ചന്ദ്രബാബു നായിഡുവിന് ജാമ്യമില്ല, ജയിലിലേക്ക്
ചന്ദ്രബാബു നായിഡുവിന് ജാമ്യമില്ല, ജയിലിലേക്ക്
അമരാവതി: അഴിമതിക്കേസില്‍ ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു ജയിലിലേക്ക്. 371 കോടി രൂപയുടെ അഴിമതിക്കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു. വിജയവാഡ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയാണ്കസ്റ്റഡിയില്‍ വിട്ടത്. രാജമണ്ട്രി ജയിലിലേക്കാണു ചന്ദ്രബാബു നായിഡുവിനെ മാറ്റുക. ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ ടിഡിപി (തെലുങ്കുദേശം പാര്‍ട്ടി) ഉടന്‍ ഹൈക്കോടതിയെ സമീപിക്കും. സുപ്രീംകോടതി അഭിഭാഷകനായ സിദ്ധാര്‍ഥ് ലൂത്രയാണു ചന്ദ്രബാബു നായിഡുവിനു വേണ്ടി കോടതിയില്‍ ഹാജരായത്. കനത്ത സുരക്ഷയിലാണ് ഇന്നു രാവിലെ കോടതിയില്‍ ഹാജരാക്കിയത്.
ശനിയാഴ്ച പുലര്‍ച്ചെ ആറിന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിജയവാഡയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സംസ്ഥാനത്തു നൈപുണ്യ വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന മികവിന്റെ കേന്ദ്രങ്ങള്‍ക്കായി 2015-18 കാലയളവില്‍ 3300 കോടി രൂപ വകയിരുത്തിയിരുന്നു. ഇതില്‍ സാങ്കേതിക പരിശീലനം ലഭ്യമാക്കാന്‍ 371 കോടി രൂപ വകയിരുത്തി. എന്നാല്‍, പണം കൈപ്പറ്റിയവര്‍ പരിശീലനം നല്‍കിയില്ല. തുക വ്യാജ കമ്പനികള്‍ക്കാണു കൈമാറിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനും ഗുണഭോക്താവും നായിഡു ആണെന്ന് സിഐഡി മേധാവി എന്‍.സഞ്ജയ് പറഞ്ഞു. ജിഎസ്ടി വകുപ്പിന്റെ ഇന്റലിജന്‍സ് വിഭാഗവും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) നടത്തിയ അന്വേഷണത്തില്‍ 10 പേരാണു അറസ്റ്റിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."