HOME
DETAILS
MAL
സ്റ്റാന്‍ സ്വാമി ഉത്കൃഷ്ടനായ മനുഷ്യനായിരുന്നുവെന്ന് ബോംബെ ഹൈക്കോടതി
backup
July 20 2021 | 03:07 AM
മുംബൈ: പൊലിസ് കസ്റ്റഡിയിലായിരിക്കെ ആശുപത്രിയില്‍ മരിച്ച പ്രമുഖ മനുഷ്യാവകാശ പ്രവര്ത്തകന് ഫാ. സ്റ്റാന്‍ സ്വാമിയെ പ്രകീര്‍ത്തിച്ച് ബോംബെ ഹൈക്കോടതി. സ്റ്റാന്‍ സ്വാമി ഉത്കൃഷ്ടനായ മനുഷ്യനായിരുന്നുവെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളോട് ബഹുമാനമുണ്ടായിരുന്നുവെന്നും കോടതി പറഞ്ഞു. എല്‍ഗാര്‍ പരിഷദ്-മാവോയിസ്റ്റ് ബന്ധം സംബന്ധിച്ച് അദ്ദേഹം സമര്‍പ്പിച്ച ഹരജികളില്‍ മരണശേഷം വാദംകേള്‍ക്കുകയായിരുന്നു കോടതി.
ജസ്റ്റിസ് എസ്.എസ് ഷിന്‍ഡെ, എന്‍.ജെ ജമാദാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പരാമര്‍ശം നടത്തിയത്. ഈമാസം അഞ്ചിന് സ്റ്റാന്‍ സ്വാമിയുടെ മെഡിക്കല്‍ ജാമ്യാപേക്ഷ പരിഗണിച്ചതും ഇതേ ബെഞ്ചായിരുന്നു.
2020 ഒക്ടോബറിന് റാഞ്ചിയില്‍ നിന്നാണ് ഫാ. സ്റ്റാന്‍ സ്വാമിയെ എല്‍ഗാര്‍ പരിഷദ്-മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."