തൊഴിലിടങ്ങളില്‍ ശിരോവസ്ത്രം നിരോധിക്കല്‍; ഇ.യു കോടതിയെ ഫാസിസം ബാധിച്ചെന്ന് തുര്‍ക്കി
അങ്കാറ: യൂറോപ്യന്‍ യൂനിയനിലെ അംഗരാജ്യങ്ങളിലെ കമ്പനികള്‍ക്ക് ജീവനക്കാരികള്‍ ശിരോവസ്ത്രം ധരിക്കുന്നത് വിലക്കാന്‍ അവകാശമുണ്ടെന്ന ഇ.യു കോടതി വിധിക്കെതിരേ തുര്‍ക്കി. കോടതിയെ ഫാഷിസം പിടികൂടിയെന്നത് വിശ്വസിക്കാനാവുന്നില്ലെന്നും തെറ്റായ ഈ തീരുമാനം വംശീയതയ്ക്ക് നിയമസാധുത നല്‍കുമെന്നും തുര്‍ക്കി വാര്‍ത്താവിനിമയ ഡയരക്ടര്‍ ഫഹ്റത്തിന് അല്‍തുന്‍ ട്വീറ്റി.
യൂറോപ്പ് അതിന്റെ ഇരുണ്ട ചരിത്രത്തെ പുല്കുകയാണ്. സ്ത്രീകളുടെ അന്തസ് കെടുത്തുന്ന ഈ തീരുമാനത്തെ ഞങ്ങള്‍ അപലപിക്കുന്നു- അദ്ദേഹം വ്യക്തമാക്കി.
ജര്‍മനിയിലെ രണ്ട് മുസ്ലിം വനിതകള്‍ ശിരോവസ്ത്രം ധരിച്ചതിന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെതിരേ സമീപിച്ചപ്പോഴാണ് ഇ.യു നീതിന്യായ കോടതി വിവാദ വിധി പുറപ്പെടുവിച്ചത്. ഉപഭോക്താക്കള്‍ക്ക് മുന്പില് നിഷ്പക്ഷത പാലിക്കാന്‍ കമ്പനികള്‍ക്ക് ജീവനക്കാര്‍ ശിരോവസ്ത്രം ധരിക്കുന്നത് വിലക്കാമെന്നായിരുന്നു കോടതി വിധിന്യായത്തില്‍ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."