മസാല ബോണ്ട് ; ഫെമ ലംഘനം നടന്നെന്ന് ഇ.ഡി ഹൈക്കോടതിയില്‍ തോമസ് ഐസക്കിന് സമന്‍സ് നല്കി യതില്‍ കോടതി
ഇടപെടരുത്
കൊച്ചി • കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഫെമ ലംഘനം നടന്നെന്ന് ഇ.ഡി ഹൈക്കോടതിയില്‍. തോമസ് ഐസക്കിന് സമന്‍സ് നല്‍കിയതില്‍ കോടതി ഇടപെടരുതെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഇ.ഡി കോടതിയെ അറിയിച്ചു.
എന്നാല്‍ ഫെമ, ആര്.ബി.ഐ ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും 18 മാസം കഴിഞ്ഞിട്ടും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കിഫ്ബി കോടതിയെ അറിയിച്ചു.
ഇ.ഡിയുടെ നടപടി സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും വിദേശത്തുള്ള കുടുംബാംഗങ്ങളുടെ വരെ സ്വത്ത് വിവരങ്ങള്‍ ഹാജരാക്കാനാവശ്യപ്പെടുന്നുവെന്നും തോമസ് ഐസക്കിന്റെ അഭിഭാഷകനും അറിയിച്ചു.
ഇ.ഡിക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജുവാണ് ഹാജരായത്. തോമസ് ഐസക്കിന് വേണ്ടി സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് സിദ്ദാര്‍ത്ഥ് ധവേ ഹാജരായി.
വാദം പൂര്‍ത്തിയാക്കി ഹൈക്കോടതി തോമസ് ഐസക്കിന്റെ ഹരജിയില്‍ ഒക്ടോബര്‍ 10ന് വിധിപറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."