ഭൂകമ്പം ദുരന്തം വിതച്ച മൊറോക്കോയിലെ പ്രിയപ്പെട്ടവരെ ബന്ധപ്പെടാൻ സൗജന്യ അൺലിമിറ്റഡ് കോളിംഗ് പ്രഖ്യാപിച്ച് യുഎഇ
ഭൂകമ്പം ദുരന്തം വിതച്ച മൊറോക്കോയിലെ പ്രിയപ്പെട്ടവരെ ബന്ധപ്പെടാൻ സൗജന്യ അൺലിമിറ്റഡ് കോളിംഗ് പ്രഖ്യാപിച്ച് യുഎഇ
ദുബൈ: ഭൂകമ്പം ദുരന്തം വിതച്ച മൊറോക്കോയിലേക്ക് സൗജന്യ അൺലിമിറ്റഡ് കോളിംഗ് പ്രഖ്യാപിച്ച് യുഎഇയിലെ പ്രമുഖ ഫോൺ സേവനദാതാക്കൾ. ഇത്തിസലാത്തും (Etisalat) ഡുവും (du) ആണ് യുഎഇയിൽ നിന്ന് മൊറോക്കോയിലേക്ക് സൗജന്യ അൺലിമിറ്റഡ് കോളിംഗ് പ്രഖ്യാപിച്ചത്. മൊറോക്കോയിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ വിനാശകരമായ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിലാണ് പരിമിതമായ സമയ ഓഫർ.
e& ഓഫർ
e& എന്നറിയപ്പെടുന്ന എത്തിസലാത്ത് ഉപയോക്താക്കൾക്ക് ഇനിപ്പറയുന്ന ഓഫറുകളാണ് പ്രഖ്യാപിച്ചത്.
- നിലവിൽ മൊറോക്കോയിലുള്ള താമസക്കാർക്ക് യുഎഇയിലേക്കോ മൊറോക്കോയ്ക്കുള്ളിലോ പരിധിയില്ലാതെ ഔട്ട്‌ഗോയിംഗ് കോളുകൾ ചെയ്യാനും 30 മിനിറ്റ് സൗജന്യ ഇൻകമിംഗ് കോളുകൾ സ്വീകരിക്കാനും കഴിയും.
- യുഎഇയിൽ താമസിക്കുന്നവർക്ക് മൊറോക്കോയിലേക്ക് കോളുകൾ ചെയ്യാൻ 30 സൗജന്യ അന്താരാഷ്ട്ര മിനിറ്റ് ലഭിക്കും.
എല്ലാ ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും സെപ്റ്റംബർ 15 വരെ ഓഫർ സാധുവാണ്. (https://www.etisalat.ae/en/c/mobile/call-morocco.html)
du ഓഫർ
യുഎഇയിൽ നിന്ന് മൊറോക്കോയിലേക്ക് സൗജന്യ കോളിംഗും എസ്എംഎസും പരിധിയില്ലാതെ ചെയ്യാനുള്ള ഓഫറാണ് ഡു ഒരുക്കിയിരിക്കുന്നത്.
സെപ്റ്റംബർ 15 വരെയാണ് ഈ സൗജന്യ ഓഫറിന് സാധുതയുള്ളത്.
അതേസമയം, മൊറോക്കോയില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായിരം കടന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി പോയ നിരവധിയാളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇതുവരെ 2012 ആളുകള്‍ മരിച്ചിതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. രണ്ടായിരത്തിന് മുകളില്‍ ആളുകള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇവരില്‍ ആയിരത്തോളം പേരുടെ നില ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ മരണ കൂടാന്‍ സാധ്യതയുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ച്ച രാത്രി 11.11 മണിയോടെയാണ് തലസ്ഥാനമായ റാബത്തിലും പരിസര പ്രദേശങ്ങളിലും കനത്ത ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം പൗരാണിക നഗരമായ മാറക്കേഷില്‍ നിന്ന് 72 കിലോമീറ്റര്‍ അകലെയുള്ള ഹൈ അറ്റ്‌ലസ് പര്‍വ്വത മേഖലയായിരുന്നു. തുടര്‍ന്ന് തീര നഗരങ്ങളായ കാസബ്ലാങ്ക, എസ്സൗറ എന്നിവിടങ്ങളിലും തുടര്‍ചലനങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. (https://suprabhaatham.com/new-update-on-morocco-earth-quake/)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."