പത്താംക്ലാസുകാരനെ കൊന്നത് ക്ഷേത്രപരിസരത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനെന്ന്; പ്രതി പ്രിയരഞ്ജന്‍ ഒളിവില്‍
പത്താംക്ലാസുകാരനെ കൊന്നത് ക്ഷേത്രപരിസരത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനെന്ന്; പ്രതി പ്രിയരഞ്ജന്‍ ഒളിവില്‍
തിരുവനന്തപുരം: കാട്ടാക്കടയില്‍ കാറിടിച്ച് പത്താം ക്‌ളാസുകാരന്‍ മരിച്ചതില്‍ പ്രതി പ്രിയരഞ്ജന് എതിരെ കൊലപാതക കുറ്റം ചുമത്തും.302ആം വകുപ്പ് ചേര്‍ക്കും.മാതാപിതാപിതാക്കളുടെ മൊഴികളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നടപടി. നിലവില്‍ നരഹത്യക്കാണ് കേസ്. പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമെന്ന് പൊലിസ് അറിയിച്ചു.
കഴിഞ്ഞ 30നാണ് പൂവച്ചല്‍ സ്വദേശിയായ 15കാരന്‍ ആദിശേഖര്‍ പുളിങ്കോട് ക്ഷേത്രത്തിന് മുന്നിലായി പ്രിയരഞ്ജന്‍ ഓടിച്ചിരുന്ന കാറിടിച്ച് മരിച്ചത്. ആദ്യം ദുരൂഹത സംശയിച്ചിരുന്നില്ലെങ്കിലും പിന്നീട് സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് കുട്ടിയെ മനപ്പൂര്‍വം വണ്ടിയിടിപ്പിച്ചതാണെന്ന നിഗമനത്തിലേക്ക് പൊലിസ് എത്തിയത്.
കാട്ടാകടയിലെ പത്താം ക്ലാസുകാരന്റെ മരണം അപകടമല്ല, കൊലപാതകം; ദൃശ്യങ്ങള്‍ പുറത്ത്...
മാസങ്ങള്‍ക്ക് മുമ്പ് ക്ഷേത്രപരിസരത്ത് പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാകാം കൃത്യം ചെയ്തതൊണ് സംശയം. മാതാപിതാക്കള്‍ ഇക്കാര്യം മൊഴിയായി നല്‍കിയതിന് പിന്നാലെ നരഹത്യ കുറ്റം ചുമത്തി പ്രിയരഞ്ജനെതിരെ കേസെടുക്കുകയായിരുന്നു.
അപകട ശേഷം വണ്ടി ഉപേക്ഷിച്ചു കടന്ന് കളഞ്ഞ പ്രിയരഞ്ജനെക്കുറിച്ച് ഇതുവരെ സൂചന ഒന്നും ലഭിച്ചിട്ടില്ല. പൂവച്ചല്‍ സ്വദേശിയായ ഇയാള്‍ കേരളം കടന്ന് പോയിട്ടുണ്ടാകില്ലെന്നാണ് പൊലിസ് നിഗമനം. വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാള്‍ ഓണം പ്രമാണിച്ചാണ് നാട്ടില്‍ വന്നതെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ചാണ് പൊലിസ് അന്വേഷണം പുരോഗമിക്കുന്നത്.
ആദിശേഖറിന്റെ അകന്ന ബന്ധു കൂടിയാണ് പ്രിയരഞ്ജന്‍. കാട്ടാക്കട ചിന്മയ വിദ്യാലത്തിലെ പത്താം ക്ളാസ് വിദ്യാര്‍ത്ഥിയാണ് ആദിശേഖര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."