് വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ അദ്ദേഹത്തിന്റെ വിശദീകരണക്കത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ അന്വേഷണം നടക്കുന്നില്ലെന്നാണ് പരാതി. സംഭവത്തില്‍ തനിക്ക് ഉത്തരവാദിത്വമില്ലെന്നു വ്യക്തമാക്കുന്ന വിദീകരണക്കുറിപ്പില്‍, മൂല്യനിര്‍ണയത്തിനു ശേഷം ഉത്തരക്കടലാസുകളും ഗ്രേഡ് ഷീറ്റുകളും മാര്‍ച്ച് 17ന് വകുപ്പ് അധ്യക്ഷയെ ഏല്‍പിച്ചെന്നും ഇതിന് മറ്റു ജീവനക്കാര്‍ സാക്ഷികളാണെന്നും അദ്ദേഹം പറയുന്നു. മൂല്യനിര്‍ണയം നടത്തിയ ഉത്തരക്കടലാസുകളെ സംബന്ധിച്ച സബ്മിഷന്‍ കത്തും അധ്യക്ഷയുടെ നിര്‍ദേശപ്രകാരം തയാറാക്കി നല്‍കി. ഇതു തെളിയിക്കാന്‍ സാഹിത്യ വിഭാഗത്തിലെ കംപ്യൂട്ടര്‍ പരിശോധിക്കണം. അന്നുതന്നെ അധ്യക്ഷയുടെ മുറിയില്‍നിന്ന് അവരുടെ നിര്‍ദേശപ്രകാരം ഉത്തരക്കടലാസുകളും മറ്റും പരീക്ഷാ വിഭാഗത്തിലേക്കു കൊണ്ടുപോയെന്ന് സാഹിത്യവിഭാഗം ജീവനക്കാരന്‍ ഉറപ്പിച്ചു പറയുന്നതായും വിശദീകരണക്കത്തില്‍ വ്യക്തമാക്കുന്നു. ഇക്കാര്യങ്ങള്‍ അധ്യക്ഷ മറന്നുപോയതാണ് തനിക്കെതിരേയുള്ള കുറ്റപ്പെടുത്തലിനു കാരണമെന്നും സംഗമേശന്‍ പറയുന്നു.
ഇത്തരത്തില്‍ പ്രഥമദൃഷ്ട്യാ ഡോ. അംബികയ്‌ക്കെതിരേ നടപടിയെടുക്കാനുള്ള സാഹചര്യമുണ്ടായിട്ടും വി.സി അടക്കമുള്ളവര്‍ മൗനം പാലിക്കുന്നതാണ് പ്രതിഷേധത്തിനു കാരണം. ഇവരെയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യണമെന്നും കൂടുതല്‍ പേര്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കണമെന്നും ആവശ്യമുയരുണ്ട്. നിരന്തരം വിശ്വാസ്യത തകരുന്ന തരത്തില്‍ സര്‍വകലാശാല വിവാദത്തില്‍പ്പെടുന്ന സാഹചര്യത്തില്‍ മാതൃകാപരമായ തീരുമാനമുണ്ടാകണമെന്നും പൊലിസല്ലാതെ മറ്റേതെങ്കിലും ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിക്കണമെന്നും സേവ് യൂനിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റി അടക്കമുള്ളവര്‍ ആവശ്യപ്പെടുന്നു.
സംഭവത്തില്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ അന്വേഷണം തുടരുകയാണെന്നാണ് സര്‍വകലാശാല അധികൃതര്‍ നല്‍കുന്ന വിശദീകരണം. കൂടാതെ ക്രിമിനല്‍ ചട്ടപ്രകാരം കേസെടുക്കാന്‍ കാലടി പൊലിസിലും പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു. ഇതുപ്രകാരം ഇന്ന് പരീക്ഷാ വിഭാഗം ഡപ്യൂട്ടി രജിസ്ട്രാറുടെ മൊഴിയെടുക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago