'സമുദായത്തിന്റെ താല്പര്യങ്ങളും അവകാശങ്ങളും പരിരക്ഷിക്കുക എന്നനിലക്കാണ് മുസ്ലിം ലീഗ് പ്രവര്‍ത്തിക്കുന്നത്, കുഞ്ഞാലിക്കുട്ടിയെ ഇനി ആക്രമിക്കില്ല' കെ.ടി ജലീല്‍
തിരുവനന്തപുരം: രാജ്യത്തെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ അടക്കം വ്യക്തിപരമായി അറ്റാക്ക് ചെയ്യേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണെന്ന് കെ.ടി ജലീല്‍ എം.എല്‍.എ. ഇടതുപക്ഷത്തിന് മുസ്ലിം ലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയാണെന്ന അഭിപ്രായമില്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അങ്ങനെയുണ്ടായിരുന്നെങ്കില്‍ 1967ല്‍ ലീഗുമായി ഒരു രാഷ്ട്രീയ സഖ്യത്തിന് ഇടതുപക്ഷം തയാറാകുമായിരുന്നില്ല.
സാമുദായിക രാഷ്ട്രീയവും വര്‍ഗീയരാഷ്ട്രീയവും രണ്ടാണ്. ന്യായമായി തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന്റെ താല്പര്യങ്ങളും അവകാശങ്ങളും ഭരണഘടനാനുസൃതമായി പരിരക്ഷിക്കുക എന്നതാണ് ഒരു സാമുദായിക പാര്‍ട്ടിയുടെ ഉദ്ദേശ്യവും ലക്ഷ്യവും. ആ നിലക്കാണ് മുസ്ലിം ലീഗ് പ്രവര്‍ത്തിക്കുന്നത്.
അത്തരത്തിലുള്ള മുസ്ലിം ലീഗിനെ ഇടതുപക്ഷത്തിന് സഖ്യത്തില്‍ ഉള്‍പ്പെടുത്തേണ്ടി വന്നാല്‍ അത്ഭുതപ്പെടേണ്ടതില്ല. ഭാവിയില്‍ അതു സംഭവിച്ചുകൂടായ്കയില്ല. പെട്ടെന്ന് അതു നടന്നുകൊള്ളണമെന്നില്ല. അതിനു കുറച്ചു സമയമെടുക്കുമെന്നും ജലീല്‍ പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് കെ.ടി ജലീല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."