HOME
DETAILS

പത്ത് വര്‍ഷം കൊണ്ട് പത്തിരട്ടി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍; പഠന ശേഷം രണ്ട് വര്‍ഷത്തെ സ്റ്റേ-ബാക്ക് വിസ; ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇടമായി അയര്‍ലാന്റ്

  
backup
September 11 2023 | 06:09 AM

ireland-issue-new-post-study-stay-back-visa-for-indian-students

പത്ത് വര്‍ഷം കൊണ്ട് പത്തിരട്ടി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍; പഠന ശേഷം രണ്ട് വര്‍ഷത്തെ സ്റ്റേ-ബാക്ക് വിസ; ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇടമായി അയര്‍ലാന്റ്

ഉപരി പഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വലിയ തോതിലുള്ള വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2022ല്‍ മാത്രം ഏകദേശം 7,50,000 ഇന്ത്യക്കാരാണ് വിദേശ സര്‍വകലാശാലകളില്‍ പ്രവേശനം നേടിയത്. ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ യു.കെ, യു.എസ്.എ, കാനഡ എന്നീ പ്രമുഖ പഠന ഡെസ്റ്റിനേഷനുകളില്‍ നിന്ന് അത്ര ശുഭകരമായ വാര്‍ത്തയല്ല പുറത്തുവരുന്നത്. ഇവിടങ്ങളില്‍ ഉയര്‍ന്നുവന്ന സാമ്പത്തിക പ്രതിസന്ധിയും കുടിയേറ്റ വിരുദ്ധ വികാരങ്ങളുമെല്ലാം തന്നെ ഇന്ത്യക്കാരുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയിരുന്നു. എന്നാല്‍ വിധിയെ പഴിച്ച് പരാജയം സമ്മതിക്കുന്നവരല്ല ഇന്ത്യക്കാരെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്ന വാര്‍ത്തകളാണിപ്പോള്‍ പുറത്തുവരുന്നത്. യു.കെയിലേക്കുള്ള കുടിയേറ്റ പ്രതീക്ഷ അസ്തമിച്ചാല്‍ തൊട്ടടുത്ത രാജ്യം തേടിപിടിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അങ്ങോട്ട് ചേക്കേറുന്ന പ്രവണതയാണ് കണ്ടുവരുന്നത്.

അത്തരത്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് തന്നെ ഇന്ത്യക്കാര്‍ക്കിടയില്‍ പ്രശസ്തിയാര്‍ജിച്ച സ്റ്റഡി ഡെസ്റ്റിനേഷനാണ് അയര്‍ലാന്റ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പത്തിരട്ടി വര്‍ധനയാണ് അയര്‍ലാന്റിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. 2013ല്‍ കേവലം 700 വിദ്യാര്‍ഥികള്‍ മാത്രമാണ് ഇന്ത്യയില്‍ നിന്ന് അയര്‍ലാന്റിലേക്ക് ചേക്കേറിയത്. എന്നാല്‍ 2023ല്‍ ഇത് 7000 കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അയര്‍ലാന്റിലെ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ എജ്യുക്കേഷന്‍ മാനേജര്‍ ബാരി ഒ ഡ്രിസ്‌കോള്‍ പറഞ്ഞു.

എന്തു കൊണ്ട് അയര്‍ലാന്റ്
എന്തായിരിക്കാം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അയര്‍ലാന്റിനെ തെരഞ്ഞെടുക്കാന്‍ ഇന്ത്യക്കാരെ പ്രേരിപ്പിച്ച ഘടകം. പല കാരണങ്ങള്‍ ഇതിന് പിറകിലുണ്ടെന്നാണ് ബാരി പറയുന്നത്. അതില്‍ ഏറ്റവും പ്രധാനം അയര്‍ലാന്റിലെ വിദ്യാഭ്യാസ സമ്പ്രദായം തന്നെയാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികള്‍ സ്ഥിതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് അയര്‍ലാന്റ്. അക്കാദമിക് നിലവാരവും, മെച്ചപ്പെട്ട ഫാക്കല്‍റ്റികളും, ഹൃസ്വ കാല കോഴ്‌സുകളും അയര്‍ലാന്റിന്റെ പ്രത്യേകതയായി പറയപ്പെടുന്നു. മാത്രമല്ല യു.കെ അടക്കമുള്ള മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായി നിലനില്‍ക്കുന്ന വ്യാപാര സൗഹൃദ കരാറുകളും ഇതിന്റെ പിന്നിലുണ്ട്. 90 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ഥികളും പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകള്‍ക്കാണ് പ്രവേശനം നേടുന്നത്. പത്ത് ശതമാനം വിദ്യാര്‍ഥികള്‍ യു.ജി കോഴ്‌സുകള്‍ക്കും.

തൊഴില്‍
മറ്റൊന്ന് തൊഴില്‍ സാധ്യതയാണ്. യൂറോപ്പിലെ തന്നെ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ മുന്നോട്ട് വെക്കുന്ന വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയാണ് അയര്‍ലാന്റിന്റേത്. നൂറില്‍ പരം ലോകോത്തര കമ്പനികളുടെ ഫാക്ടറികളും ഓഫീസുകളും ഈ ദ്വീപ് രാഷ്ടത്തിലുണ്ട്. ഗൂഗിള്‍, ആപ്പിള്‍, മെറ്റ, എക്‌സ്, ഫൈസര്‍ തുടങ്ങി പട്ടിക നീളും. ഈ കമ്പനികളിലെല്ലാം തന്നെ പുതിയ ജോലി സാധ്യതകള്‍ വികസിച്ച് കൊണ്ടിരിക്കുന്നു. ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം എല്ലാ അക്കാദമിക് ഇയറിന് ശേഷവും വിദേശ വിദ്യാര്‍ഥികള്‍ക്കായി ഗ്ലോബല്‍ ജോബ് ഒപ്പോര്‍ച്ചുണിറ്റി പ്രോഗ്രാമുകള്‍ നടത്താറുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. മാത്രമല്ല ഡബ്ലിന് പുറമെ യു.എസ്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നീ രാജ്യങ്ങളിലേക്കും വലിയ ജോലി സാധ്യതകളാണ് അയര്‍ലാന്റ് മുന്നോട്ട് വെക്കുന്നത്.

സ്‌റ്റേ ബാക്ക് വിസ
യു.കെ സ്റ്റുഡന്റ് വിസയില്‍ രാജ്യത്തെത്തിയ ഇന്ത്യക്കാര്‍ക്ക് പഠനത്തിന് ശേഷം രാജ്യത്ത് തങ്ങാനുള്ള കാലാവധി വെട്ടികുറച്ചിരുന്നു. അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ളത് കൊണ്ട് തന്നെ യു.കെയുടെ തീരുമാനം ഏറ്റവും കൂടുതല്‍ ബാധിച്ചവരില്‍ മലയാളികളുമുണ്ടായിരുന്നു. എന്നാല്‍ യു.കെയില്‍ നിന്ന് വ്യത്യസ്തമായ സാഹചര്യമാണ് അയര്‍ലാന്റില്‍. അയര്‍ലാന്റില്‍ പഠനത്തിനായെത്തിയ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് പഠന ശേഷം ജോലി നോക്കുന്നതിനായി രണ്ട് വര്‍ഷം വരെ രാജ്യത്ത് തങ്ങാന്‍ സാധിക്കും. ഇതിനായി രണ്ട് വര്‍ഷ സ്‌റ്റേ ബാക്ക് വിസയും അയര്‍ലാന്റ് ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതാണ് ഇന്ത്യക്കാരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago